Shivaratri : ശിവരാത്രിയുടെ ഐതിഹ്യം ; ഇക്കാര്യങ്ങൾ അറിയാം

By Dr P B Rajesh  |  First Published Feb 29, 2024, 8:25 AM IST

ശിവരാത്രിയുമായി ബന്ധപ്പെട്ട് രണ്ട് ഐതീഹ്യങ്ങൾ ഉണ്ട്. പാലാഴി മഥനം നടത്തുമ്പോൾ പുറത്തുവന്ന ഹലാല വിഷം മഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ഏൽക്കാതിരിക്കാന്‍ ദേവന്മാർ ഉറങ്ങാതെ വ്രതം അനുഷ്ഠിച്ച.  രാത്രിയുടെ ഓർമ്മ ശിവരാത്രിയായി ആഘോഷിക്കുന്നു എന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
 


പിതൃ കർമ്മങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നാണ് ശിവരാത്രി. ശിവരാത്രി വിളക്ക് കഴിഞ്ഞ ശേഷമാണ് ബലിതർപ്പണം  അനുഷ്ഠിക്കുക. കേരളത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ബലിയിടാനുള്ള സൗകര്യങ്ങൾ ഈ ദിവസങ്ങളിൽ ഒരുക്കുന്നു. ആലുവ മണപ്പുറത്തെ ശിവരാത്രി ആഘോഷം ഏറെ പ്രസിദ്ധമാണ്. 

ശിവരാത്രി കഴിഞ്ഞാൽ ആലുവ ഭാഗങ്ങളിൽ മഴ പെയ്യുന്നത് പതിവാണ്. ശിവരാത്രി കഴിഞ്ഞ മണപ്പുറം കഴുകി വൃത്തിയാക്കാൻ ആണ് ഈ മഴ പെയ്യുന്നതെന്ന് ഭക്തർ വിശ്വസിക്കുകയും ചെയ്യുന്നു.

Latest Videos

ശിവരാത്രിയുമായി ബന്ധപ്പെട്ട് രണ്ട് ഐതീഹ്യങ്ങൾ ഉണ്ട്. പാലാഴി മഥനം നടത്തുമ്പോൾ പുറത്തുവന്ന ഹലാല വിഷം മഹാദേവൻ പാനം ചെയ്തു. ആ വിഷം ഭഗവാന് ഏൽക്കാതിരിക്കാൻ ദേവന്മാർ ഉറങ്ങാതെ വ്രതം അനുഷ്ഠിച്ച.  രാത്രിയുടെ ഓർമ്മ ശിവരാത്രിയായി ആഘോഷിക്കുന്നു എന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു.

വേറൊരു ഐതീഹ്യത്തിൽ വിഷ്ണുവും ശിവനുംബ്രഹ്മാവുമായി ബന്ധപ്പെട്ട കഥയാണ്. ബ്രഹ്മവും വിഷ്ണുവും ആയി വലിപ്പച്ചെറുപ്പ സംബന്ധമായ ഒരു തർക്കം ഉണ്ടാവുകയും ആ സമയത്ത് ഒരു ശിവലിംഗം അവർക്ക് മധ്യേ പ്രത്യക്ഷപ്പെടുകയും അതിൻറെ മേലറ്റവും കീഴറ്റവും കണ്ട് പിടിക്കാൻ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും പുറപ്പെട്ടു. 

ഏറെ സഞ്ചരിച്ചിട്ടും ലക്ഷ്യത്തിലെത്താതെ രണ്ട് പേരും പൂർവസ്ഥാനത്ത് വന്ന് നിന്നു. അപ്പോൾ ശിവൻ പ്രത്യക്ഷപ്പെട്ട് തൻറെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തി. മഹാദേവൻ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തിൽ ചതുർദശി രാത്രിയിലായിരുന്നു. ഇനി മുതൽ എല്ലാ വർഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി എന്നായിരിക്കും പേരെന്നും പരമശിവൻ കൽപ്പിച്ചു എന്നാണ് ഐതിഹ്യം.

കുംഭത്തിലെ -കൃഷ്ണപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി. ചതുർദ്ദശി അർദ്ധ രാത്രിയിൽ വരുന്ന ദിവസമാണ് വ്രത മായി ആചരിക്കേണ്ടത്. രണ്ടു രാത്രി ചതുർദ്ദശി വന്നാൽ ആദ്യത്തേത് എടുക്കണം.

തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ; കൂടുതലറിയാം

 

click me!