Chandra Grahan 2022 : ചന്ദ്രഗ്രഹണം ; സമയവും മറ്റ് വിശദാംശങ്ങളും അറിയാം

By Web Team  |  First Published May 11, 2022, 9:31 AM IST

ഗ്രഹണം ഭാഗികമായിരിക്കുമെന്നും തെക്ക്, പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ, മുഴുവൻ തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെ ഏതാനും ദ്വീപുകൾ എന്നിവിടങ്ങളിലുമാകും ​ഗ്രഹണം കാണപ്പെടുന്നതെന്നും നാസ പറയുന്നു.
 


ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം (chandra grahan 2022) നടക്കാൻ പോവുന്നത് മെയ് 16 2022-നാണ്. മെയ് 16 ന് രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 നാണ് ​ഗ്രഹണം അവസാനിക്കുന്ന‌ത്. എന്നാൽ ഇന്ത്യയിൽ ഇത് ദൃശ്യമാവില്ല എന്നതാണ് സത്യം. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങളിലുമാണ് മെയ് 16-ലെ ചന്ദ്രഗ്രഹണം കാണപ്പെടുന്നത്. 

ഗ്രഹണം ഭാഗികമായിരിക്കുമെന്നും തെക്ക്, പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ, മുഴുവൻ തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെ ഏതാനും ദ്വീപുകൾ എന്നിവിടങ്ങളിലുമാകും ​ഗ്രഹണം കാണപ്പെടുന്നതെന്നും നാസ പറയുന്നു.

Latest Videos

undefined

തെക്കൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമാഫ്രിക്കയുടെ ഭൂരിഭാഗവും മധ്യഭാഗത്തുള്ള ഏതാനും രാജ്യങ്ങളിലും ഗ്രഹണം പൂർണ്ണമായും ദൃശ്യമാകും. കിഴക്ക് ഗ്രഹണം ആകെ മൂന്ന് മണിക്കൂർ 27 മിനിറ്റ് നീണ്ടുനിൽക്കും, അതിൽ ചന്ദ്രൻ ഒരു മണിക്കൂർ 25 മിനിറ്റ് പൂർണ്ണതയ്ക്ക് വിധേയമാകും. ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായും മറഞ്ഞിരിക്കുന്ന ഒരു ഘട്ടമാണ് ടോട്ടാലിറ്റി.

ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് നിരീക്ഷകർ 'ബ്ലഡ് മൂൺ' എന്നും വിളിക്കപ്പെടുന്ന ചുവന്ന നിറമുള്ള ചന്ദ്രനെ കാണാൻ കഴിയും. ചന്ദ്രൻ മങ്ങിയതും ചുവപ്പ് കലർന്നതുമായ നിറം കൈക്കൊള്ളുമെന്ന് നാസ വിശദീകരിക്കുന്നു. ചന്ദ്രഗ്രഹണത്തിന്റെ സൂതക് ഗ്രഹണത്തിന് ഒൻപത് മണിക്കൂർ മുമ്പ് ആരംഭിക്കും. ചന്ദ്രഗ്രഹണ സമയം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്ന് ശാസ്ത്രലോകവും ജ്യോതിഷപ്രകാരവും പറയുന്നു. 

Read more ചന്ദ്രഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പാടില്ല. ടെലിസ്കോപ്പ്, ബൈനോക്കുലർ, കണ്ണട എന്നിവ ഉപയോഗിക്കണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ചന്ദ്രഗ്രഹണ സമയത്ത് പ്രർത്ഥിക്കുന്നത് നല്ലതാണെന്നും പറയപ്പെടുന്നു. ഗ്രഹണ സമയത്ത് മുടിയും നഖവും വെട്ടുന്നത് ഒഴിവാക്കുക. കൂടാതെ കത്തികൾ അല്ലെങ്കിൽ മറ്റേതെങ്കിലും കൂർത്തതും മൂർച്ചയുള്ളതുമായ ഉപകരണങ്ങൾ ഉപയോഗിക്കരുത്. 

 

click me!