Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Sep 4, 2022, 7:30 AM IST

കുടുംബകാര്യങ്ങളിലും മതപരമായ പരിപാടികളിലും ആത്മീയമായ പരിപാടികളിലും പങ്കാളിയാകും. മറ്റുള്ളവരുടെ പ്രശ്നത്തില്‍ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. അറിയാം നിങ്ങളുടെ ഇന്ന്...


മേടം രാശിയില്‍ ജനിച്ചവര്‍...

വീട്ടുകാരുമായി ചില കാര്യങ്ങളില്‍ ചര്‍ച്ചയുണ്ടാകും. ജോലി അധികമായിരിക്കും. ആരെയെങ്കിലും സഹായിക്കുന്നത് വഴി ആത്മീയമായ സമാധാനം ലഭിക്കും. ചെയ്തുവച്ച ജോലിയില്‍ പിഴവിന് സാധ്യത. ക്ഷമയും സംയമനവും പാലിക്കുക. സ്ട്രെസ് എടുക്കുന്നത് മോശമായി വരാം. മറ്റുള്ളവരുടെ പ്രശ്നത്തില്‍ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. ഫീല്‍ഡ് ജോലിയല്‍ പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോള്‍ അനുഭവമുള്ള ആരോടെങ്കിലും ചര്‍ച്ച ചെയ്യുക. 

Latest Videos

undefined

ഇടവം രാശിയില്‍ ജനിച്ചവര്‍...

പ്രത്യേകമായ ചില ജോലികള്‍ക്കായി സമയം നീക്കിവയ്ക്കും. മീഡിയ വഴി ലഭിക്കുന്ന വിവരം ജോലി എളുപ്പമാക്കും. സ്ത്രീകള്‍ക്ക് വീട്ടിലെയും ജോലിസ്ഥലത്തെയും കാര്യങ്ങള്‍ ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാൻ പരിശ്രമം വേണ്ടി വരും. അനാവശ്യമായ കാര്യങ്ങള്‍ക്കായി സമയം ചെലവിടാതിരിക്കുക. ഫീല്‍ഡ് ജോലിയില്‍ പുതിയ സാങ്കേതികവിദ്യകള്‍ വിജയം കാണും. വീട്ടിലെ അന്തരീക്ഷം സുഖകരം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ മുടങ്ങിക്കിടന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കും. വീട്ടില്‍ പൊതുവെ സുഖകരമായ അന്തരീക്ഷം. നിങ്ങളുടെ സാമൂഹികജീവിതം മെച്ചപ്പെടും. കുട്ടികളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക. കുടുംബ ബിസിനസില്‍ എല്ലാവരും ഒരുപോലെ പങ്കാളിത്തം ഉറപ്പിക്കുക. ദാമ്പത്യജീവിതം സന്തോഷകരം. ഗര്‍ഭാശയ സംബന്ധമായ പ്രശ്നങ്ങള്‍, തോള്‍ വേദന എന്നിവ കൂടും. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

കുടുംബകാര്യങ്ങളിലും മതപരമായ പരിപാടികളിലും ആത്മീയമായ പരിപാടികളിലും പങ്കാളിയാകും. ബില്‍ഡിംഗ് നവീകരിക്കല്‍ പദ്ധതിയുണ്ടാകും. അമിത ആത്മവിശ്വാസം വേണ്ട. ക്ഷമയോടെ ജോലി ചെയ്യുന്നത് കൂടുതല്‍ ഫലം നല്‍കും. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉത്കണ്ഠയുണ്ടാകാം. ഭാര്യയും ഭര്‍ത്താവും പരസ്പരമര്യാദയില്‍ തുടരും. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ആളുകള്‍ നിങ്ങളുടെ വ്യക്തിത്വത്തിലും സംസാരത്തിലും ആകൃഷ്ടരാകും. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ആദരവ് ലഭിക്കും. വീട്ടില്‍ വരുന്ന അതിഥി പോസിറ്റീവായി ചില കാര്യങ്ങളില്‍ സ്വാധീനം ചെലുത്തും. സ്വാര്‍ത്ഥമായി നില്‍ക്കുന്നതോ ഈഗോയോ പ്രണയബന്ധത്തെ മോശമായി ബാധിക്കാം. അപരിചിതരോട് മനസിലെ പദ്ധതികളെ കുറിച്ച് പറയാതിരിക്കാം. ബിസിനസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ട. 

കന്നി രാശിയിൽ ജനിച്ചവര്‍...

ഭാഗ്യം കൈവരാം. ഏറെ നാളായി തുടര്‍ന്നിരുന്ന ചില ദുഖങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. വീട്ടിലെ ചെറിയ കാര്യങ്ങള്‍ പോലും ചെയ്തുതീര്‍ക്കുന്നതിലൂടെ സന്തോഷവും സംതൃപ്തിയും നേടാം. എതിരാളികള്‍ അല്‍പം മുന്നേറാം. എങ്കിലും നിങ്ങളെ തകര്‍ക്കാൻ സാധിക്കുകയില്ല.  ജോലിയില്‍ തിരക്ക് വേണ്ട. കുട്ടികളുടെ ഉറച്ച നിലപാട് നിരാശപ്പെടുത്താം. ജോലിയില‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് വിജയകരമാകാം.

തുലാം രാശിയിൽ ജനിച്ചവര്‍...

വീട്ടിലെ സന്തോഷത്തിനും സമാധാനത്തിനും പ്രാധാന്യം നല്‍കാം. കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കും. ചില ആളുകളുടെ സാന്നിധ്യം നിങ്ങളില്‍ പോസിറ്റീവ് എനര്‍ജിയുണ്ടാക്കും. വീടുമായോ വാഹനവുമായോ ബന്ധപ്പെട്ട ചിലവ് വര്‍ധിക്കാം. ബഡ്ജറ്റ് ശ്രദ്ധിക്കുക. അപവാദം നേരിടാം. ബിസിനസിലെ തീരുമാനങ്ങള്‍ നന്നായി വരാം. കുടുംബാന്തരീക്ഷം നല്ലത്.

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

കഠിനമായ പരിശ്രമത്തിന് ഫലം കാണാം. വസ്തു തര്‍ക്കം പരിഹരിക്കപ്പെടാം. ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ നിങ്ങളുടെ അഭിപ്രായത്തിന് മുൻതൂക്കം നല്‍കുക. ഫീല്‍ഡ് ജോലിയില്‍ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. ഭാര്യയും ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും പരസ്പര മര്യാദയില്‍ മുന്നോട്ട് പോകും. ആരോഗ്യനില നന്നായിരിക്കും.

ധനു രാശിയിൽ ജനിച്ചവര്‍...

പഴയ പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മികച്ച തരുമാനങ്ങളെടുക്കാം. സുഹൃത്തുക്കളുമായി സംസാരിക്കുന്നത് ആത്മവിശ്വാസം നല്‍കാം. ബന്ധുക്കളുമായി തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക. നിങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക. ചെറുപ്പക്കാര്‍ക്ക് സ്ട്രെസ് വര്‍ധിക്കാം. ബിസിനസില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം. വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും ഗൗരവമായ ചര്‍ച്ചയിലേര്‍പ്പെടാം.  

മകരം രാശിയിൽ ജനിച്ചവര്‍...

ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങളില്‍ സുഹൃത്തിന്‍റെയോ ബന്ധുവിന്‍റെയോ പിന്തുണ ലഭിക്കാം. പ്രത്യേകമായ ഒരാളുടെ സഹായം നല്ലത് നല്‍കാം. ഉച്ചയ്ക്ക് ശേഷം നല്ല വാര്‍ത്ത തേടിയെത്താം. സ്ട്രെസ് കടന്നുപിടിക്കാതെ ശ്രദ്ധിക്കുക. അയല്‍ക്കാരുമായുള്ള ബന്ധം വഷളാകാതെ നോക്കുക. വാഹനങ്ങളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക 

കുംഭം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. ചില ധര്‍മ്മസങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. ചെറിയ കുട്ടിയില്‍ നിന്ന് വരുന്ന നല്ല വാര്‍ത്ത വീട്ടില്‍ സന്തോഷം കൊണ്ടുവരാം. ആത്മവിശ്വാസക്കുറവും മടിയും ചില ജോലികള്‍ തടസപ്പെടുത്താം. ബിസിനസില്‍ എളുപ്പമാണെന്ന് കരുതിയ ചില കാര്യങ്ങള്‍ ബുദ്ധിമുട്ടായി വരാം. 

മീനം രാശിയിൽ ജനിച്ചവര്‍...

അനുകൂലസയം. വീട്ടില്‍ അതിഥികള്‍ വരുന്നത് സന്തോഷം നല്‍കാം. സമ്മാനങ്ങള്‍ കൈമാറാം. വലിയ നിക്ഷേപങ്ങള്‍ക്ക് യോജിച്ച സമയം. ചില ജോലികള്‍ വിട്ടുപോകാൻ സാധ്യത. ഉച്ചയ്ക്ക് ശേഷം സമയം അല്‍പം പ്രതികൂലം. വീട്ടില്‍ എല്ലാവരും പരസ്പരധാരണയോടെ മുന്നോട്ട് പോകും. 

click me!