കുട്ടികളില്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തിയാൽ സന്താന ഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിൽ സ്വയംവരപാർവതി സാന്നിധ്യം ഉള്ളതിനാൽ പാർവതി ദേവിയോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ വിവാഹം നടക്കാത്തവരുടെ വിവാഹം പട്ടെന്ന് നടക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
പാലക്കാട് തേൻകുറിശ്ശിയിലെ വിളയന്നൂരിൽ ഉള്ള മൂന്ന് ക്ഷേത്രങ്ങൾ പൂർണ പുഷ്കലസമേതനായ ധർമ്മശാസ്താ ക്ഷേത്രം ആണ്. ആദ്യം കാണുന്നത് അതിനടുത്ത് തന്നെ ക്ഷേത്ര കുളം കഴിഞ്ഞു സന്താന വിശ്വനാഥ ക്ഷേത്രം. കുട്ടികൾ ഇല്ലാതിരുന്ന ഒരു കാരണവർ വർഷങ്ങൾക്കു മുമ്പ് കാശിയിൽ പോയി ആറുമാസം അവിടെ പൂജിച്ച് കൊണ്ടു വന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്.
കുട്ടികളില്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തിയാൽ സന്താന ഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിൽ സ്വയംവരപാർവതി സാന്നിധ്യം ഉള്ളതിനാൽ പാർവതി ദേവിയോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ വിവാഹം നടക്കാത്തവരുടെ വിവാഹം പെട്ടെന്ന് നടക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. ഇവിടെ ഉപദേവനായ ഗണപതി വലം പിരി ആണ് എന്നതും ഒരു പ്രത്യേകതയാണ്.
undefined
പാർവതിയുടെ വിഗ്രഹം പ്രതിഷ്ഠിക്കാൻ ഉള്ള ശ്രമത്തിലാണ്. ഇപ്പോൾ പീഠത്തിൽ ഒരു തകിടും ഫോട്ടോയും ആണ് ഉള്ളത്. ശിവരാത്രി, തിരുവാതിര, കുംഭാഭിഷേകം,അന്നാഭിഷേകം, വിനായക ചതുർത്ഥി എന്നിവ വിശേഷ ദിവസങ്ങൾ ആണ്. ശിവന് ധാര, രുദ്രാഭിഷേകം, പിൻ വിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ. രാവിലെ 5.30-8.30 വൈകിട്ട് 5.30 -7 വരെയും ദർശനം നടത്താം.
ഇവിടത്തെ 3 ക്ഷേത്രങ്ങളും തമിഴ് ബ്രാഹ്മണരാണ് നടത്തിക്കൊണ്ടു പോകുന്നത്.എന്നാൽ നാട്ടുകാർ അകമഴിഞ്ഞ് പിന്തുണ നൽകുന്നുണ്ട് ഈ ക്ഷേത്രങ്ങൾക്ക്.ശിവക്ഷേത്രം ഒരു കുടുംബത്തിന്റയാണ്.മറ്റ് രണ്ട് ക്ഷേത്രങ്ങൾ ഒരു ട്രസ്റ്റിന് കീഴിലാണ്. പൂർണപുഷ്കല സമേതനായ ശാസ്താക്ഷേ ത്രത്തിൽ ഉപദേവനായി ഗണപതിയാണ് പ്രതിഷ്ഠ ഈ ക്ഷേത്രത്തിന് മതിലിന് പുറത്തും ഒരു ഗണപതി പ്രതിഷ്ഠ കാണാം.
റോഡിൽ നിന്നും ഏതാണ്ട് ആറടിയോളം താഴെയാണ് ഈ ക്ഷേത്രം.ശ്രീകോവിലിന്റെ മുൻ വശം പിച്ചളകൊണ്ട് പൊതിഞ്ഞിരിക്കുന്നു. നമസ്ക്കാരമണ്ഡപത്തിന് മുകളിൽ ശാസ്ത്രാവിന്റെ ഒൻപത് ഭാവങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. സന്താന വിശ്വനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഈ വർഷം 2023 ജൂൺ മാസം 26 തിങ്കളാഴ്ച യാണ് കൊണ്ടാടുന്നത്.
Read more വക്ര ഗ്രഹങ്ങളെ മനസിലാക്കാം ; കൂടുതലറിയാം
തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ്
ഫോൺ നമ്പർ: 9846033337