രോ​ഹിണി നക്ഷത്രക്കാരാണോ; 2020 നിങ്ങൾക്ക് എങ്ങനെയാണെന്ന് അറിയേണ്ടേ..?

By Web Team  |  First Published Jan 11, 2020, 10:27 AM IST

2020 വർഷം രോഹിണി നക്ഷത്രക്കാർക്ക് എങ്ങനെയാണെന്ന് അറിയേണ്ടേ.  പ്രമുഖ ജ്യോതിഷനും ഹസ്‌തരേഖാ ശാസ്‌ത്രജ്ഞനുമായ ഗിന്നസ് ജയനാരായണ്‍ജി എഴുതുന്നത്...


2020 വർഷം രോഹിണി നക്ഷത്രക്കാർക്ക് എങ്ങനെയാണെന്ന് അറിയേണ്ടേ.  പ്രമുഖ ജ്യോതിഷനും ഹസ്‌തരേഖാ ശാസ്‌ത്രജ്ഞനുമായ ഗിന്നസ് ജയനാരായണ്‍ജി എഴുതുന്നത്...

ഈ നക്ഷത്രക്കാർക്ക് ധനനഷ്ടം ഉണ്ടാകാൻ സാധ്യതയുള്ള ഒരു വർഷമാണ് 2020. വാഹനചെലവ്, അപകടങ്ങൾ, ജീവിതശെെലി രോ​ഗങ്ങൾ‌ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വരവിൽ കവിഞ്ഞ ചെലവ് ഈ വർഷം രോ​ഹിണി നക്ഷത്രക്കാർക്ക് ഉണ്ടാകാം. ഏറ്റെടുത്ത കാര്യങ്ങളെല്ലാം ചെയ്തു തീർക്കും.

Latest Videos

2020 വർഷഫലം; കാർത്തിക നക്ഷത്രക്കാർക്ക് എങ്ങനെ...?

അകന്നിരുന്നവർ സൗഹൃദയവുമായി മുന്നോട്ട് വരാം. പുതിയ വാഹനങ്ങൾ വാങ്ങുക, ജോലിക്കയറ്റം, മത്സരപരീക്ഷയിൽ ഉന്നത വിജയം എന്നിവയ്ക്ക് സാധ്യതയേറെയാണ്. അധികബാധ്യത, ബന്ധുശത്രുത എന്നിവയ്ക്കും സാധ്യതയുണ്ട്. 2020ൽ രോഹിണി നക്ഷത്രക്കാർക്ക് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ  അവസരം ലഭിക്കും. 

ഈ നക്ഷത്രക്കാർക്ക് ധനനഷ്ടം, കടബാധ്യത എന്നിവയ്ക്ക് സാധ്യത

ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ, സന്താനക്ലേശങ്ങൾ അനുഭവിക്കാനുള്ള  സാധ്യതയും ഏറെയാണ്. സ്വത്ത് തർക്കം, അലച്ചിൽ, അസുഖ ശമനം എന്നിവ നേരിടാം. ശിവക്ഷേത്രത്തിൽ മാസപിറന്നാളിന് ജലധാര, സുബ്രഹ്മണ്യക്ഷേത്രത്തിൽ മാലകെട്ടി ചാർത്തുക. ആയില്യത്തിന് നാ​ഗക്ഷേത്തിൽ പാൽ, ഭദ്രകാളിക്ഷേത്രത്തിൽ മാസവസാന വെള്ളി കടും പായസം നൽകാവുന്നതാണ്. 

കടപ്പാട്: 
ഗിന്നസ് ജയനാരായണ്‍ജി 
ജ്യോതിഷൻ, ഹസ്‌തരേഖാ ശാസ്‌ത്രജ്ഞൻ.
മൊബെെൽ - 9847064540, 8921944994

click me!