ശനീശ്വരന്റെ വാഹനമാണ് കാക്ക. ശനിയാഴ്ച കാക്കയ്ക്ക് ചോറ് കൊടുത്താൽ ശനിദോഷം മാറും എന്നാണ് വിശ്വാസം. രാമായണത്തിൽ രാമൻ അനുഗ്രഹിക്കുന്ന കാക്കയെ കുറിച്ച് പരാമർശമുണ്ട്.
നമ്മുടെ ജീവിതത്തിൽ വളരെ തിരിച്ചടി നേരിടുന്ന സമയമാണ് ശനിദോഷ കാലഘട്ടം. ശനിദോഷം മാറാൻ എന്താണ് ചെയ്യേണ്ടത് എന്നറിയാൻ താൽപര്യം ഉണ്ടാകാം. കാക്കയ്ക്ക് ചോറ് കൊടുക്കുന്നത് ശനിദോഷം മാറാൻ ഉത്തമമാണ്.
പിതൃക്കൾ കാക്കയായി വന്ന് ബലി സ്വീകരിക്കും എന്നാണ് വിശ്വാസം. അതിനാൽ കൈ നനച്ച് കൊട്ടി കാക്കയെ ക്ഷണിച്ചു മാറി നിൽക്കണം.
കാക്ക ചോറെടുത്താൽ നല്ലത്. ഇല്ലെങ്കിൽ പിതൃക്കൾക്ക് അതൃപ്തി ഉണ്ട് എന്നാണ് വിശ്വാസം. പ്രായ്ശ്ചിത്തവും പരിഹാരവും ചിലപ്പോൾ ചെയ്യേണ്ടി വരാം. കാക്ക എടുത്തില്ലെങ്കിൽ വൈകാതെ ബലിച്ചോറ് നദിയിൽ ഒഴുക്കുകയാണ് വേണ്ടത്. ബലികാക്കയെ കണ്ണാറൻ കാക്ക, കാട്ടുകാക്ക, ഇന്ത്യൻ കോർബി എന്നീ പേരുകളിലും അറിയപ്പെടുന്നു.
undefined
കേരളത്തിലെ കാക്കകളിൽ ഒന്നാണ് ബലിക്കാക്ക പേന കാക്കയാണ് മറ്റേത്. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെ ടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു.
ശനീശ്വരന്റെ വാഹനമാണ് കാക്ക. ശനിയാഴ്ച കാക്കയ്ക്ക് ചോറ് കൊടുത്താൽ ശനിദോഷം മാറും എന്നാണ് വിശ്വാസം. രാമായണത്തിൽ രാമൻ അനുഗ്രഹിക്കുന്ന കാക്കയെ കുറിച്ച് പരാമർശമുണ്ട്.കൃഷ്ണൻ കുട്ടി ആയിരുന്നപ്പോൾ കാക്കയുടെ രൂപത്തിൽ അസുരൻ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
Read more ഈ സ്വപ്‌നങ്ങൾ കണ്ടാൽ സാമ്പത്തിക ഉയർച്ചയോ?
തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
email : rajeshastro1963@gmail.com
ഫോൺ നമ്പർ : 9846033337