Saturn Transit : ശനി രാശി മാറുന്നു; അറിഞ്ഞിരിക്കേണ്ടത്...

By Web Team  |  First Published Apr 8, 2022, 10:27 PM IST

ഏഴരശനി കഴിഞ്ഞാൽ പിന്നെ എന്താണ്? അല്ലെങ്കിൽ കണ്ടകശനി കഴിഞ്ഞാൽ പിന്നെ ഏതു വരും? എന്നെല്ലാം ദശാകാലം മാറി വരുന്നത് പോലെ വരുമെന്ന് കരുതി പലരും ചോദിക്കാറുണ്ട്. ശനി ദോഷ സ്ഥാനത്ത് നിൽക്കുന്നതാണ് ഏഴരശനിയും കണ്ടക ശനിയും. മറ്റ് രാശികളിൽ നിൽക്കുന്നത് ഗുണകരമായ ഉള്ള അവസ്ഥയുമാണ്..


രണ്ടര വർഷം ഒരു രാശിയിലൂടെ കടന്നു പോകുന്ന ശനി ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഏഴരശ്ശനിയും കണ്ടക ശനിയുമായി മാറി മാറി വരുന്നു.ശനിയുടെ  സ്വന്തം രാശികൾ ആയ മകരത്തിൽ നിന്ന് കുംഭത്തിലേക്കാണ് ഇപ്പോഴത്തെ മാറ്റം. ഏപ്രിൽ 29നാണ് മകരത്തിൽ ശനി നിന്ന് കുംഭത്തിലേക്ക് മാറുന്നത്. ജൂലൈ 12 ശനി മകരത്തിലേക്ക് തിരിച്ചുപോകും.. 

നാല്, ഏഴ് ,പത്ത് ഭാവങ്ങളിൽ ആയിട്ട് സഞ്ചരിക്കുമ്പോൾ കണ്ടകശനിയും 12 ,1, 2  രാശികളിലായി സഞ്ചരിക്കുമ്പോൾ ഏഴരശ്ശനിയും ആണ്. ചന്ദ്രൻ നിൽക്കുന്ന രാശി അഥവാ കൂറിനെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. 
ശുക്രദശ ചന്ദ്രദശ പോലുള്ള എല്ലാ ദശാകാല ങ്ങളിലും ശനി വരുന്നതാണ് എന്ന് ചിലരെങ്കിലും മനസ്സിലാക്കിയിട്ടില്ല. 

Latest Videos

undefined

ഏഴരശനി കഴിഞ്ഞാൽ പിന്നെ എന്താണ്? അല്ലെങ്കിൽ കണ്ടകശനി കഴിഞ്ഞാൽ പിന്നെ ഏതു വരും? എന്നെല്ലാം ദശാകാലം മാറി വരുന്നത് പോലെ വരുമെന്ന് കരുതി പലരും ചോദിക്കാറുണ്ട്. ശനി ദോഷ സ്ഥാനത്ത് നിൽക്കുന്നതാണ് ഏഴരശനിയും കണ്ടക ശനിയും. മറ്റ് രാശികളിൽ നിൽക്കുന്നത് ഗുണകരമായ ഉള്ള അവസ്ഥയുമാണ്. 

നാലാം ഭാവം കൊണ്ട് വീട്, വാഹനം, മാതാവ് എന്ന് ചിന്തിക്കുന്നത് കൊണ്ട് തന്നെ  4 ശനി  ഈ കാര്യങ്ങളെയാണ് കൂടുതലായി ബാധി ക്കുക.ഏഴാം ഭാവം സുഹൃത്ത്, സഹായി, ഭാര്യ, പങ്കാളി ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട ദുരിതങ്ങൾ ഉണ്ടാവുക ദമ്പതികൾ തമ്മിൽ തിരിഞ്ഞിരിക്കുക അഭിപ്രായഭിന്നതകൾ ഉണ്ടാവുക ഒക്കെയാണ് ഫലം.

പത്താം ഭാവം തൊഴിൽ സ്ഥാനം ആയതുകൊണ്ടുതന്നെ ജോലിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഉണ്ടാവും. ഏഴരശ്ശനിയും, കണ്ടകശനിയും എല്ലാം  അപവാദം കേൾക്കാനും നാട് വിട്ടുകഴിയാനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും ഇടയാകും എല്ലാ കാര്യങ്ങളും മന്ദഗതിയിൽ ആവാനും ഇവിടെയുണ്ട്.  

മേടം രാശികാരുടെ കണ്ടകശനി മാറുന്നു...

ഇടവം രാശിക്കാർക്ക് കണ്ടകശനി തുടങ്ങും .ചിങ്ങം രാശിക്ക് കണ്ട ശനി തുടങ്ങും .തുലാം രാശിക്ക് കണ്ടകശനി തീരും.വൃശ്ചികം രാശിക്ക് കണ്ടക ശനി തുടങ്ങുന്നു. ധനു രാശിക്ക് ഏഴരശ്ശനി തീരും .മീനം രാശിക്ക് ഏഴര ശനി തുടങ്ങുന്നു. ശനിദോഷ പരിഹാരമായി ശനിയാഴ്ച വൃതം എടുക്കുന്നതും ശനിവിഗ്രഹത്തിന് അർച്ചന നടത്തുന്നതും ശനി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും നീരാഞ്ജനം കത്തിക്കുന്നതും കാക്കയ്ക്ക് ചോറ് കൊടുക്കുന്നതും ദോഷത്തെ കുറയ്ക്കും.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

ശ്രീരാമ നവമി ഐതീഹ്യവും വ്രതാനുഷ്ഠാനവും

click me!