മകരഭരണി ദിനത്തില്‍ വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പൂജ തൊഴുതാല്‍ സര്‍വൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.
ഉത്തരായണം തുടങ്ങിയതിന് ശേഷം ആദ്യം വരുന്ന ഭരണിയെന്നതാണ് മകരഭരണിയുടെ പ്രത്യേകത. ഭദ്രകാളീ ഭാവത്തിലുള്ള ദേവീ ആരാധനയിൽ പ്രധാനമാണ് ഭരണി. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി നക്ഷത്ര ദിവസം ദേവീക്ഷേത്രങ്ങളിൽ പ്രാർത്ഥനയുടെയും ആ ഘോഷങ്ങളുടെയും ഉത്സവമാണ്. 15-1-2024 ആണ് ഈ വർഷം മകര ഭരണി.
മകരഭരണി ദിനത്തിൽ വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തണം. പൂജ തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. നെയ് വിളക്കിന് മുമ്പിലിരുന്ന് ലളിതാസഹസ്രനാമം ജപി ക്കുന്നതും ഫലപ്രദമാണ്. ഭദ്രകാളി സ്തുതി 108 തവണ ജപിക്കുന്നത് ഉത്തമമാണ്.
undefined
ഭരണി നാളിൽ വൃത്തമെടുത്ത് പ്രാർത്ഥിച്ചാൽ പെട്ടെന്ന് ഫലസിദ്ധി ഉണ്ടാകും എന്നാണ് വി ശ്വാസം. ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസം ഗുരുതി ഉണ്ടാകും. പുല വാലായ്മ ഉള്ളവർ വ്രതം എടുക്കരുത്. വൃതം എടുക്കുന്നവർ ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. രണ്ടു നേരവും ദേവീക്ഷേത്രത്തിൽ ദർശനം നടത്തു ന്നത് നല്ലതാണ്. ദേവി ഭാഗവതം പാരായണം ചെയ്യുന്നതും ഉത്തമമാണ്.
തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
തൃക്കാർത്തിക ; ഐതിഹ്യങ്ങളും വിശ്വാസങ്ങളും