Narada Jayanti 2022 : ഇന്ന് നാരദ ജയന്തി ; ഈ ദിവസം വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

By Dr P B Rajesh  |  First Published May 17, 2022, 9:02 AM IST

സൂര്യോദയത്തിനു മുമ്പ് എഴുന്നേറ്റ് കുളിക്കുക.വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക.പൂക്കള്‍, തുളസി ഇലകള്‍, ചന്ദനം, ചന്ദനത്തിരി മുതലായ പൂജ സാമഗ്രികള്‍ ഒരുക്കി.ചന്ദനം കുങ്കുമം എന്നിവ ഉപയോഗിച്ച് തിലകം തൊടുക, പൂക്കളും തുളസിയും അര്‍പ്പിക്കുക. 


വീണയുമായി നാരായണ സ്തുതി മുഴക്കിക്കൊണ്ട്  എവിടെയും കടന്നുവരുന്ന നാരദനെ പുരാണത്തിലെ പലയിടത്തും കാണാം. ബ്രഹ്‌മാവിന്റെയും സരസ്വതിയുടെയും മകനാണ് നാരദൻ. ദൈവ ദൂതൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.  ദേവലോകം, ഭൂമി, പാതാളം എന്നുവേണ്ട സർവ്വ ഇടങ്ങളിലും അദ്ദേഹം സഞ്ചരിക്കുന്നു.

വിഷ്ണുവിന്റെ ഭക്തനായ നാരദ മുനിക്കായി വിശ്വാസികൾ സമർപ്പിച്ച ദിവസമാണ് നാരദ ജയന്തി. ഹിന്ദു കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ കൃഷ്ണ പ്രതിപാദ ദിവസമാണ് നാരദ ജയന്തി വരുന്നത്. ഈ വർഷം മെയ് 17ന് ചൊവാഴ്ചയാണ് നാരദ ജയന്തി. 

Latest Videos

undefined

സൂര്യോദയത്തിനു മുമ്പ് എഴുന്നേറ്റ് കുളിക്കുക.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.പൂക്കൾ, തുളസി ഇലകൾ, ചന്ദനം, ചന്ദനത്തിരി മുതലായ പൂജ സാമഗ്രികൾ ഒരുക്കി.ചന്ദനം കുങ്കുമം എന്നിവ ഉപയോഗിച്ച് തിലകം തൊടുക, പൂക്കളും തുളസിയും അർപ്പിക്കുക. നാരദൻ വിഷ്ണു ഭക്തനായിരുന്നതിനാൽ വിഷ്ണു സഹസ്രനാമം ചൊല്ലി വിഷ്ണുവിനെ ആരാധിക്കുക.ആരതി ഉഴിഞ്ഞ് പൂജ അവസാനിപ്പിക്കാം. 

ദിവസം മുഴുവൻ വ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് പാലും പഴങ്ങളും കഴിക്കാം.ധാന്യങ്ങളോ പയറുവർഗങ്ങളോ പാടില്ല. 
രാത്രി ഉറങ്ങരുത്. വിഷ്ണു മന്ത്രങ്ങൾ ചൊല്ലണം.മോശം വാക്കുകൾ പറയരുത്. മദ്യം,മൽസ്യം,മാംസം കഴിക്കരുത്.  ഈ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് കൂടുതൽ ഫലം ചെയ്യുമെന്നതിനാൽ ബ്രാഹ്‌മണർക്കും ദരിദ്രർക്കും വസ്ത്രം, ഭക്ഷണം, പണം തുടങ്ങിയവ ദാനം ചെയ്യുക.

ബദരിനാഥ് നാരദ ഭൂമി എന്നാണ് അറിയപ്പെടുന്നത്. അത് അടച്ചിടുന്ന ആറുമാസക്കാലം നാരദൻ ആണ് ഇവിടെ ഭഗവാനെ പൂജിക്കുന്നത് എന്നാണ് സങ്കല്പം. നാരദന് ശാപമോക്ഷം ലഭിക്കാൻ ആയിട്ടാണ് അദ്ദേഹം പൂജ നടത്തുന്നു എന്നാണ് വിശ്വാസം. അപവാദം പറയുന്നവരെയും രണ്ടുപേരെ തമ്മിൽ തല്ല് പിടിപ്പിക്കുന്ന വരെയും നമ്മൾ നാരദനെന്ന് വിളിക്കാറുണ്ട്. യഥാർത്ഥത്തിൽ നടക്കേണ്ട കാര്യം ഉണ്ടാവാൻ വേണ്ട ഇടപെടലുകളാണ് അദ്ദേഹം എപ്പോഴും നടത്തിയിട്ടുള്ളത്.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

click me!