Solar eclipse 2022 : സൂര്യഗ്രഹണം; മൂന്ന് രാശിക്കാർ സൂക്ഷിക്കുക

By Web Team  |  First Published Apr 29, 2022, 9:11 AM IST

ജ്യോതിഷ ശാസ്ത്ര പ്രകാരം ഈ ഗ്രഹണം മൂന്ന് രാശിക്കാർക്കാണ് ദോഷം ചെയ്യുക. പല കാര്യങ്ങളിലും നഷ്ടവും പ്രശ്‌നങ്ങളും നേരിടേണ്ടി വരാം. അതിനാൽ  ഈ സമയം ജാഗ്രതയോടെ ഇരിക്കുകയും പരിഹാരങ്ങളും മുൻകരുതലും എടുത്ത്  ഗ്രഹണത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യുക. 


2022 ഏപ്രിൽ 30 ന് ശനിയാഴ്ച അമാവാസി ദിനത്തിലാണ് സൂര്യഗ്രഹണം (solar eclipse 2022) നടക്കുന്നത്. ഇന്ത്യയിൽ ഇത് ദൃശ്യമാകില്ലെങ്കിലും അതിന്റെ നല്ലതും ചീത്തയുമായ ഫലം 12 രാശിക്കാർക്കും ഉണ്ടാകും. ജ്യോതിഷ ശാസ്ത്ര പ്രകാരം ഈ ഗ്രഹണം മൂന്ന് രാശിക്കാർക്കാണ് ദോഷം ചെയ്യുക.

പല കാര്യങ്ങളിലും നഷ്ടവും പ്രശ്‌നങ്ങളും നേരിടേണ്ടി വരാം. അതിനാൽ  ഈ സമയം ജാഗ്രതയോടെ ഇരിക്കുകയും പരിഹാരങ്ങളും മുൻകരുതലും എടുത്ത്  ഗ്രഹണത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യുക. സൂര്യക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ദർശനം നടത്തുകയും വഴിപാടുകൾ കഴിക്കുന്നതും ഉത്തമമാണ്. 

Latest Videos

undefined

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യ ഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ ക്രാന്തിവൃത്തത്തോട് ചേർന്നു നിൽക്കുന്ന ദിവസമായിരിക്കും ഇത്.

ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. രണ്ടു വരെ പൂർണ്ണ സൂര്യഗ്രഹണങ്ങളാകും. എങ്കിലുംചന്ദ്രന്റെനിഴൽ അംബ്ര ഭൂമിയിലെചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക അതിനാൽ ഭൂമിയിലെ ഏതു പ്രദേശത്തും പൂർണ്ണ സുര്യഗ്രഹണം അപൂർവമാണ്.  പൂർണ്ണസൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു പോകും.ഭാഗിക ഗ്രഹണത്തിലോ വലയഗ്രഹണത്തിലോ ഇത് സംഭവിക്കില്ല. 

Read more : സൂര്യഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്തത്

മേടം (അശ്വതി, ഭരണി,കാർത്തിക1/4):  

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മേടം രാശിയിലാണ് ഗ്രഹണം നടക്കുന്നത്.  അതുകൊണ്ടുതന്നെ അതിന്റെ പരമാവധി പ്രശ്നവും ഈ രാശിക്കാർക്ക് ആയിരിക്കും. ഗ്രഹണം മൂലം സമ്മർദ്ദം, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം, അപകടങ്ങളൊക്കെ ഉണ്ടാകും.യാത്രകൾ കഴിവതും ഒഴിവാക്കുക.അപകട സാധ്യത കാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. 

കർക്കിടകം(പുണർതം1/4, പൂയം,ആയില്യം):  

ഈ ഗ്രഹണം കർക്കിടക രാശിക്കാർക്ക് നല്ലതല്ല. സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ മേടത്തിൽ രാഹുവിനൊപ്പം ആകും.  ചന്ദ്രൻ കർക്കടകത്തിന്റെ അധിപനാണ്.  അതിനൽ രാഹുവുമായി ചേരുന്നത് ഈ രാശിക്കാർക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കാം.മന:സംഘർഷം, സമ്മർദ്ദം, അകാരണ ഭയം,എന്നിവ ഉണ്ടാകാം. ഇതിന്റെ സ്വാധിനം ജോലിയേയും ബാധിക്കാം. കലഹത്തിനും  വാക്കു തർക്കങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കുക. 

വൃശ്ചികം (വിശാഖം1/4, അനിഴം,തൃക്കേട്ട): 

വൃശ്ചിക രാശിക്കാർ ആരോപണങ്ങളും അപവാദവും കേൾക്കാനിടയാകാം. വിവാദങ്ങളിൽ നിന്നും വി ട്ടുനിൽക്കാൻ ശ്രമിക്കുക. ബിസിനസിൽ നഷ്ടം സംഭവിക്കാം. ശത്രുക്കളുടെ ഉപദ്രം ഉണ്ടാകാം. ചെലവ് വർദ്ധിക്കും.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

click me!