ഷഷ്ഠി വ്രതം എടുക്കുന്നവർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ദർശിക്കുന്നത് നല്ലതാണ് .കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിലാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കർണാടകയിലെ സുബ്രഹ്മണ്യം പ്രസിദ്ധമായ മുരുക ക്ഷേത്രമാണ്.
തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാൻ സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാ ണെ ന്നാണ് വിശ്വസം.ഭക്തിയോടെ അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം. തുലാം മാസ ത്തിലെ കാർത്തിക കറുത്ത പക്ഷത്തിൽ വന്നാൽ അടുത്ത മാസമായ വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് എടുക്കുക.
തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യന്റെ ആറു ക്ഷേത്രങ്ങളാണ് ആറുപടൈ വീടുകൾ എന്ന് അറിയപ്പെടുന്നത്. ഷഷ്ഠി വ്രതം എടുക്കുന്നവർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ദർശിക്കുന്നത് നല്ലതാണ് .കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിലാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കർണാടകയിലെ സുബ്രഹ്മണ്യം പ്രസിദ്ധമായ മുരുക ക്ഷേത്രമാണ്.
undefined
തിരുത്തണി,സ്വാമിമലൈ,പഴനി,പഴമുതിർ ചോലൈ,തിരുപ്പറങ്കുൻറം,തിരുച്ചെന്തൂർ എ ന്നിവയാണ് മുരുകന്റെ ആറുപടൈവീടുകൾ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ. കേരളത്തിലെ ഒട്ടുമിക്ക സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ നടക്കാറുണ്ട്.
സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠി വ്രതമെടുത്താൽ രോഗശാന്തിയുണ്ടാവും എന്നാണ് വിശ്വാസം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തി ൻറെ പൊതുവായ ഫലങ്ങൾ.
സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസം ; ഗ്രഹണം നൽകുന്ന പാഠം
സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപി താക്കൾ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്ത വർക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തിൽ നിന്ന് കഴിക്കാം.
സുബ്രഹ്മണ്യഭുജംഗം,സ്കന്ദഷഷ്ടി കവചം, സ്കന്ദ പുരാണം തുടങ്ങിയവ പാരായണം ചെയുന്നത് നല്ലതാണ്.ഷഷ്ഠി ദിവസങ്ങളിൽ മാത്രമായും, ഷഷ്ഠി പൂർത്തിയാകുന്ന പോലെ ആറുദിവസം തുടർച്ചയായും ഈ വ്രതമെടുക്കാം. സ്കന്ദ ഷഷ്ടി അനുഷ്ടാനത്തിൽ ആറു ദിവ സത്തെ അനുഷ്ഠാനം ആവശ്യമാണ്.ആദ്യ ത്തെ 5 ദിവസവുംദേഹശുദ്ധി വരുത്തി മന ശു ദ്ധിയോടെ ഭഗവത് നാമങ്ങൾ ഉരു വിട്ട് ആഹാരക്രമങ്ങളിൽ പൂർണ്ണനിയന്ത്രണം വരുത്തി കഴിയുക വ്രത നിഷ്ഠയുടെ ഭാഗമാണ്.
വ്രതദിവസവും തലേദിവസവും പകലുറക്കം പാടില്ല. ഒരുനേരം അരി ആഹാരവും മറ്റു സമ യങ്ങളിൽ ലഘു ഭക്ഷണവും ആകാം. ഷഷ്ഠി വ്രതം എടുക്കുന്നവർ ആറാം ദിവസം മുരുക ക്ഷേത്രത്തിൽ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത് വ്രതം അവസാനിപ്പിക്കാം.
മുരുകൻറെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട ഒരു അനുഷ്ഠാനമാണ് .സർ പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത മുരുകനെ സ്വരൂപത്തിൽ തന്നെ വീണ്ടും കിട്ടുന്നതിന് പാർവ്വതി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷ പെടുത്തിയതായും താരകാസുര നിഗ്രഹത്തി നായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവാനായി ദേവന്മാർ വ്രതമെടുത്ത് ഫല സിദ്ധി നേടി എന്നും പുരാണത്തിൽ പരാമർശിക്കുന്നു.
ഭക്തിയോടെ വ്രതം എടുക്കുന്നവർക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.സ് കന്ദ ഷഷ്ടി ആറാം ദിവസമായി വരത്തക്ക രീതിയിൽ വ്രതം ആരംഭിക്കണം. പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷഷ്ഠി വ്രതം.
സ്കന്ദ ഷഷ്ടി വ്രതാനുഷ്ടാനത്തിൽ ശ്രദ്ധി ക്കേണ്ട കാര്യങ്ങൾ.ഭക്ഷണം സസ്യാ ഹാരം മാത്രം ആറു ദിവസവും ധാന്യഭക്ഷണം ഒരു നേരം മാത്രം, മറ്റു സമയങ്ങളിൽ പാൽ,പഴം, ലഘുഭക്ഷണം എന്നിവ ആകാം. ആഹാര നി യന്ത്രണത്തിൽ അവനവന്റെ ആരോഗ്യമാണ് പ്രധാനം. മരുന്നുകൾ ഒഴിവാക്കരുത്.
ആരോഗ്യം അനുവദിക്കുമെങ്കിൽ ഉപവാസം ആകാം.വ്രതദിവസങ്ങളിൽ പറ്റുമെങ്കില നിത്യ വും സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക. കുമാരസൂക്തം,സ്കന്ദ ഷഷ്ടി കവചം,സ്കന്ദ പുരാണം മുതലായവ പാരായണം ചെയ്യുക. വൃശ്ഛികമാസത്തിലാരംഭിച്ച് തുലാം മാസത്തിലവസാനിക്കുന്ന രീതിയിലും ഒൻപത് വ ർഷങ്ങൾ കൊണ്ട് 108 ഷഷ്ഠി എന്ന നിലയി ലും വ്രതമനുഷ്ടിക്കാം.
തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
Mob:9846033337
വീട്ടിൽ താമര നട്ടു വളർത്തിയാൽ ഐശ്വര്യം