പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ നടക്കും. സാമ്പത്തികനില ഭദ്രമാണ്. കുടുംബജീവിതം സന്തോഷകരമാകും.
മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)
പൊതുവേ എല്ലാകാര്യത്തിനും തടസ്സം നേരിടുന്ന ഒരു ദിവസമാണിന്ന്. ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നതയ്ക്കും സാധ്യതയുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പണമിടപാടുകൾ കഴിവതും ഒഴിവാക്കുക.
undefined
ഇടവം:-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ നടക്കും .സാമ്പത്തികനില ഭദ്രമാണ്. കുടുംബജീവിതം സന്തോഷകരമാകും
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം 3/4)
രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട് .ശത്രുക്കളുടെ ഉപദ്രവങ്ങളിൽ കരുതിയിരിക്കുക .പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
കർക്കിടകം:- (പുണർതം1/4, പൂയ്യം,ആയില്യം)
സന്തോഷകരമായ ദിവസമാണിന്ന്. സ്ഥാന ക്കയറ്റത്തിന് സാധ്യതയുണ്ട് .വരുമാനം വർദ്ധിക്കും .ബന്ധുക്കളുടെ സഹായ ലഭിക്കും.
ചിങ്ങം:-(മകം,പൂരം,ഉത്രം1/4)
വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. യാത്രകൾകൊണ്ട് നേട്ടമുണ്ടാകും.തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഇല്ല.സാമ്പത്തികനില ഭദ്രമാണ്.
കന്നി:-(ഉത്രം 3/4, അത്തം, ചിത്തിര 1/2)
വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും .ആരോഗ്യ നില മെച്ചപ്പെടും. എതിരാളികളുമായി രമ്യതയിൽ എത്തും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും.
തുലാം:-(ചിത്തിര1/2, ചോതി, വിശാഖം 3/4)
സാഹിത്യകാരന്മാർക്കും ലേഖകൻമാർക്കും അംഗീകാരങ്ങൾ ലഭിക്കും .സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ സംരംഭങ്ങൾ വിജയകരം ആകും.മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും.
വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)
പൊതുവേ സന്തോഷകരമായ ഒരു ദിവസമാണിന്ന്. പുതിയ ചില പദ്ധതികൾ നടപ്പിലാക്കാൻ കഴിയും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും.കൂടുതൽ വരുമാനം നേടും.
ധനു:-(മൂലം, പൂരാടം,ഉത്രാടം1/4)
കുടുംബാംഗങ്ങളുമായി ഒത്തു ചേരാനുള്ള സാധ്യത ഉണ്ട് .പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ ഇന്നുണ്ടാകും.മംഗള കർമങ്ങളിൽ പങ്കെടുക്കും.
മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
പങ്ക് ബിസിനസ്സിലൂടെ നേട്ടങ്ങൾ ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും.മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. വരുമാനം വർദ്ധിക്കും.
കുംഭം:-(അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. ആഡംബരങ്ങൾക്കു വേണ്ടി ധാരാളം പണം ചെലവഴിക്കും.പങ്കാളിക്ക് ചില സമ്മാനങ്ങൾ നൽകേണ്ടതായി വരും. ആരോഗ്യം ശ്രദ്ധിക്കുക.
മീനം:-(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
പ്രതീക്ഷിക്കുന്നപോലെ ചില കാര്യങ്ങൾ നടക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ കഴിയും.കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാൻ ഇടയുണ്ട്. സാമ്പത്തിക നില മെച്ചപ്പെടും.
തയ്യാറാക്കിയത്
ഡോ:പിബി. രാജേഷ്,
Astrologer and Gem Consultant