പിതൃപ്രീതി ലഭിക്കുന്നതിന് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്.
കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസ രവും ശുചിയാക്കി പഴയവ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മിയെ വീട്ടിലേക്ക് വരണമെന്ന് പ്രാർത്ഥിക്കണം.ദഹനപ്രക്രിയ കുറവുള്ള മാസമാണിത്.അതിനാൽ മാംസാഹാരം കുറയ്ക്കേണ്ട സമയമാണ്.രണ്ടുനേരവും കുളി ആവശ്യമാണ്.ക്ഷേത്ര ദർശനവും നടത്തണം.അരി ആഹാരത്തിന് പകരം ചെറു ധാന്യങ്ങളും ,പച്ചക്കറികളും, പഴ ങ്ങളും കഴിച്ച് വ്രതമാചരിക്കണം.
രാവിലെയും വൈകിട്ടും 5 തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളി യിച്ച് ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് തിരിഞ്ഞിരുന്ന് രാമായണം വായി ക്കണം.ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാ ത്രിയുമാണ്. വാത്മീകി മഹർഷി രാമായണമെ ഴുതിയ ശേഷം ലവകുശന്മാരെ കൊണ്ട് ആദ്യം പാടിച്ചത് കർക്കടകത്തിൽ ആയിരുന്നു എന്നാണ് വിശ്വാസം.
undefined
പിതൃപ്രീതി ലഭിക്കുന്നതിന് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്.
സൂര്യൻ ചന്ദ്രന്റെ രാശിയായ കർക്കടകത്തി ലൂടെ കടന്നു പോകുമ്പോൾ പുണ്യാത്മാക്കൾ ക്ക് ബലക്ഷയം സംഭവിക്കുന്നതിന് പരിഹാര മാണ് രാമായണപാരായണവും വ്രതവും. വി വാഹം,ഗൃഹാരംഭവും ,ഗൃഹപ്രവേശം തുടങ്ങി യ പുണ്യ കർമ്മങ്ങളും മൈഥുനവും ഒഴിവാക്കണം. ചന്ദ്രന് ബലം കിട്ടുന്ന സമയമാണ്. ഈ സമയത്ത് വീട്ടിൽ കൊണ്ടു വരുന്ന ഒന്നിനും ക്ഷയം വരില്ല. പൂജയ്ക്കും, പുത്തരി ഇല്ലം നിറ തുടങ്ങിതിന് പ്രാധാന്യവും മരുന്നിന്റെ അധിപൻ ചന്ദ്രനായതു കൊണ്ടാണ് ഔഷധസേവയ് ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്. ജ്യോതിഷത്തിൽ ചന്ദ്രന്റെ ദേ വതയായി ദേവിയെ കണക്കാക്കുന്നു.
ഗണപതിഹോമവും ഭഗവതി സേവയും, തൃകാല പൂജയ്ക്കും, ശ്രീചക്ര പൂജയ്ക്കും,ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം നൽന്നത് ഇത് കൊണ്ടാണ് . കർക്കടകമാസം പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതിൽ നിന്നുള്ള മോചനത്തിന് ആചാര്യന്മാർ നൽകിയ ഉപായമാണ് രാമായണപാരായണവുംഅനുഷ്ഠാനങ്ങളും.
എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
കര്‍ക്കടക വാവ് ; ബലി കർമ്മം നടത്താൻ ഒരുങ്ങുമ്പോൾ...