ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്.
വിഷുകണി ഒരുക്കുന്നതിന് കൃത്യമായ ആചാരം ഉണ്ട്. ഓട്ടുരുളിയിൽ വേണം കണിയൊരുക്കേണ്ടത്. നെല്ലും, ഉണക്കലരിയും ചേർത്തു നിറയ്‌ക്കുക. നാളികേരമുറിയിൽ എണ്ണ ഒഴിച്ച് തിരി തെളിക്കുന്നത് വീട്ടിലെ മുതിർന്ന സ്ത്രീ യാണ്.മറ്റുളളവർക്ക് കൂടെ നിന്ന് സഹായിക്കാം.
കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം/ വാഴപ്പഴം തുടങ്ങിയവയും വാൽകണ്ണാടിയും വയ്ക്കണം.കൃഷ്‌ണ വിഗ്രഹം ഇതിനടുത്തു തന്നെ വയ്ക്കണം. ദീപം കൊണ്ട് മറ്റു സാധനങ്ങളുടെ നിഴൽ വിഗ്രഹത്തിൽ പതിയരുത്. അടുത്ത് ഒരു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയങ്ങളും സ്വർണവും കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കും. നാണയങ്ങൾ,അടയ്ക്കയും,വെറ്റിലയും ഒപ്പം വയ്ക്കണം.അധികമായി ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെ ലഭ്യത അനുസരിച്ച് ആകാം.
undefined
കണിയൊരുക്കാനാവശ്യമായത്:
നിലവിളക്ക്,ഓട്ടുരുളി,കൃഷ്ണവിഗ്രഹം,നെല്ല് ,ഉണക്കലരി,കണിവെള്ളരി,ചക്ക,മാങ്ങ,വാഴ പ്പഴം,നാളികേരം,കൊന്ന പൂവ്,നെയ്യ്/നല്ലെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, സ്വർണ്ണം, നാണയങ്ങൾ, വാൽക്കണ്ണാടി, കുങ്കുമം, കണ്മഷി, അടക്ക, വെറ്റില, കിണ്ടി, വെള്ളം. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിത യ്‌ക്കുന്ന പതിവു ചിലയിടത്ത് ഇപ്പോഴുമുണ്ട്.
തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant