കർക്കടകവാവിന്റെ തലേദിവസം ഒരിക്കൽ എടുത്തു വേണം പിറ്റേ ദിവസം ബലിയിടാൻ. നിലവിളക്ക്, എണ്ണ, തിരി, എള്ള്, പിണ്ഡം (പച്ചരി, എള്ള്,ശർക്കര,പഴം ,തേൻ എന്നിവ ചേർത്ത് വേവിച്ചത്),വാഴയില, തുളസി, ചെത്തി പൂവ്,ചെറൂള, കിണ്ടിയും വെള്ളവും ,ചന്ദനം, ചന്ദനത്തിരി, ദീപം എന്നിവ പിതൃ ബലിക്ക് ആവശ്യമായവ ഒരുക്കി വയ്ക്കണം.
2023 ജൂലൈ 17 നാണ് ഈ വർഷത്തെ കർക്കടക വാവ് ബലി (Karkidaka Vavu Bali 2023). കർക്കിടക മാസത്തിലെ കർത്താവിനെ അമ്മ വഴിയും അച്ഛൻ വഴിയുമുള്ള പിതൃക്കൾക്ക് വേണ്ടിയുള്ള ബലികർമ്മങ്ങൾ ആണ് അനുഷ്ഠിക്കുന്നത്. അതേസമയം ആണ്ട് നടത്തുന്നത് മരിച്ച വ്യക്തിക്ക് വേണ്ടി മാത്രമാണ്.
കർക്കടകവാവിന്റെ തലേദിവസം ഒരിക്കൽ എടുത്തു വേണം പിറ്റേദിവസം ബലിയിടാൻ. നിലവിളക്ക്, എണ്ണ, തിരി, എള്ള്, പിണ്ഡം (പച്ചരി, എള്ള്,ശർക്കര,പഴം ,തേൻ എന്നിവ ചേർത്ത് വേവിച്ചത്),വാഴയില, തുളസി, ചെത്തി പൂവ്,ചെറൂള, കിണ്ടിയും വെള്ളവും ,ചന്ദനം, ചന്ദനത്തിരി, ദീപം എന്നിവ പിതൃബലിക്ക് ആവശ്യമായവ ഒരുക്കി വയ്ക്കണം.
undefined
കുളിച്ച് ശുദ്ധമായി ഈറൻ ഉടുത്ത് വന്ന് അഞ്ച് തിരിയിട്ട നിലവിളക്ക് തെളിച്ച് വെക്കുക. തെക്കോട്ട് തിരിഞ്ഞിരുന്ന് തറയിൽ തളിച്ച് ശുദ്ധമാക്കി തൂശനില തെക്കോട്ടായി വച്ച് തുളസിയും ചെത്തി പൂവും എടുത്ത് "ശുക്ലാംബര ധരം വിഷ്ണും ശശി വർണം ചതുർഭുജം, പ്രസന്നവദനം ധ്യായേത് സർവവിഘ്നോപ ശാന്ത യേ "എന്ന് പ്രാർത്ഥിക്കണം.
പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും പുണ്യത്തിനും വേണ്ടി ചെയ്യുന്ന വാവ് ബലിക്ക് ഗുരുക്കന്മാരുടെയും ഈശ്വരന്റെയും അനുഗ്രഹം ഉണ്ടാകാൻ തെറ്റുകുറ്റങ്ങളില്ലാതെ കർമം അനുഷ്ഠിക്കാൻ പറ്റണേയെന്ന പ്രാർഥനയാണ് വേണ്ടത്. പുഷ്പം വിളക്കത്ത് സമർപ്പിക്കുക.
പവിത്രം ധരിച്ച് എള്ളും പൂവും ചന്ദനവും ചേർ ത്ത് ശിരസ്സിൽ മൂന്നുവട്ടം ഉഴിഞ്ഞ് പിതൃക്കളെ സ്മരിച്ച് സങ്കല്പിച്ച്, ഇലയിൽ വെക്കുക. വലതു കൈയിൽ എള്ളെടുത്ത് ഇടതു കൈകൊണ്ട് കിണ്ടിയിൽ നിന്ന് വെള്ളം മൂന്നുവട്ടം ദർഭയ്ക്ക് മുകളിലൂടെ ഇലയിൽ വീഴ്ത്തുക. ആദ്യം ഇല വെച്ച് അതിന് മുകളിൽ ദർഭ വയ്ക്കുക തുടർന്ന് പിണ്ഡത്തിൽനിന്ന് അഞ്ച് തവണയായി പിതൃക്കളെ സങ്കൽപ്പിച്ച് അതിന് മുകളിൽ സമർപ്പിക്കുക. പിണ്ഡത്തിനു മുകളിൽ മൂന്ന് പ്രാവിശ്യമായി ചൂണ്ടു വിരലിലൂടെ ചുറ്റിച്ച് എള്ളും വെള്ളവും വീഴ്ത്തുക.
അതിന് ശേഷം തുളസിയിലകൊണ്ട് മൂന്ന് വട്ടം വെള്ളവും ചന്ദനവും പുഷ്പവും പിണ്ഡത്തിന് മുകളിൽ സമർപ്പിക്കുക. ചെയ്ത കർമത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് ക്ഷമിക്കണം എന്നു പ്രാർത്ഥിച്ചു പിതൃക്കളുടെ മോക്ഷത്തിനായി പ്രാർഥിക്കുക.
പൂവ് പിണ്ഡത്തിന് മുകളിൽ സമർപ്പിച്ച് എഴുന്നേറ്റ് ഇടത്തോട്ട് മൂന്ന് പ്രദക്ഷിണം ചെയ്ത് സമസ്താപരാധവും പൊറുക്കാൻ പ്രാർഥിച്ച് പിതൃക്കളെ നമസ്കരിക്കുക. വീണ്ടും പൂവെടുത്ത് പിണ്ഡത്തിന് മുകളിൽ വയ്ക്കുക. പിണ്ഡം ഇലയോടെ എടുത്ത് ജപത്തോടെ തെക്ക് ഭാഗത്ത് വച്ച് കൈ നനച്ച് കൊട്ടി കാക്കയ്ക്ക് സമർപ്പിക്കാവുന്നതാണ്. പവിത്രം ഊരി കെട്ടഴിച്ച ശേഷം നദിയിൽ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്.
എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
Read more വക്ര ഗ്രഹങ്ങളെ മനസിലാക്കാം ; കൂടുതലറിയാം