ജ്യോതിഷ പ്രകാരം, മോഹിനി ഏകാദശി ദിവസം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ചില പരിഹാരങ്ങൾ ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ വരാനിരിക്കുന്ന വിഷമതകള്‍ മാറുമെന്നാണ് വിശ്വാസം.
വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി ദിവസത്തിലാണ് മോഹിനി ഏകാദശി. ഇത്തവണ മെയ് 12 നാണ് ഈ ദിനം വരുന്നത്. പുരാണങ്ങൾ പ്രകാരം ഈ ദിവസമാണ് അസുരന്മാരിൽ നിന്ന് അമൃത് തിരിച്ചുവാങ്ങാൻ മഹാവിഷ്ണു മോഹിനിയുടെ രൂപം ധരിച്ചത്.
ജ്യോതിഷ പ്രകാരം, മോഹിനി ഏകാദശി ദിവസം സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ചില പരിഹാരങ്ങൾ ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ വരാനിരിക്കുന്ന വിഷമതകൾ മാറുമെന്നാണ് വിശ്വാസം. ഇത്തവണ മെയ് 12ന് വ്യാഴാഴ്ച കൂടി ആയതിനാൽ ഫലം ഇരട്ടിയാണ്. മെയ് 11 ബുധനാഴ്ച രാത്രി 7.31ന് തുടങ്ങി12 വ്യാഴാഴ്ച വൈകുന്നേ രം 6.51 ന് അവസാനിക്കും.ഏകാദശി വ്രതം മുറിക്കുന്നത് 13ന് വെള്ളിയാഴ്ച ആണ്.
undefined
ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ രാത്രി ഉറങ്ങാതെ ഭജന കീർത്തനത്തിനായി സമയം ചെലവഴിക്കണം. രാവിലെ തുളസിക്ക് വെള്ളം സമർപ്പിക്കുക. ഇതിനുശേഷം വൈകുന്നേരം തുളസിയുടെ അടുത്ത് പശുവിൻ നെയ്യ് വിളക്ക് തെളിയിക്കുക.ഏകാദശി തീരുന്നതിന് മുമ്പ് ഒരു ഉത്തമ വ്യക്തിക്ക് ഭക്ഷണവും ദക്ഷിണയും നൽകണം.
മോഹിനി ഏകാദശി വ്രതത്തിന്റെ കഥ ലളിതമായി വായിക്കുകയും കേൾക്കുകയും ചെയ്താൽ ആയിരക്കണക്കിന് പശുക്കളെ ദാനം ചെയ്തതിന്റെ പുണ്യം ലഭിക്കുമെന്ന് പത്മപുരാണത്തിൽ പറഞ്ഞിട്ടുണ്ട്.
മോഹിനി ഏകാദശി ദിവസം തുളസിയില പറിക്കരുത്.ഏകാദശി ദിനത്തിൽ മുടി, മീശ, താടി, നഖം എന്നിവ മുറിക്കരുത്.ബ്രഹ്മചര്യം പാലിക്കണം. മോഹിനി ഏകാദശിക്ക് ഒരു ദിവസം മുമ്പ് ഒരു തുളസിയില പറിച്ചെടുത്ത് സൂക്ഷിക്കുക.ഏകാദശി നാളിൽ അൽപം പാലിൽ കുങ്കുമപ്പൂവും തുളസിയിലയും ഇടുക.ഇത് മഹാവിഷ്ണുവിനും ലക്ഷ്മിക്കും സമർപ്പിക്കുക. അത് കുടും ബസമേതം പ്രസാദമായി കഴിക്കുക. ഇത് ചെ യ്യുന്നതിലൂടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ നീങ്ങുകയും വീട്ടിൽ ഐശ്വര്യ ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.
മറ്റൊരു ഐതീഹ്യം പ്രസിദ്ധനായ ഭദ്രാവതി രാജാവ് ദുർന്നടപ്പുകാരനായ ഇളയ പുത്രനെ രാജഭ്രഷ്ടനാക്കി വനത്തിലേക്ക് അയച്ചു. അവിടെ അവൻ പശ്ചാത്താ പവിവശനായി തീരുകയും. കൗണ്ഡിന്യ മുനിയുടെ ഉപദേശ പ്രകാരം മോഹിനീവ്രതമനുഷ്ഠിച്ച് പുണ്യം നേടി വിഷ്ണു പദം പൂകി എന്നുമാണ് കഥ.
ദശമിനാളിൽ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളിൽ പൂർണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനം പോലും പാടില്ല. അത് കഴിയാത്തവർക്ക് അരി ആഹാരം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയർ പുഴുക്ക്, പഴവർഗ്ഗങ്ങൾ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം.
പകലുറക്കം അരുത്. ഈ മഹാപുണ്യദിനത്തിൽ രാത്രിയും ഉറങ്ങാതെവിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും ഉത്തമം. ദ്വാദശിനാളിൽ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയിൽ തുളസീതീർത്ഥം കുടിച്ച് കഴിഞ്ഞ് ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക.
തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant