ദേവീ പ്രീതിയ്ക്കും ഐശ്വര്യത്തിനും പഠനത്തിനും കലാരംഗത്തും സാഹിത്യരംഗത്തും ഒക്കെയുള്ള അഭിവൃദ്ധി നേടുന്നതിന് വേണ്ടിയാണ് നവരാത്രി വ്രതം എടുക്കുന്നത്. നവരാത്രി വ്രതം അനുഷ്ഠിക്കുന്നത് മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കാനുള്ള മാര്‍ഗ്ഗമാണ്. വ്രതം എടുക്കുന്നവര്‍ സൂര്യോദയത്തിനു മുന്നേ കുളിച്ച് ശുദ്ധമായി ദേവി ക്ഷേത്രങ്ങളില്‍ പോവുക.
കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിൽ ആയിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ദിനങ്ങളിൽ ആചരിക്കുന്ന ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളായ ശൈല പുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ട മാതാ,സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി ,സിദ്ധിദാത്രി എന്നീ നവദുർഗ്ഗമാരെ ആരാധിക്കുന്ന രീതിയും നിലനിൽക്കുന്നു. ദേവി പ്രീതിയ്ക്ക് ഉത്തമമാണ് നവരാത്രി വ്രതം.
ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുർഗാ പൂജ വ്രത ശുദ്ധിയോട് കൂടി വേണം അനുഷ്ഠിക്കാൻ. സെപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെയാണ് നവരാത്രിക്കാലം. നവരാത്രികാലത്ത് വ്രതം എടുക്കുന്ന നിരവധി പേരുണ്ട്. ദേവീ പ്രീതിയ്ക്കും ഐശ്വര്യത്തിനും പഠനത്തിനും കലാരംഗത്തും സാഹിത്യരംഗത്തും ഒക്കെയുള്ള അഭിവൃദ്ധി നേടുന്നതിന് വേണ്ടിയാണ് നവരാത്രി വ്രതം എടുക്കുന്നത്. നവരാത്രി വ്രതം അനുഷ്ഠിക്കുന്നത് മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കാനുള്ള മാർഗ്ഗമാണ്.
undefined
വ്രതം എടുക്കുന്നവർ സൂര്യോദയത്തിനു മുന്നേ കുളിച്ച് ശുദ്ധമായി ദേവി ക്ഷേത്രങ്ങളിൽ പോവുക. മന്ത്രങ്ങൾ ജപിക്കുകയോ ദേവി സ്തുതികളും ജപിക്കാവുന്നതാണ്. വൈകിട്ടും കുളിച്ച ശേഷം ദേവിയെ പ്രാർത്ഥിക്കുക. മത്സ്യമാംസാദികൾ ലഹരിവസ്തുക്കൾ എന്നിവ വ്രതകാലത്ത് ഒഴിവാക്കുക. 'ഒരിക്കൽ' (അരിയാഹാരം ഒരു നേരം മാത്രം) ആയി വ്രതം നോക്കുന്നതും നല്ലതാണ്. ജീര, മഖാന, നിലക്കടല, പാൽ തൈര്, ഉരുളക്കിഴങ്ങ്, പഴം, ഡ്രൈ ഫ്രൂട്ട്സ്, പരിപ്പുകൾ, നെയ്യ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ലളിതാസഹസ്രനാമം ചൊല്ലുക. ഒരുനേരം അരിഭക്ഷണം മാത്രമാക്കുക. ഒരുനേരം പഴങ്ങളാകണം. മുട്ട, മത്സ്യം, മാംസം എന്നിവ ഉപേക്ഷിക്കുക. ദുർഗാഷ്ടമിയിൽ പണി ആയുധങ്ങളും പുസ്തകങ്ങളും പൂജ വയ്ക്കുക. വിജയദശമിയിൽ പൂജവെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നു.
നവരാത്രി ഉത്സവത്തിൽ ആരാധിക്കുന്നത് ആദിശക്തിയുടെ ഒൻപത് രൂപങ്ങളെ...