വിഷു ദിവസം പാടത്ത് കൃഷി ആരംഭിക്കും. പാടത്തു ചാലു കീറലാണ് ആദ്യം ചെയ്യുക. എന്നാൽ വിത്തു വിതയ്ക്കാനും തെങ്ങ് നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. ഈ ദിവസമായാൽ മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് വിശ്വാസം.ഏതു ശുഭകാര്യവും തുടങ്ങാനും ഉത്തമമാണ്.
ഈ വർഷത്തെ പത്താമുദയം ഏപ്രിൽ 24ന് ആണ്. പുതുവർഷം ആരംഭമായ മേടം ഒന്നാം തീയതി കഴിഞ്ഞു വരുന്ന പത്താം തീയതിയാണ് പത്താമുദയം.അന്ന് സൂര്യൻ ഉച്ചത്തിലാണ് അഥവാ സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണ്. കൃഷിക്കാർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണിത്. ഒരു വർഷത്തിൽ സൂര്യൻ ഏറ്റവും ശക്തമായി കത്തി ജ്വലിച്ചു നിൽക്കുന്ന ദിവസമാണിത്.
വിഷു ദിവസം പാടത്ത് കൃഷി ആരംഭിക്കും. പാടത്തു ചാലു കീറലാണ് ആദ്യം ചെയ്യുക. എന്നാൽ വിത്തു വിതയ്ക്കാനും തെങ്ങ് നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. ഈ ദിവസമായാൽ മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് വിശ്വാസം.ഏതു ശുഭകാര്യവും തുടങ്ങാനും ഉത്തമമാണ്.
undefined
ഈ ദിവസം സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികളെയും ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യ പൂജയില്ലാത്ത കാവുകളിലും ഈ ദിവസം പൂജകൾ നടത്തും. വീടു പാലുകാച്ചിന് ഈ ദിനം ഉത്തമമാണ്.
സൂര്യാരാധനയുടെ ഭാഗമായി വെള്ളിമുറം കാണിക്കലെന്നൊരു ചടങ്ങ് മുമ്പ് ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി സൂര്യനെ ഉദയത്തിന് കാണിക്കും. പിന്നീട് ഈ അരിപ്പൊടി പലഹാരമാക്കി കഴിക്കും.
മുഹൂർത്തമില്ലാത്തതിനാൽ നടക്കാതെ പോയ പല കാര്യങ്ങളും മാറ്റിവച്ചവയും എല്ലാം മുഹൂർത്തം നോക്കാതെ പത്താമുദയം ദിവസം നടത്താം. മലബാറിൽ കാലിച്ചാൻ തെയ്യത്തെറ്റയും കൊണ്ട് വീടുകൾ കയറിയിറിങ്ങി അനുഗ്രഹം നൽകുന്നതും ഇതേ ദിവസമാണ്. തുടികൊട്ടിന്റെ അകമ്പടിയിൽ തെയ്യം വീടിന്റെ കോണിക്കൽ നിന്ന് ഈണത്തിൽ പാടുകയും തിരിയോല ത്തലപ്പു കൊണ്ട് അനുഗ്രഹം ചൊരിയുകയും ചെയ്യും. വയനാട്ടിലെ കുറിച്യ വിഭാഗത്തിൽ പ്പെട്ടവർ ആയോധന കലാ പ്രദർശനവും ഈ ദിവസം നടത്തിപ്പോരുന്നു. മഴക്കാറ് മൂടാത്ത പത്താമുദയമാണ് നാടിനും വീടിനും സമ്പൽ സമൃദ്ധി നൽകുക.
തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്