മകം തൊഴാനെത്തുന്നത് കൂടുതലും സ്ത്രീകളാണ്. അന്ന് ദേവിയെ ദര്‍ശിക്കാന്‍ സാധിച്ചാല്‍ പരമപുണ്യമായി കരുതുന്നു. സ്ത്രീകള്‍ മംഗല്യഭാഗ്യത്തിനും, യോജിച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിനും, ദീര്‍ഘസുമംഗലികളായി വാഴുന്നതിനും, ഇഷ്ടപ്പെട്ട സന്താനലാഭത്തിനും ഫലം ചെയ്യുമെന്നാണ് വിശ്വാസം.
2023 ലെ മകം തൊഴൽ മാർച്ച് മാസം 6-ാം തിയതി അഥാ കുംഭം 22ന് മകം തൊഴൽ നടക്കും.ചോറ്റാനിക്കര കുംഭം ഉത്സവത്തോട നുബന്ധിച്ച് ഏഴാം നാളാണ് പ്രസിദ്ധമായ മകം തൊഴൽ. കുംഭമാസത്തിലെ മകം നാളിൽ മിഥുനലഗ്നത്തിൽ (ഉച്ചക്ക് 2 മണിക്ക്) സർവ്വാലങ്കാര വിഭൂഷിതയായി പരാശക്തി വില്വ മംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയെന്നാണ് ഐതിഹ്യം.
ആ പുണ്യ മുഹൂർത്തത്തെ അനുസ്മരിച്ചു കൊണ്ടാണ് മകം തൊഴൽ ആചരിച്ചുവരുന്നത്. 2 മണിക്ക് നട തുറക്കുമ്പോൾ ഭക്തജനങ്ങ ളുടെ മനസ്സിൽ സാന്ത്വനത്തിന്റെ അമൃതമഴ വർഷിക്കുന്നു. ജനലക്ഷങ്ങൾ ദേവിയെ ഒരു നോക്കുകാണാൻ, വിഗ്രഹത്തിലെ ഒരു പൂവി തളെങ്കിലും ചൂടാൻ, അഭിഷേക തീർഥജലത്തിന്റെ ഒരു കണികയെങ്കിലും ദർശിക്കാൻ, ശ്രീല കത്തുനിന്നു പ്രോജ്വലിക്കുന്ന ദിവ്യപ്രകാശധാര ഏൽക്കാൻ കൊതിച്ചുകൊണ്ട്, എല്ലാവ രും സ്വയം മറന്നുകൊണ്ട് പ്രാർത്ഥിക്കുന്നു.
undefined
"അമ്മേ നാരായണ, ദേവീ നാരായണ,ലക്ഷ്മി
നാരായണ,ഭദ്രേ നാരായണ"
മകം തൊഴാനെത്തുന്നത് കൂടുതലും സ്ത്രീകളാണ്. അന്ന് ദേവിയെ ദർശിക്കാൻ സാധിച്ചാൽ പരമപുണ്യമായി കരുതുന്നു. സ്ത്രീകൾ മംഗല്യഭാഗ്യത്തിനും, യോജിച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിനും, ദീർഘസുമംഗലികളായി വാഴുന്നതിനും, ഇഷ്ടപ്പെട്ട സന്താനലാഭത്തിനും ഫലം ചെയ്യുമെന്നാണ് വിശ്വാസം.
സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് പൂർണ്ണഫലപ്രാപ്തി ഉണ്ടാകുമെന്ന വിശ്വാസമാണ് സ്ത്രീകളെ അന്ന് ചോറ്റാനിക്കരയിലേക്ക് ആകർഷിക്കുന്നത്. ആഗ്രഹം നിറവേറികഴിഞ്ഞാൽ അതിന്റെ സന്തോഷം ദേവിയെ അറിയിക്കാൻ എത്തുന്നവരും കൂട്ടത്തിലുണ്ട്.
മകം തൊഴാൻ എത്തുന്നവരിൽ ഏറിയ പങ്കും സ്ത്രീകളാണ്. കന്യകകൾ മകം തൊഴുതു പ്രാർഥിച്ചാൽ അടുത്ത മകത്തിനു മുമ്പ് വിവാഹിതരാകുമെന്നും വിശ്വാസമുണ്ട്. ദോഷങ്ങൾ തീരുന്നതിന് ഗുരുതിയും ബ്രാഹ്മ ണിപ്പാട്ടും നടത്തിയാൽ വിഘ്നങ്ങൾ തീരുമെന്നും ഉടനെ ഫലസിദ്ധിയുണ്ടാകുമെന്നും പഴമ.
കൂടാതെ മനസികരോഗികൾക്ക് ഇവിടെ നിശ്ചിതദിവസം ഭജിച്ചാൽ പ്രത്യക്ഷഫലം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കീഴ്ക്കാവിലെ ക്ഷേത്രത്തിന് സമീപം കാണുന്ന പാലമ രത്തിൽ ആണി അടിച്ച് യക്ഷി മുതലായ ദുർ ദേവതകളെ ഇരുത്തിയിരിക്കുന്നതായും കാണാം. നിശ്ചിത ദിവസം ഭജിച്ചാൽ എത്ര ശക്തി യേറിയ യക്ഷിയാണെങ്കിലും വിട്ടുപോ കുമെന്ന് പറയ്യപ്പെടുന്നു.
തീർത്ഥക്കുളത്തിൽ നിന്ന് കണ്ടുകിട്ടിയ ദേവീവിഗ്രഹം വില്വമംഗലം കീഴ്ക്കാവിൽ പ്രതി ഷ്ഠിച്ചു. അതിനുശേഷം നേരെ പടിഞ്ഞാറു തിരിഞ്ഞ് മേലേക്കാവിൽ ഭഗവതിയെ വന്ദിച്ചു. ചോറ്റാനിക്കര അമ്മ സംപ്രീതയായി സ്വാമിയാർക്ക് ദർശനം നൽകിയ പുണ്യ മുഹൂർത്തമാണ് മകം തൊഴലിന് ആധാരം.
മേൽക്കാവിലും കീഴ്ക്കാവിലും മരുവുന്നത് പരാശക്തിയുടെ ഭിന്നരൂപങ്ങൾ തന്നെയാണ്. 105 ദുർഗ്ഗാലയനാമസ്ത്രോത്രത്തിൽ 'ചോറ്റാ നിക്കര രണ്ടിലും' എന്ന പരാമർശം രണ്ടും സാക്ഷാൽ ദുർഗ്ഗതന്നെയാണെന്നതിന് ബലം നൽകുന്നു..
ശിവരാത്രി വ്രതാനുഷ്ഠാനവും ഐതിഹ്യവും ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ