ഓരോ ക്ഷേത്രത്തിലും ഉത്സവ നേര്‍ച്ചകളും പരിപാടികളും വ്യത്യാസപ്പെട്ടിരിക്കും. തൂക്കം, പര്‍ണേറ്റ്, താലപ്പൊലി, വെളിച്ചപ്പാട് തുള്ളല്‍, പൊങ്കാല എന്നിവയാണ് ദേവീ പ്രീതിക്കായി നടത്തുന്ന പ്രധാന വഴിപാടുകള്‍.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ക്ഷേ ത്രം തുടങ്ങി കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷത്രങ്ങളിലെ ഉത്സവവും മീനത്തിലെ ഭരണി നാളുമായി ബന്ധപ്പെ ട്ടാണ്. ഈ ദിവസം കൊടുങ്ങല്ലൂർ ഭരണി എന്ന പേരിലും അറിയപ്പെടുന്നു.ഓരോ ക്ഷേത്രത്തിലും ഉത്സവ നേർച്ചക ളും പരിപാടികളും വ്യത്യാസപ്പെട്ടിരിക്കും. തൂക്കം, പർണേറ്റ്, താലപ്പൊലി, വെളിച്ച പ്പാട് തുള്ളൽ, പൊങ്കാല എന്നിവയാണ് ദേവീ പ്രീതിക്കായി നടത്തുന്ന പ്രധാന വ ഴിപാടുകൾ.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേ ത്രത്തിലെ കുംഭത്തിലെ ഭരണിയിൽ തുട ങ്ങി മീന ഭരണിയിൽ അവസാനിക്കു ന്ന പ്രശസ്തമായ ഈൽസവമാണ് കൊടു ങ്ങല്ലൂർ ഭരണി.ഭക്തിയുടെ രൗദ്ര ഭാവം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. മീനത്തിലെ തിരുവോണം മുതൽ അശ്വതി വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്.
undefined
ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നട ത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെ ന്നാണ് വിശ്വാസം.ദ്രാവിഡ ക്ഷേത്രമായി രുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവ ർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കരുതപ്പെടുന്നു.
ഒഴുകിയെത്തുന്ന ഭക്തരിൽ പലരും ഇവി ടെ എത്തുമ്പോൾ ചുവന്ന പട്ടും ധരിച്ച് കാ ൽ ചിലമ്പും അരമണിയും വാളും ധരിച്ച് മുടിയഴിച്ച് അലറി വിളിച്ച് ഉറഞ്ഞ് തുള്ളുന്നത് വിവരിക്കാൻ ആവാത്ത ഒരു കാഴ്ചയാണ്. ഭക്തരിൽ നിന്ന് ഭഗവതിയിലേക്കു ള്ള ഭാവ പരിണാമം അഥവാ ചൈതന്യ സന്നിവേശം അത് കൊടുങ്ങല്ലൂരിന്റെ മാ ത്രം പ്രത്യേകതയും ആണ്.
ഭരണിയിൽ പങ്കെടുക്കുന്നവർ ക്ഷേത്രാ ങ്കണത്തിൽ ലൈംഗിക ചുവയുള്ള ഭര ണിപ്പാട്ട് പാടുന്ന ആചാരം അടുത്ത കാ ലം വരെ നിലനിന്നിരുന്നു .ഇത് ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ച ബൗദ്ധരെ ഓ ടിക്കാൻ വേണ്ടിയായിരുന്നു എന്നും, ശാ ക്തേയ ആചാരത്തിലെ പഞ്ചമകാര പൂ ജയുടെ ഭാഗമായ മൈഥുനത്തിന് പകര മായാണ് ഭരണി പാട്ട് പാടിയിരുന്നത് എന്നും രണ്ട് അഭിപ്രായമുണ്ട്.
എന്നിരുന്നാലും രതിയും ഊർവ്വരതയും ദൈവികമായി കണ്ട് ജീവിച്ചിരുന്ന ആദിമ ജനതയുടെ കൂടിച്ചേരൽ കൂടിയാണ് കൊ ടുങ്ങല്ലൂർ ഭരണി എന്നു കണക്കാക്കുന്നു. ദ്രാവിഡരായിരുന്നു അമ്മ ദൈവത്തെ ആദ്യമായി ആരാധിച്ചിരുന്നത്.
ആദ്യകാലത്തു ദ്രാവിഡജനത തങ്ങൾ ഉ ത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളു ടെ പങ്ക് സമർപ്പിച്ചുകൊണ്ട് ജീവിത പ്രാ രാബ്ധങ്ങൾ രോഷത്തോടെ പാടി ആദി പരാശക്തിയെ ആരാധിച്ചിരുന്നു. ദാരിക നെ വധിച്ചു കലിതുള്ളി വരുന്ന ഭദ്രകാളി യുടെ കോപമടക്കാൻ ശിവഗണങ്ങൾ ദേവീസ്തുതികൾ പാടി നൃത്തം ചവിട്ടിയ തിന്റെ ഓർമപ്പെടുത്തലാണ് ഈ ഉത്‌സ വം എന്നും ഒരു വാദമുണ്ട്.
നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിൽ പ്രതിഷേധിച്ചു മുലപറിച്ചെ റിഞ്ഞു സംഹാരരുദ്രയായി മധുരാനഗരം ദഹിപ്പിച്ച വീരനായിക കണ്ണകിയെ സാന്ത്വ നിപ്പിക്കാൻ വേണ്ടി ആണെന്നും വിശ്വസിക്കുന്നു. ഭരണി കേരളത്തിലാകമാനമുള്ള, പ്രത്യേ കിച്ചും വടക്കൻ ജില്ലകളിലെ ദ്രാവിഡ വി ഭാഗങ്ങളുടെ അനുഷ്ഠാനമാണ്. തെക്കേ ഇന്ത്യയിലെ ശക്തി ഉപാസകരും, ഭഗവതി ഭക്തരും ഇതിൽ പങ്കെടുക്കുന്നു. കൊടു ങ്ങല്ലൂർക്കാരായ ദ്രാവിഡരും ഇതിൽ ക്രി യാത്മകമായി ഇടപെടുന്നുണ്ട്.
പല സമുദായങ്ങൾക്ക് ഭരണിയിൽ പ്ര ത്യേക പങ്കാളിത്തമുണ്ട്. തിരുവോണം നാ ളിൽ മലബാറിലെ തച്ചോളി വീട്ടുകാരുടെ "കോഴിക്കല്ല് മൂടൽ" ചടങ്ങാണ് പ്രധാനം. കോഴിക്കല്ലിൽ ചുവന്ന പട്ടു വിരിച്ചു പൂവ ൻ കോഴിയെ സമർപ്പിക്കുന്നതാണ് ചട ങ്ങ്. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രം പകൽ സമയത്ത് മുഴുവൻ തുറന്നു കിട ക്കുന്നു. അതിനാൽ എല്ലാവർക്കും ദർശ നം നടത്താൻ സൗകര്യമാണ്. ഈ ദിവസ ങ്ങളിൽ ക്ഷേത്രത്തിലേക്ക് ഭക്തർ കൂട്ടമാ യി എത്തുന്നു. തിരുവോണം നാൾ മുതൽ ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടന്മാർ കൂട്ട മായി എത്തിത്തുടങ്ങുന്നു.അവർ തങ്ങളു ടെ "അവകാശത്തറകളിൽ" നിലയുറപ്പി ക്കുകയും ചെയ്യുന്നു.രേവതി നാളിൽ കള മെഴുത്തു പാട്ടും വിളക്കും ആണ് ചടങ്ങു കൾ. രേവതി സന്ധ്യക്ക് കാളി ദാരികനിൽ നേടിയ വിജയം അറിയിച്ചു കൊണ്ട് "രേവ തി വിളക്ക്" തെളിയുന്നു.
ആയിരക്കണക്കിന് ഭക്തർ ആണ് രേവ തി ദിവസം ദർശനത്തിനായി ക്ഷേത്ര ത്തിൽ എത്തിച്ചേരുന്നത്. അശ്വതി നാളി ൽ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ കൊടു ങ്ങല്ലൂർ തമ്പുരാന്റെ നേതൃത്വത്തിൽ വട ക്കേനട അടച്ചുപൂട്ടി രഹസ്യപൂജയായ "തൃ ച്ചന്ദനചാർത്ത്" നടത്തുന്നു. ഇത് പൂർത്തി യാക്കി കോയ്മ പട്ടുകുട ഉയർത്തുന്ന തോടെ "കാവ് തീണ്ടൽ" ആരംഭിക്കുന്നു. ഏകദേശം 4 മണി കഴിഞ്ഞാവും ഈ ചട ങ്ങ് നടക്കുക. ഈ സമയത്ത് മനോഹര മായി ചെമ്പട്ടണിഞ്ഞു വാളും ചിലമ്പും പൂമാലയും നാരങ്ങാമാലയും ധരിച്ച കോ മരക്കൂട്ടങ്ങൾ ഉറഞ്ഞു തുള്ളുന്നു; ഭക്തർ മുളന്തണ്ടു കൊണ്ട് ക്ഷേത്രത്തിന്റെ ചെ മ്പോല തകിടുകളിൽ ആഞ്ഞടിച്ചു പ്രദ ക്ഷിണം ചെയ്തു നൃത്തം ചെയ്യുന്നു.'തനാ രോ താന്നാരോ' 'അമ്മേ നാരായണ' ചേർ ന്ന ഭഗവതി സ്തുതികൾ മുഴങ്ങി കേൾ ക്കുന്നു.
തിരുവോണം നാൾ മുതൽ ക്ഷേത്രത്തി ലേക്ക് വെളിച്ചപ്പാടന്മാർ കൂട്ടമായി എത്തി ത്തുടങ്ങുന്നു. അവർ തങ്ങളുടെ "അവ കാശത്തറകളിൽ" നിലയുറപ്പിക്കുകയും ചെയ്യുന്നു. ചെമ്പട്ട് കൊണ്ട് കോഴിക്കല്ലു മൂടൽ, കോഴിയെ നടയ്ക്ക് വക്കുക, വാ ളും ചിലമ്പും സമർപ്പണം, രോഗ ശാന്തി ക്കായി മഞ്ഞളും കുരുമുളകും അഭിഷേ കം, ശ്വാസകോശരോഗങ്ങൾ അകലു വാൻ തവിട്ടു മുത്തിക്ക് തവിട് അഭിഷേ കം, ഇഷ്ടവിവാഹത്തിനും ദീർഘ മംഗല്യ ത്തിനുമായി പട്ടും താലിയും നടയ്ക്കു വെക്കുക തുടങ്ങി ധാരാളം വഴിപാടുക ളും ഭരണിയോടനുബന്ധിച്ചു നടക്കാറുണ്ട്. കാവുതീണ്ടലിനെ തുടർന്നുള്ള ഏഴു നാൾ ക്ഷേത്രനട അടച്ചിടുന്നു.
ഈ ദിവസ ങ്ങളിൽ പള്ളിമാടത്തിൽ ആ വാഹിച്ചിരു ത്തുന്ന ഭഗവതിക്ക് മുൻപിൽ ഭക്തർക്ക് വഴിപാടുകൾ സമർപ്പിക്കാവുന്നതാണ്. കേരളത്തിലെ വിവിധ ജില്ലകളി ൽ നിന്ന് മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്നു പോലും ഈ ആചാരങ്ങളിൽ പങ്കെടുക്കാൻ ഭക്തർ എത്തി ചേരുന്നു.
തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
പരമശിവന്റെ അഞ്ച് മുഖങ്ങൾ ഏതൊക്കെയാണ്?