കിഴക്കു വശത്തു നിന്ന് തുടങ്ങി പ്രദക്ഷിണമായി വേണം വിളക്ക് തെളിയിക്കേണ്ടത്. നല്ലെണ്ണയാണ് നല്ലത്. വെളിച്ചെണ്ണയും ഉപയോഗിക്കാം. നെയ്യ് വളരെ നല്ലതാണ്.
ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് നിത്യവും ഭവനങ്ങളിൽ തെളിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍ തിരിയുടെ എണ്ണത്തിൽ വരെ ചില ചിട്ടകൾ പാലിച്ചിരിക്കണം. ഇവ കൃത്യമായി പാലിക്കാതെ , വേണ്ട രീതിയില്‍ വിളക്കു തെളിയിക്കാതിരുന്നാൽ ദോഷ ഫലമുണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ നില വിളക്ക് കത്തിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചറിയാം.
രണ്ട് തിരി ചേർത്ത് വേണം ഒരു നാളം തെളിയിക്കാൻ. നാലുതിരിയിട്ടു രണ്ടു നാളം വരുന്ന രീതിയിലാകണം എന്ന് ചുരുക്കം.രണ്ടു നാളമായാൽ കിഴക്കും പടിഞ്ഞാറും ആയി വേണം. അഞ്ചിന് നാലു ദിക്കിലും വടക്കു കിഴക്കും തിരി വേണം. നിത്യവും രണ്ടു നാളങ്ങളും വിശേഷ ദിവസം അഞ്ചു നാളമായും നിലവിളക്ക് തെളിയിക്കാം.
undefined
കിഴക്കു വശത്തു നിന്ന് തുടങ്ങി പ്രദക്ഷിണമായി വേണം വിളക്ക് തെളിയിക്കേണ്ടത്. നല്ലെണ്ണയാണ് നല്ലത്.വെളിച്ചെണ്ണയും ഉപയോഗിക്കാം. നെയ്യ് വളരെ നല്ലതാണ്. തൂത്തു വാരി വെളളം തളിച്ച ശേഷം നിലവിളക്ക് തെളിയിക്കുക.എണ്ണ വറ്റി കരിന്തിരി കത്തരുത്. നിലവിളക്കിനടുത്ത് ചന്ദനത്തിരിയും പൂക്കളും കിണ്ടിയിൽ വെളളം വയ്ക്കണം.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337
നവരത്ന മോതിരം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ