തമിഴ്നാട്ടിൽ ആര്യവേപ്പ് വ്യാപകമായി കാണാം.വളരെ മന്ദഗതിയിലാണ് ഇതിന്റെ വളര്‍ച്ച. വളരുന്ന വെപ്പില്‍ നിന്നും ആവശ്യാനുസരണം ഇലകള്‍ ശേഖരിക്കാം. പല്ലുകളുടെ ആരോഗ്യത്തിനും ആര്യവേപ്പ് അത്യുത്തമമാണ്.ആര്യവേപ്പിന്റെ ഇലകളുടെ ചെറിയ തണ്ടുകൾ പല്ല് വൃത്തി യാക്കാൻ ഉപയോഗിക്കാം.
ആര്യവേപ്പ് തമിഴ് നാട്ടിൽ റോഡരികിൽ ധാരാ ളം കാണാം.കേരളത്തിൽ വീടുകളിൽ നട്ടു വളർത്തുന്നുണ്ട്.ആര്യ വേപ്പിനെ കുറിച്ച് ഋഗ്വേദ ത്തിലും പരാമർശിച്ചിട്ടുണ്ട്.ബുദ്ധ മതക്കാരാ ണ് ഇത് മലയാളികളെ പരിചയപ്പെടുത്തിയത് എന്നാണ് വിശ്വാസം. അസുരന്മാരിൽ നിന്നും വീണ്ടെടുത്ത അമൃത കുംഭവുമായി ദേവലോകത്തേക്ക് മടങ്ങിയ ദേവേന്ദ്രൻ അതിൽ നിന്ന് ഏതാനും തുള്ളികൾ വെപ്പ് മരത്തിൽ തളിച്ചതോടെ ആര്യവേപ്പിന് എല്ലാ രോഗങ്ങളെയും ശമിപ്പിക്കുവാനുള്ള കഴിവ് കൈവന്നുവെന്ന് ഐതിഹ്യം.
പുരി ജഗന്നാഥ ക്ഷേത്രതതിലെ വിഗ്രഹങ്ങൾ ആര്യവേപ്പിന്റെ തടികൊണ്ടാണ് നിർമിച്ചുട്ടുളളത്. കേരളത്തിലും അനേക ക്ഷേത്രങ്ങളിൽ ദാരുവിഗ്രഹമാണ് പ്രതിഷ്ഠ.തമിഴ്നാട്ടിൽ മാരിയമ്മൻ കോവിലിൽ മഞ്ഞളും ആര്യവേപ്പിലയും കൂട്ടി അരച്ച് ദേവീ വിഗ്രഹത്തിൽ ചാർത്തുകയും ഇത് വെള്ളം ചേർത്ത് അഭിഷേകം നടത്തുകയും ചെയ്യുന്നു.
undefined
ത്വക്ക് രോഗങ്ങൾ മാറാനും ദീർഘായുസ്സിനും ഇത് നല്ലതാണ് എന്നാണ് വിശ്വാസം. ദുർഗയുടെ പ്രതീകമായി ഇതിനെ മാവില പ്രധാന വാതിലിൽ ഐശ്വര്യം ഉണ്ടാകാനായി തോരണം തൂക്കുന്ന പോലെ ആര്യവേപ്പില കതകിൽ തൂക്കിയാൽ ഒരു നെ ഗറ്റീവ് എനർജിയും വീട്ടി ൽ പ്രവേശിക്കില്ല എന്നാണ് വിശ്വാസം.
ആലിന് ആയിരം ഇലകൾ വന്നാൽ പ്രായപൂർ ത്തിയായി എന്നാണ് കണക്കാക്കുന്നത്.ആ കാലത്ത് ആലിനെ ആര്യവേപ്പിനെ കൊണ്ട് ക ല്യാണം കഴിപ്പിക്കുന്ന ചടങ്ങ് തമിഴ്നാട്ടിൽ നില നിൽക്കുന്നു. ആൽമരത്തെ പുരുഷനായും വേപ്പിന് സ്ത്രീയായും സങ്കൽപ്പിച്ചാണ് വിവാഹം. സന്താന ഭാഗ്യത്തിന് വേണ്ടിയാണ് ഇത് സാധാരണ ചെയ്യുന്നത്.കേരളത്തിലും ചില ക്ഷേത്രങ്ങളിലും ഇതുപോലെ വിവാഹം നടത്തിയിട്ടുണ്ട്.
Read more ഗായത്രി മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമം
മൂന്ന് ആര്യ വേപ്പ് നട്ടാൽ മരണാനന്തരം മൂന്നു യുഗങ്ങൾ സൂര്യ ലോകത്ത് കഴിയാമെന്നും ഒ രിക്കലും നരകത്തിൽ പോകേണ്ടി വരില്ല എന്നുമാണ് ഹിന്ദു വിശ്വാസം. ഇന്ത്യയിലെ ഏതു കാലാവസ്ഥയിലും വളരുന്ന പരിസ്ഥിതി പ്രാധാന്യമുള്ള ഒരു നിത്യഹരിത വൃ ക്ഷമാണ് ആര്യവേപ്പ്. വൃക്ഷമായി വളരുമെന്ന തിനാൽ വീട്ടുമുറ്റത്തിന്റെ അതിർതികളിലോ മുറ്റത്ത് തണൽ മരമായോ ആര്യവേപ്പ് നടാം. ഇത് വഴി കീടങ്ങളെ അകറ്റുകയും അന്തരീക്ഷത്തിന് പരിശുദ്ധി കൈവരുത്തുകയും ചെയ്യാം.
തമിഴ്നാട്ടിൽ ആര്യവേപ്പ് വ്യാപകമായി കാണാം.വളരെ മന്ദഗതിയിലാണ് ഇതിന്റെ വളർച്ച. വളരുന്ന വെപ്പിൽ നിന്നും ആവശ്യാനുസരണം ഇലകൾ ശേഖരിക്കാം. പല്ലുകളുടെ ആരോഗ്യത്തിനും ആര്യവേപ്പ് അത്യുത്തമമാണ്.ആര്യവേപ്പിന്റെ ഇലകളുടെ ചെറിയ തണ്ടുകൾ പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കാം.
ചിക്കൻ പോക്സ് വന്നാൽ ആര്യവേപ്പിന്റെ ഇലയാണ് കിടക്കുന്നി ടത്ത് വിരിക്കാനും ചൊറിച്ചിൽ ഉണ്ടാകുമ്പോൾ തടവാനും ഉപയോഗിക്കും.ഫംഗസ് അണു ബാധയ്ക്കും വേപ്പ് ഗുണം ചെയ്യും.മലേറിയയും പനിയും കുറയ്ക്കുന്നതിന് വേപ്പ് ചായ കു ടിക്കാം. ഇതിൽ അടങ്ങിയ വിറ്റാമിനുകളും ഫാറ്റി ആസിഡുകളും ത്വക്കിനെ മെച്ചപ്പെടുത്തുകയും ചുളിവുകളും മറ്റും കുറയ്ക്കുകയും ചെയ്യുന്നു.ചർമ്മം യുവത്വമുള്ളതും ആകുന്നു.
ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർധിക്കുകയും,തിള ക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും.തലയിലെ പേനിനും താരനും ഇത് പരിഹാരമാണ്. വീടിനടുത്ത് ആര്യ വേപ്പ് നിന്നാൽ രോഗങ്ങൾ ഏഴയലത്തു വരില്ല എന്നൊണ് വിശ്വാസം.അന്തരീക്ഷ മലിനീകരണത്തിൽ നിന്നും മോചനം നൽകാൻ ആര്യവേപ്പുകൾക്ക് കഴിയും എന്നു ശാസ്ത്രം തന്നെ സാക്ഷ്യ പ്പെടുത്തുന്നു.അര്യ വേപ്പിന്റെ എണ്ണയും വേപ്പിൻപിണ്ണാക്കും കീട നാശിനിയായി ഉപയോഗിക്കുന്നു.
എഴുതിയത്:
ഡോ: പി.ബി. രാജേഷ്
Mob.9846033337
Read more കാർത്തിക വ്രതം എടുക്കുന്നത് എന്തിന്?