മെയ് 16 നാണ് ചന്ദ്രഗ്രഹണം നടക്കുക. ഈ ദിവസം ചന്ദ്രഗ്രഹണം രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 ന് അവസാനിക്കും. ചന്ദ്രഗ്രഹണ സമയം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്ന് ശാസ്ത്രലോകവും ജ്യോതിഷപ്രകാരവും പറയുന്നു.
2022 ലെ ആദ്യ ചന്ദ്രഗ്രഹണം (Lunar Eclipse 2022) മെയ് മാസത്തിൽ സംഭവിക്കാൻ ഒരുങ്ങുകയാണ്. ഏപ്രിൽ 30 നായിരുന്നു ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നടന്നത്. മെയ് 16 നാണ് ചന്ദ്രഗ്രഹണം നടക്കുക. ഈ ദിവസം ചന്ദ്രഗ്രഹണം രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 ന് അവസാനിക്കും.
ഈ ഗ്രഹണം ഇന്ത്യയിൽ കാണാൻ കഴിയില്ലെങ്കിലും, അതിന്റെ ആഘാതം തീർച്ചയായും ജനജീവിതത്തിൽ കാണപ്പെടും. ചന്ദ്രഗ്രഹണത്തിന്റെ സൂതക് ഗ്രഹണത്തിന് ഒൻപത് മണിക്കൂർ മുമ്പ് ആരംഭിക്കും. ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന സ്ഥലത്ത് മാത്രമേ സൂതകം സാധുതയുള്ളൂ. ചന്ദ്രഗ്രഹണ സമയം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്ന് ശാസ്ത്രലോകവും ജ്യോതിഷപ്രകാരവും പറയുന്നു.
undefined
ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പാടില്ല. ടെലിസ്കോപ്പ്, ബൈനോക്കുലർ, കണ്ണട എന്നിവ ഉപയോഗിക്കണെന്നാണ് വിദഗ്ധർ പറയുന്നത്. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ചന്ദ്രഗ്രഹണ സമയത്ത് പ്രർത്ഥിക്കുന്നത് നല്ലതാണെന്നും പറയപ്പെടുന്നു.
ഗ്രഹണ സമയത്ത് മുടിയും നഖവും വെട്ടുന്നത് ഒഴിവാക്കുക. ഇതുകൂടാതെ കത്തികൾ അല്ലെങ്കിൽ മറ്റേതെങ്കിലും കൂർത്തതും മൂർച്ചയുള്ളതുമായ ഉപകരണങ്ങൾ ഉപയോഗിക്കരുത്. മാത്രമല്ല ചന്ദ്രഗ്രഹണത്തിനു ശേഷം അന്നവും വസ്ത്രവും ദാനം ചെയ്യുന്നത് ഐശ്വര്യമായി ജ്യോതിഷപ്രകാരം പറയുന്നു.
Solar Eclipse 2022 : Dos and Don't : സൂര്യഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്തത്