കന്നി മാസത്തിലെ ആയില്യം ഒക്ടോബർ 9 ന് ; കൂടുതലറിയാം

By Dr P B Rajesh  |  First Published Oct 7, 2023, 4:15 PM IST

 കന്നി മാസത്തിലെ ആയില്യം പാമ്പും മേക്കാട്, വെട്ടിക്കാട്, ആമേട തുടങ്ങിയ ക്ഷേത്രങ്ങളിൽ വിശഷമായി കൊണ്ടാടുന്നു. ചന്ദ്രപഥത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്ര സമൂഹമാണ് ആയില്യം.


ജ്യോതിഷത്തിലെ ഒൻപതാമത്തെ നക്ഷത്രം ആണ് ആയില്യം. ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു. ആയില്യം അഥവാ ആശ്ലേഷം എന്നാൽ ആലിംഗനം എന്നാണ് അർത്ഥം. കർക്കിടകരാശിയിൽപ്പെടുന്ന ഈ നക്ഷത്രത്തിന്റെ ദേവത നാഗമാണ്. സർപ്പപ്രീതിയ്ക്ക് ആയില്യം നാൾ ഉത്തമമായി കണക്കാക്കുന്നു.

കന്നി മാസത്തിലെ ആയില്യം പാമ്പും മേക്കാട്, വെട്ടിക്കാട്, ആമേട തുടങ്ങിയ ക്ഷേത്രങ്ങളിൽ വിശഷമായി കൊണ്ടാടുന്നു. ചന്ദ്രപഥത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്ര സമൂഹമാണ് ആയില്യം. സൂര്യരാശിയിൽ കർക്കടക നക്ഷത്രസമൂഹത്തിന്റെ കിഴക്ക് ദിശയിലായി കാണുന്ന ഹൈഡ്രയിലെ ഈറ്റാ, സിഗ്മ, ഡെൽറ്റ, എപ്സിലോൺ, റോ എന്നിങ്ങനെ പരസ്പരം ചുറ്റിയ പാമ്പുപോലെ വൃത്താകാരത്തിൽ കാണുന്ന അഞ്ചു നക്ഷത്രങ്ങളാണ് ആയില്യത്തിലെ പ്രധാന അംഗങ്ങൾ. 

Latest Videos

undefined

എന്നാൽ ബ്രഹ്മഗുപ്തന്റെ ഖണ്ഡകാദ്യകത്തിൽ ആറാമതൊരു നക്ഷത്രത്തെക്കുറിച്ചുകൂടി (ആൽഫാ ക്യാൻസ്രി) പരാമർശിക്കുന്നുണ്ട്. ആയില്യം നക്ഷത്രസമൂഹത്തിനടുത്തായി കാണുന്ന കർക്കിടകരാശിയുടെ ഭാഗമായ 13.33 ഡിഗ്രി ക്രാന്തവൃത്തഖണ്ഡത്തെയാണ് ജ്യോതിർഗണിതത്തിലും ജ്യോതിഷത്തിലും ആയില്യം നാൾ എന്ന് വിവക്ഷിക്കുന്നത്. 

ചന്ദ്രൻ ഈ രാശിയിൽ വരുന്ന ദിവസത്തെ ആയില്യം നാൾ എന്നും സൂര്യൻ ഇതേ രാശിയിൽ വരുന്ന (ഏക ദേശം) 13.25 ദിവസത്തെ ആയില്യം ഞാറ്റുവേല എന്നും പറയുന്നു. സർപ്പക്കാവുകളിൽ നൂറും പാലും,കരിക്ക്, പാൽപായസം, കദളിപ്പഴം തുടങ്ങിയവ നേദിക്കുന്നു. സർപ്പബലിയും കളമെഴുത്തും പാട്ടും, സർപ്പം പാട്ടും ഒക്കെ ദിവസം നടത്തുന്നത് ഉത്തമമാണ്. ഈ വർഷം ഒക്ടോബർ 9 നാണ് കന്നി ആയില്യം.

തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ് 

ഫോൺ നമ്പർ: 9846033337

വക്ര ഗ്രഹങ്ങളെ മനസിലാക്കാം ; കൂടുതലറിയാം

 

click me!