ദേവലോകം, ഭൂമി, പാതാളം എന്നുവേണ്ട സര്‍വ്വ ഇടങ്ങളിലും അദ്ദേഹം സഞ്ചരിക്കുന്നു. വി ഷ്ണുവിന്റെ ഭക്തനായ നാരദ മുനിക്കായി വിശ്വാസികള്‍ സമര്‍പ്പിച്ച ദിവസമാണ് നാരദ ജയന്തി. ഹിന്ദു കലണ്ടര്‍ പ്രകാരം വൈശാഖ മാസത്തിലെ കൃഷ്ണ പ്രതിപാദ ദിവസമാണ് നാരദ ജയന്തി വരുന്നത്. ഈ വര്‍ഷം 6 മെയ് 2023 ശനിയാഴ്ചയാണ് നാരദജയന്തി.
വീണയുമായി നാരായണ നാമം ജപിച്ചു കൊണ്ട് എവിടെയും കടന്നുവരുന്ന നാരദനെ പുരാണത്തിൽ പലയിടത്തും കാണാം. ബ്രഹ്‌മാവിന്റെയും സരസ്വതിയുടെയും മകനാണ് നാരദൻ. ദൈവ ദൂതൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മൂന്ന് ലോകങ്ങളിലും വാർത്ത എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
ദേവലോകം, ഭൂമി, പാതാളം എന്നുവേണ്ട സർവ്വ ഇടങ്ങളിലും അദ്ദേഹം സഞ്ചരിക്കുന്നു. വിഷ്ണുവിന്റെ ഭക്തനായ നാരദ മുനിക്കായി വിശ്വാസികൾ സമർപ്പിച്ച ദിവസമാണ് നാരദ ജയന്തി. ഹിന്ദു കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ കൃഷ്ണ പ്രതിപാദ ദിവസമാണ് നാരദ ജയന്തി വരുന്നത്. ഈ വർഷം 6 മെയ് 2023 ശനിയാഴ്ചയാണ് നാരദജയന്തി.
undefined
സൂര്യോദയത്തിനു മുമ്പ് എഴുന്നേറ്റ് കുളിക്കുക. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. പൂക്കൾ, തുളസി ഇലകൾ, ചന്ദനം, ചന്ദനത്തിരി മുതലായ പൂജ സാമഗ്രികൾ ഒരുക്കി. ചന്ദനം കുങ്കുമം എന്നിവ ഉപയോഗിച്ച് തിലകം തൊടുക, പൂക്ക ളും തുളസിയും അർപ്പിക്കുക.
നാരദൻ വിഷ്ണു ഭക്തനായിരുന്നതിനാൽ വിഷ്ണു സഹസ്രനാമം ചൊല്ലി വിഷ്ണുവിനെ ആരാധിക്കുക.ആരതി ഉഴിഞ്ഞ് പൂജ അവസാ നിപ്പിക്കാം. ദിവസം മുഴുവൻ വ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് പാലും പഴങ്ങളും കഴിക്കാം.ധാന്യങ്ങളോ പയറുവർഗങ്ങളോ പാടില്ല. രാത്രി ഉറങ്ങരുത്. വിഷ്ണു മന്ത്രങ്ങൾ ചൊല്ലണം. മോശം വാക്കുകൾ പറയരുത്.മദ്യം,മൽസ്യം, മാംസം കഴിക്ക രുത്.
ഈ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് കൂടുതൽ ഫലം ചെയ്യുമെന്നതി നാൽ ബ്രാഹ്‌മണർക്കും ദരിദ്രർക്കും വസ്ത്രം, ഭക്ഷണം, പണംതുടങ്ങിയവ ദാനം ചെയ്യുക. ബദരി നാഥിൽ നാരദൻ ഉണ്ട് എന്നാണ് സങ്കൽപ്പം. ഇവിടെ അദ്ദേഹത്തിനായി പ്രത്യേക പൂജകളും ഉണ്ട്.
അപവാദം പറയുന്നവരെയും രണ്ടുപേരെ തമ്മിൽ തല്ല് പിടിപ്പിക്കുന്നവരെയും നമ്മൾ നാരദനെന്ന് വിളിക്കാറുണ്ട്. യഥാർത്ഥ ത്തിൽ യഥാർത്ഥത്തിൽ നടക്കേണ്ട കാര്യം ഉണ്ടാവാൻ വേണ്ട ഇടപെടലുകളാണ് അദ്ദേഹം എപ്പോഴും നടത്തിയിട്ടുള്ളത്. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ നിശ്ചയമായും ഈ ദിവസം പ്രാർത്ഥനകളും വഴിപാടുകളും നടത്തു ന്നത് ഉത്തമമാണ്.
തയ്യാറാക്കിയത്;
ഡോ: പി.ബി.രാജേഷ്
നവരത്നങ്ങള്‍ വെറും ഭംഗിയ്ക്ക് വേണ്ടി മാത്രമുള്ളവയല്ല ; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ