ഭയം,ശത്രുദോഷം,രോഗപീഡ,ദാരിദ്ര്യം എന്നിവയിൽ നിന്ന് മുക്തിക്കായി നരസിംഹമൂർത്തിയെ ഹൈന്ദവർ ആരാധി ക്കാറുണ്ട്. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യ കശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നു.
മനുഷ്യനും മൃഗവും ചേർന്ന നരസിംഹം ആയി മഹാവിഷ്ണു അവതരിച്ച ദിവസം ഈ വർഷം വരുന്നത് മേയ് 15 ആണ്.മത്സ്യം തൊട്ടുള്ള വിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ നാലാമത്തേതാണ് നരസിംഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം.
ഭയം,ശത്രുദോഷം,രോഗപീഡ,ദാരിദ്ര്യം എന്നിവയിൽ നിന്ന് മുക്തിക്കായി നരസിംഹമൂർത്തിയെ ഹൈന്ദവർ ആരാധി ക്കാറുണ്ട്. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യ കശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നു.
undefined
സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തിന് ശേഷം ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സ്ചെയ്തു. മനുഷ്യനോ മൃഗമോ,ആയുധങ്ങൾ കൊണ്ടോ,രാത്രിയോ, പകലോ, ഭൂമിയിലോ ആകാശത്തോ,പാതാളത്തു വച്ചോ തന്റെ മരണം നടക്കാതിരിക്കാനായി ഒരു വരം വാങ്ങി.
ബ്രഹ്മാവിൽ നിന്ന് ലഭിച്ച വരത്തിൻ്റെ അഹന്തയിൽ ലോകങ്ങളെല്ലാം തൻ്റെ കാൽക്കീഴിലാക്കിയ അസുര ചക്രവർത്തിയായിരുന്നു ഹിരണ്യകശിപു.ആരും മഹാവിഷ്ണുവിനെയോ, ദേവന്മാരെയോ പൂജിക്കരുതെന്ന ഒരു കൽപ്പനയും പുറപ്പെടുവിച്ചു.
അധികം താമസിയാതെ തന്നെ ഹിരണ്യകശിപുവിന് വിഷ്ണുഭക്തനായ ഒരു പുത്രൻ ജനിച്ചു.പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചു പരാജയപ്പെട്ടു. അതി നാൽ അദ്ദേഹം സ്വന്തംമകനെകൊല്ലാൻ ശ്രമിച്ചു.പരാജിതനായ ഹിരണ്യകശിപു ദേഷ്യ ത്തോടെ വിഷ്ണുവിനെ കാട്ടിത്തരാൻപ്രഹ്ലാദ നോട് ആവശ്യപ്പെട്ടു.
തൂണിലും തുരുമ്പിലും ത ന്റെ ഭഗവാൻ ഉണ്ടെന്ന് പ്രഹ്ലാദൻ അറിയിക്കു കയും തുടർന്ന് തൂണ് പിളർന്ന് നരസിംഹമൂർ ത്തിയായി വിഷ്ണു പുറത്തുവന്നു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മ നുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തിയ ശേഷം പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
ഈ കഥയിൽ നിന്ന് നമുക്ക് പല പാഠങ്ങളും പഠിക്കാനുണ്ട് .എത്ര ശക്തനായ ആൾക്കും അഹങ്കാരം കൊണ്ട് നാശമുണ്ടാകും കാലം എത്ര ശക്തനേയും തോൽപ്പിക്കാനുള്ള കരുത്തോടെ മറ്റൊരുത്തനെ സൃഷ്ടിക്കും. മരണത്തിൽ നിന്ന് ആർക്കും മോചനമില്ല. അതോടൊപ്പം ഭക്തർക്ക് അവരെ രക്ഷിക്കാൻ ഭഗവാൻ വരും എന്നുള്ള ഒരു വിശ്വാസവും ഈ കഥ നൽകുന്നു.
കോഴ ശ്രീനരസിംഹസ്വാമി ക്ഷേത്രം കോട്ടയം, ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രം തലശേരി കണ്ണൂർ, തുറവൂർ മഹാക്ഷേത്രം ചേർത്തല, ആനയടി പഴയിടം ശ്രീനരസിംഹസ്വാമിക്ഷേത്രം കൊല്ലം, മലാപറമ്പ് നരസിംഹസ്വാമി ക്ഷേത്രം, പെരിന്തൽമണ്ണ. കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം എറണാകുളം, എന്നിവ കേരളത്തിലെ പ്രധാന നരസിംഹ ക്ഷേത്രങ്ങളാണ്.
തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant
ജഗത്ഗുരു ശങ്കരാചാര്യരുടെ ജന്മദിനാഘോഷം; അറിഞ്ഞിരിക്കാം ഇക്കാര്യം