പുതുവർഷ ആരംഭമായ ഈ മാസത്തിൽ തന്നെയാണ് മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണവും വരുന്നത്. കാർഷിക സമൃദ്ധിയുടെ നാളുകൾ. വിവാഹങ്ങൾ നടക്കുന്ന കാലവും ആണ്. പുതു വസ്ത്രങ്ങൾ വാങ്ങുകയും ധരിക്കുകയും ചെയ്യുന്നതും ഈ മാസത്തിലാണ്.
മലയാള വർഷത്തിന്റെ ആദ്യ മാസം രാശി ചക്രത്തിൽ അഞ്ചാമത്തെ രാശി. ചിങ്ങം രാശിയിൽ ആണ് മകം, പൂരം, ഉത്രം1/4 എന്നീ നക്ഷത്രങ്ങൾ വരുന്നത്. ചിങ്ങത്തിൽ സൂര്യൻ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടും. പുതുവർഷ ആരംഭമായ ഈ മാസത്തിൽ തന്നെയാണ് മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണവും വരുന്നത്. കാർഷിക സമൃദ്ധിയുടെ നാളുകൾ. വിവാഹങ്ങൾ നടക്കുന്ന കാലവും ആണ്. പുതു വസ്ത്രങ്ങൾ വാങ്ങുകയും ധരിക്കുകയും ചെയ്യുന്നതും ഈ മാസത്തിലാണ്.
വള്ളംകളി ,പുലികളി ,ഓണക്കളി, ഓണത്തല്ല്, ഊഞ്ഞാലാട്ടം, തിരുവാതിര കളി തുടങ്ങിയ ആഘോഷങ്ങളെല്ലാം ഓണ ത്തിന്ററെ ഭാഗമായി നടക്കുന്നു. അത്തം നക്ഷത്രം തൊട്ട് ചതയം വരെ വീടുകളുടെ മുറ്റത്ത് പൂക്കളം ഒരുങ്ങുന്നു. മാവേലി തമ്പുരാൻറെ എഴുന്നള്ളത്ത് ആയുള്ള ആഘോഷങ്ങൾ. ഓണസദ്യയും, ഓണപ്പുടവയും എല്ലാം ഇതിന് മാറ്റുകൂട്ടുന്നു.
undefined
ചിങ്ങം രാശിയുടെ അധിപതിയായി ആചാര്യന്മാർ സങ്കല്പിച്ചിരിക്കുന്നത് ലോക നാഥനും, സൃഷ്ഠി സ്ഥിതി സംഹാര മൂരത്തി യും ഭൂമിയിൽ കൊടുങ്കാറ്റും, പ്രളയവും, സമാധാനവും, ശാന്തിയും പ്രധാനം ചെ യ്യുന്ന സൂര്യനെയാണ്.ഇത് ഒരു അഗ്നി ചിഹ്നമാണ്,ഒപ്പം ഒരു സ്ഥിര രാശിയാണ്.
പിതാവ്, ആത്മാവ്, ഹൃദയം ,ശരീരസുഖം, പ്രതാപം, ഗവണ്മെൻറ്, വീര്യം, അധികാരം, , ചെമ്പ്, അഗ്നി, ഗോതമ്പ് തുടങ്ങിയവയുടെ കാരകനായ സൂര്യനെയും, നേതൃത്വ ഗുണം, ഭരണശേഷി,ഗൗരവം, എതിരാളികളോടും ശത്രുക്കളോടും ദയ ഇല്ലായ്മ, ആത്മീയ കാര്യങ്ങളോട് താല്പര്യം, ഹിംസാ സ്വഭാവം, ആശ്രിത വാത്സല്യം എന്നീ സ്വഭാവ സവിശേഷതകൾ ഈ രാശിയിൽ ജനിച്ച വരുടെ പ്രത്യേകതയാണ്. സൂര്യനെ ജ്യോതിഷത്തിൽ ശിവനായാണ് സങ്കൽപ്പിക്കു ന്നത് വൈഷ്ണവ സമ്പ്രദായ പ്രകാരം സൂര്യനാരായണയും കണക്കാക്കുന്നു.
വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)