Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Sep 29, 2022, 7:37 AM IST

തിടുക്കത്തിലെടുക്കുന്ന തീരുമാനം വിനയായി വരാം. ശുഭവാര്‍ത്തകള്‍ ദിവസം മുഴുവൻ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. അറിയാം നിങ്ങളുടെ ഇന്ന്...


മേടം രാശിയില്‍ ജനിച്ചവര്‍...

ചില പ്രതിബന്ധങ്ങള്‍ വരാം. എന്നാല്‍ സ്വയം പ്രാപ്തി കൊണ്ട് ഇതിനെയെല്ലാം മറികടക്കാം. സുഹൃത്തുക്കളുമായുണ്ടാകുന്ന ചില സംഭാഷണങ്ങള്‍ ഗുണകരമായി വരാം. പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളെ ചൊല്ലി കരുതലുണ്ടായിരിക്കുക. വീട്ടിലാരുടെയെങ്കിലും ആരോഗ്യകാര്യങ്ങളില്‍ ആശങ്ക വരാം. ജോലിഭാരം മൂലം സ്ട്രെസ് ഉണ്ടാകാം. 

Latest Videos

undefined

ഇടവം രാശിയില്‍ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. ജോലിയില്‍ ശോഭിക്കാനാകും. പ്രിയപ്പെട്ട ആരെയെങ്കിലും കാണാനാകും. കുടുംബത്തിനൊപ്പം വില കൂടിയ എന്തെങ്കിലും വാങ്ങാൻ സാധ്യത. തിടുക്കത്തിലെടുക്കുന്ന തീരുമാനം വിനയായി വരാം. കുട്ടികള്‍ നിങ്ങളെ വെല്ലുവിളിക്കുന്ന അവസ്ഥയുണ്ടാകാം. അതിനാല്‍ അവരോട് സമാധാനമായി ഇടപെടുക. പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കാം.

മിഥുനം രാശിയിൽ ജനിച്ചവര്‍...

പ്രത്യേകമായ ചില ജോലികള്‍ക്ക് തുടക്കം കുറിക്കാം. പ്രധാനപ്പെട്ട ആരെയെങ്കിലും കാണാനും അവരുമായി പ്രാധാന്യമുള്ള സംസാരങ്ങള്‍ ചര്‍ച്ച ചെയ്യാനും സാധ്യത. വസ്തു സംബന്ധമായ കാര്യങ്ങള്‍ ചെയ്യാതെ മാറ്റിവയ്ക്കുക. പങ്കാളിയുടെ പിന്തുണ നല്ലതായി വരാം. ആരോഗ്യനില സുഖകരം.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

ഗുണദോഷ സമ്മിശ്രം. പ്രശ്നങ്ങള്‍ക്ക് സംയമനത്തോടെ പരിഹാരം കാണുക. പല പ്രശ്നങ്ങളും അനുഭവപരിചയമുള്ളവരുടെ സഹായത്തോടെ പരിഹരിക്കാൻ ശ്രമിക്കുക. അടുത്തയൊരാളുടെ ആരോഗ്യനില മോശമാകാം. വിദ്യാര്‍ത്ഥികള്‍ മത്സരങ്ങള്‍ക്ക് വേണ്ടി നല്ലതുപോലെ തയ്യാറെടുക്കുക. കരിയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

വൈകാരികമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാതെ ബുദ്ധിപൂര്‍വം മുന്നോട്ടുനീങ്ങുക. സ്വന്തം വ്യക്തിത്വത്തില്‍ ശ്രദ്ധിക്കുക. ഇതിലാണ് ആളുകളും ആകര്‍ഷിക്കപ്പെടുകയെന്ന് മനസിലാക്കുക. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാൻ അനുയോജ്യമായ സമയം. പുതിയ പദ്ധതികളിലേക്ക് കടക്കും മുമ്പ് കുടുംബത്തിന്‍റെ അഭിപ്രായം തേടുക. പണമിടപാടില്‍ പറ്റിക്കപ്പെടാൻ സാധ്യത.

കന്നി രാശിയിൽ ജനിച്ചവര്‍... 

പ്രധാനപ്പെട്ട കുടുംബപ്രശ്നത്തെ കുറിച്ച് ചര്‍ച്ച വരാം. വസ്തുസംബന്ധമായ നിക്ഷേപത്തിന് യോജിച്ച സമയം. നെഗറ്റീവ് ആയ ചിന്തകളും സംശയങ്ങളും നിങ്ങളെയും അതുവഴി കുടുംബത്തിനെയും ബാധിക്കാം. ചെറുപ്പക്കാര്‍ മോശം കാര്യങ്ങളില്‍ സമയം ചെലവിടാതിരിക്കുക. ഫീല്‍ഡ് ജോലിയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാം. കുടുംബാന്തരീക്ഷം സുഖകരമായിരിക്കും. 

തുലാം രാശിയിൽ ജനിച്ചവര്‍...

വ്യക്തിജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാം. മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാക്കാം. സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകാം.ഇതമൂലം ആദരവ് ലഭിക്കാം. അയല്‍ക്കാരുമായി തര്‍ക്കത്തിന് സാധ്യത. ഇത് മനസിനെ മോശമായി ബാധിക്കാം. നിസാരകാര്യങ്ങള്‍ക്ക് ദേഷ്യപ്പെടാതെ ക്ഷമ പരിശീലിക്കുക. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

തിരക്ക് പിടിച്ച ദിവസമാകാം. ആത്മീയകാര്യങ്ങള്‍ക്കായി സമയം മാറ്റിയ്ക്കുന്നത് സമാധാനം നല്‍കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക. ചെറുപ്പക്കാര്‍ അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ക്ക് സമയം ചെലവിടുന്നതിന് പകരം കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാര്യാ- ഭര്‍തൃബന്ധം സുഖകരമായി തുടരും. സ്ട്രെസ് അടങ്ങിയ അന്തരീക്ഷത്തില്‍ നിന്ന് മാറിനില്‍ക്കുക.

ധനു രാശിയിൽ ജനിച്ചവര്‍...

ശുഭവാര്‍ത്തകള്‍ ദിവസം മുഴുവൻ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പ്രോജക്ടുകളില്‍ വിജയം. മാതാപിതാക്കളഉടെയും മുതിര്‍ന്നവരുടെയും അനുഗ്രഹം ഗുണം നല്‍കും. സാമ്പത്തികകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. ജോലിഭാരം ആരോഗ്യത്തെ ബാധിക്കാം. ചിലര്‍ ജോലിയില്‍ തടസമായി വരാം. 

മകരം രാശിയിൽ ജനിച്ചവര്‍...

വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.  വികാരം കൊണ്ടല്ലാതെ ബുദ്ധി കൊണ്ട് ചിന്തിക്കുക. കുട്ടികളുടെയോ വീട്ടിലാരുടെയെങ്കിലുമോ നെഗറ്റീവ് ആയ പ്രവര്‍ത്തികള്‍ ഉത്കണ്ഠയുണ്ടാക്കാം. ഈ പ്രശ്നം സമചിത്തതയോടെ പരിഹരിക്കാൻ ശ്രമിക്കുക. സര്‍ക്കാര്‍ കാര്യങ്ങള്‍ അശ്രദ്ധമായി വിടാതിരിക്കുക. ജോലിയിലാണെങ്കില്‍ ഫീല്‍ഡില്‍ ഇന്ന് നിര്‍ബന്ധമായും നിങ്ങളുടെ സാന്നിധ്യമുറപ്പിക്കുക. 

കുംഭം രാശിയിൽ ജനിച്ചവര്‍...

മനസില്‍ ഏറെ നാളായി നിലനിന്നിരുന്ന ചില ആശയക്കുഴപ്പങ്ങള്‍ ഇന്ന് നീങ്ങാം. നല്ലയാളുകളുമായുള്ള സമ്പര്‍ക്കം നിങ്ങള്‍ക്കും നല്ലപേര് നല്‍കാം. ടെക്നിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് വിജയം. മറ്റുള്ളവരുമായി ചില ധാരണാപിശകുകള്‍ക്ക് സാധ്യത. നിസാരകാര്യങ്ങള്‍ക്കോ മോശം കാര്യങ്ങള്‍ക്കോ ശ്രദ്ധ നല്‍കാതിരിക്കുക. ഇന്ന് യാത്രകള്‍ വേണ്ട. ബിസിനസില്‍ മത്സരം നേരിടാം. 

മീനം രാശിയിൽ ജനിച്ചവര്‍...

ദിവസത്തിന് നല്ല തുടക്കം. പ്രയാസങ്ങളില്ലാതെ ദിവസം കടന്നുപോകാം. വരവും ചെലവും ഒത്തുപോകും. കുടുംബപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. നെഗറ്റീവ് കാര്യങ്ങള്‍ക്കായി സമയം ചെലവിടാതിരിക്കുക. ഇത് വ്യക്തിത്വത്തെയും സമൂഹത്തിലെ സ്ഥാനത്തെയും ബാധിക്കാം. ഫീല്‍ഡില്‍ കാര്യങ്ങള്‍ മെച്ചപ്പെടും. വീട്ടിലും സുഖകരമായ അന്തരീക്ഷം. 

click me!