തടസ്സങ്ങൾ നീക്കുന്നവനായും വിജയത്തിന്റെ തുടക്കക്കാരനായും ഗണപതിയെ കണക്കാക്കുന്നു. ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഏത്തമിടുകയും വേണം. ഗണപതിക്ക് നാളികേരം ഉടക്കുന്നതാണ് ഏറ്റവും എളുപ്പം ചെയ്യാവുന്ന വഴിപാട്. കറുകമാല ചാർത്തുന്നതും എരിക്കിൻ പൂവ് ചാർത്തുന്നതും എല്ലാം വിശേഷമാണ്.
സങ്കടഹരയുടെ അർത്ഥം ദുഃഖം ഇല്ലാതാക്കുന്ന എന്നാണ്. അമാവാസിയും പൗർണ്ണമിയും കഴിഞ്ഞുള്ള നാലാമത്തെ ദിവസമാണ് ചതുർത്ഥി. സങ്കടഹര ചതുർത്ഥി പ്രത്യേകിച്ചും പ്രശ്നങ്ങൾ ഇല്ലാതാക്കുന്ന ദിവസമാണ്. ഈ ദിവസത്തെ സങ്കഷ്ടി ചതുർത്ഥി എന്നും പറയുന്നു.
തടസ്സങ്ങൾ നീക്കുന്നവനായും വിജയത്തിന്റെ തുടക്കക്കാരനായും ഗണപതിയെ കണക്കാക്കുന്നു. ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഏത്തമിടുകയും വേണം. ഗണപതിക്ക് നാളികേരം ഉടക്കുന്നതാണ് ഏറ്റവും എളുപ്പം ചെയ്യാവുന്ന വഴിപാട്. കറുകമാല ചാർത്തുന്നതും എരിക്കിൻ പൂവ് ചാർത്തുന്നതും എല്ലാം വിശേഷമാണ്.
undefined
കറുകയും മുക്കൂറ്റിയും സമർപ്പിക്കാം. ഗണപതി ഹോമം നടത്തുകയും ആവാം. കൊഴുക്കട്ട നിവേദിക്കാം. വ്രതം അനുഷ്ഠിക്കുന്നതും ഉത്തമമാണ്. കഴിയുന്നത്ര ഗണപതി മന്ത്രങ്ങൾ ജപിക്കുന്നതും ദോഷങ്ങൾക്ക്പ രിഹാരമാണ്. വിഘ്നേശ്വരനായ ഗണപതിയെ പ്രീതിപ്പെടുത്തിയാൽ സകല വിഘ്നങ്ങളും മാറുന്നതാണ്.
പഴവങ്ങാടി,കൊട്ടാരക്കര,ഇടപ്പള്ളി ,പമ്പ, മധുർ,തഴത്തല, ബത്തേരി ഗണപതി ക്ഷേത്ര ങ്ങൾ പ്രസിദ്ധമാണ്.ഇതു കൂടാതെ എല്ലാ ക്ഷേത്രങ്ങളിലും ഉപദേവനായി ഗണപതി ഉണ്ട്.തിരുവഞ്ചി കുളത്തെയും കോഴിക്കോട് തളി ക്ഷേത്രത്തിലെയും ഗണപതി ഒക്കെ അതിൽ പ്രസിദ്ധമായവയാണ്.
ഈ വർഷത്തെ സങ്കടം ഹരചതുർത്ഥി ദിനങ്ങൾ:-
10 ജനുവരി 2023
9 ഫെബ്രുവരി 2023
10 മാർച്ച് 2023
9 ഏപ്രിൽ 2023
8 മെയ് 2023
7 ജൂൺ 2023
6 ജൂലൈ 2023
4 ആഗസ്റ്റ് 2023
3 സെപ്റ്റംബർ 2023
2 ഒക്ടോബർ 2023
1 നവംബർ 2023
30 നവംബർ 2023
30 ഡിസംബർ 2023
തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
സുബ്രഹ്മണ്യന് ഏറെ പ്രിയങ്കരം, തൈപൂയ ആഘോഷം; കൂടുതലറിയാം