എല്ലാ മാസവും വാവിന് ബലി ഇടാൻ സാധിച്ചില്ലെങ്കിലും പിതൃക്കളുടെ മാസമായ കർക്കടകത്തിലെ വാവിന് ബലി നിർബന്ധമായും ഇടണം. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ഇത് ചെയ്യാം.വാവിന്റെ തലേന്ന് ഒരിക്കൽ എടുക്കണം.
കർക്കടക മാസം കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വിശേഷമാണ്. എല്ലാ മാസവും വാവിന് ബലി ഇടാൻ സാധിച്ചില്ലെങ്കിലും പിതൃക്കളുടെ മാസമായ കർക്കടകത്തിലെ വാവിന് ബലി നിർബന്ധമായും ഇടണം. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ഇത് ചെയ്യാം.വാവിന്റെ തലേന്ന് ഒരിക്കൽ എടുക്കണം.
കാക്കകൾ ചോറ് എടുക്കു ന്നത് പിതൃക്കൾ അത് സ്വീകരിച്ചതായി കണക്കാക്കുന്നു.കാക്ക എടുത്തില്ലെങ്കിൽ നദിയിലോ കുളത്തിലോ കടലിലോ സമർപ്പിക്കാം. ആലുവ,തിരുനെല്ലി,കൊല്ലം,തിരുവല്ല,വർക്കല തുടങ്ങിയസ്ഥലങ്ങൾ പിതൃകർമ്മങ്ങൾക്ക് കൂടുതൽ പ്രസിദ്ധമാണ്. മക്കൾ ജീവിച്ചിരിക്കുന്ന കാലം മുഴുവനും ഇത് ചെയ്യണം. മക്കളല്ലെങ്കിലും മരിച്ചവരുടെ സ്വത്ത് കിട്ടിയിട്ടുണ്ടെങ്കിൽ അവരും ബലി ഇടണം.
undefined
ഗരുഡ പുരാണത്തിൽ മഹാവിഷ്ണുവിനോട് ഇതേ കുറിച്ച് ഗരുഡൻ ചോദിക്കുന്ന സംശയ ങ്ങൾക്ക് മറുപടിയായി സാക്ഷാൽ മഹാവിഷ്ണു തന്നെ ബലി ഇടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. ഒരുകാരണവശാലും ബലി ഇടാതിരിക്കാൻ സാധിക്കില്ലെന്നും അസന്നിഗ്ധമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant,
Mob: 9846033337