poorolsavam : പൂരത്തിന്റെ കഥ അഥവാ പ്രണയത്തിന്റെ തിരിച്ചു വരവ്

By Web Team  |  First Published Mar 13, 2022, 3:35 PM IST

ലോകത്ത് പ്രണയം തിരിച്ചുവരുവാനും പ്രേമ ദേവന്‍ പുനര്‍ജനിക്കിവാനമായി വിഷ്ണു ദേവന്‍മാര്‍ക്ക് പറഞ്ഞു കൊടുത്തതാണീ പൂജ. വസന്തകാലത്ത് കന്യകയായ പെണ്‍കുട്ടികള്‍ കാമദേവന്റെ പ്രതിമ നിര്‍മ്മിച്ച് അതില്‍ പൂക്ക ൾ അര്‍പ്പിച്ച് വിഷ്ണു സങ്കീര്‍ത്തനം ആലപിച്ചാല്‍ മദനന്‍ പുനര്‍ജനിക്കുമെന്നും ഭൂമിയില്‍ നഷ്ടപ്പെട്ട പ്രണയം തിരിച്ച് വരുമെന്ന് മഹാവിഷ്ണു അരുളി ചെയ്തു. 


ഉത്തര കേരളത്തിൽ ഓണം കഴിഞ്ഞുളള വസന്തോത്സവമാണ് കൂടിച്ചേരലുകളുടെ ഉത്സവമായ പൂരം. മീനത്തിലെ കാർത്തിക മുതൽ പൂരം നക്ഷത്രം വരെയുളള ഒമ്പത് ദിവസങ്ങളാണ് പൂരോത്സവം.  ശിവൻ കോപം കൊണ്ട് മൂന്നാം കണ്ണ് തുറന്ന് ഭസ്മമാക്കിയ മദനന് ജീവൻ നൽകാനായി അപേക്ഷിച്ച രതീദേവിയോട് മഹാവിഷ്ണു പൂക്കൾ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാൻ നിർദേശിച്ച കഥയാണ് പൂരോത്സവ ഐതീഹ്യം.

ലോകത്ത് പ്രണയം തിരിച്ചുവരുവാനും പ്രേമ ദേവൻ പുനർജനിക്കിവാനമായി വിഷ്ണു ദേവൻമാർക്ക് പറഞ്ഞു കൊടുത്തതാണീ പൂജ. വസന്തകാലത്ത് കന്യകയായ പെൺകുട്ടികൾ കാമദേവന്റെ പ്രതിമ നിർമ്മിച്ച് അതിൽ പൂക്കൾ അർപ്പിച്ച് വിഷ്ണു സങ്കീർത്തനം ആലപിച്ചാൽ മദനൻ പുനർജനിക്കുമെന്നും ഭൂമിയിൽ നഷ്ടപ്പെട്ട പ്രണയം തിരിച്ച് വരുമെന്ന് മഹാവിഷ്ണു അരുളി ചെയ്തു. 

Latest Videos

undefined

ദേവകന്യകമാർ നടത്തിയ വിശിഷ്ടമായ പ്രാർത്ഥനയുടെ ഫലമായി വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും പുത്രനായ കാമദേവൻ പുനർ ജനിച്ചു ഭൂമിയിൽ പ്രണയം തിരികെ വന്നു എന്ന് ഐതീഹ്യം. ഇതിന്റെ ഓർമ്മയിലാണ് പൂരം ആഘോഷിക്കുന്നത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾ വ്രതം നോറ്റ് ഈ ദിവസങ്ങളിൽ ചാണകമോ മണ്ണോ കൊണ്ടോ അല്ലെങ്കിൽ പൂവ് മാത്രമായും പ്രേമദേവവിഗ്രഹം ഉണ്ടാക്കിപൂജിക്കും. കാമദേവന്റെ പുനർ ജനനത്തിനു വേണ്ടിയാണ് പൂവിന് വെള്ളം കൊടുക്കുന്നത്.വ്രതമെടുക്കുന്ന പെൺകുട്ടികളെ പൂരകുട്ടികളെന്നാണ് വിളിക്കുന്നത്. 

സാധാരണയായി പടിപ്പുരക്ക് പുറത്തുള്ള ചെമ്പകപ്പൂവ് ,മുരിക്കിൻപൂവ്,നരയൻ പൂവ്,എരിഞ്ഞി പൂവ് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്.പൂരദിവസം കാമദേവനെ പറഞ്ഞയ്ക്കൽ ചടങ്ങാണ്. മുന്നറിയിപ്പു പാട്ടുമായി പറമ്പിലെ വരിക്കപ്ളാവിൻ ചുവട്ടിലേക്ക് പറഞ്ഞയക്കും. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഇത് ചെയ്യുന്നത് പൂരദിവസം പ്രത്യേകം തയ്യാറാക്കുന്ന പൂരഅടയും,പൂരക്കഞ്ഞിയും ഉണ്ടാക്കി കാമദേവന് സമർപ്പിക്കും. 

പ്രണയത്തിന്റെ വാലൻറ്റൈൻസ് ഡേയ് കൊണ്ടാടുമ്പോൾ പ്രണയത്തിന്റെ ദേവനായ മദനനെ ആരാധിക്കുന്ന ഒരു ഉത്സവം കേരളത്തിൽ പുരാതന കാലം മുതൽ നടന്നുവരുന്നു. പൂരം അഥവാ വേല എന്നത് മദ്ധ്യ കേരളത്തിലെ ദേ വീ ക്ഷേത്രങ്ങളിൽ മകരക്കൊയ്ത്തിനു ശേഷം നടത്തിവരുന്ന ഒരു ആഘോഷമാണ്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!