Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Sep 3, 2022, 7:30 AM IST

ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. ജോലിഭാരം അധികമാകുമെങ്കിലും നിങ്ങളുടെ പ്രാപ്തി മൂലം അത് വിജയകരമായിപൂര്‍ത്തിയാക്കാം. അറിയാം നിങ്ങളുടെ ഇന്ന്...


മേടം രാശിയില്‍ ജനിച്ചവര്‍...

വീട്ടില്‍ മതപരമായ പരിപാടികള്‍ക്കുള്ള പദ്ധതിയുണ്ടാകാം. ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. ജോലിഭാരം അധികമാകുമെങ്കിലും നിങ്ങളുടെ പ്രാപ്തി മൂലം അത് വിജയകരമായിപൂര്‍ത്തിയാക്കാം. കുട്ടികളുടെ കരിയര്‍ സംബന്ധിച്ച് ആശങ്ക വരാം. അയല്‍ക്കാരുമായി നിസാരകാര്യത്തിന് തര്‍ക്കമുണ്ടാകാം. മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസില്‍ ശ്രദ്ധാലുവായിരിക്കുക.

Latest Videos

undefined

ഇടവം രാശിയില്‍ ജനിച്ചവര്‍...

പരിശ്രമത്തിനും സമര്‍പ്പണത്തിനും വിജയം നേടാം. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ തര്‍ക്കം വരാം. കുട്ടികളെ അവരുടെ പ്രശ്നങ്ങളില്‍ പിനതുണയ്ക്കുക. അവര്‍ക്ക് ധൈര്യമാവുക. മാര്‍ക്കറ്റിംഗ്- മീഡിയ എന്നിവയ്ക്ക് വേണ്ടി സമയം കളയേണ്ട. കുടുംബാന്തരീക്ഷം നന്നായിരിക്കും. സ്ട്രെസ് ചെറുതായി ബാധിക്കാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ ഇടപെടല്‍ കുടുംബത്തിനും സമൂഹത്തിനും നല്ലതായി വരാം. നിങ്ങളുടെ ശുഭാപ്തി മനോഭാവം ബന്ധങ്ങളെ മെച്ചപ്പെടുത്താം. എന്നാല് സഹോദരന്മാരുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാം. മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടേണ്ട. കുട്ടികളുടെ കൂട്ടുകെട്ട് ശ്രദ്ധിക്കുക. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

ചില രാഷ്ട്രീയ- സാമൂഹിക ബന്ധങ്ങള്‍ ഗുണം നല്‍കാം. മുതിര്‍ന്നവര്‍ നിങ്ങളുടെ വളര്‍ച്ചയില്‍ സന്തോഷിക്കും. ഭൂതകാലത്തിലെ മോശം അനുഭവങ്ങള്‍ വര്‍ത്തമാനകാലത്തെ ബാധിക്കാതെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിചാരിച്ച വിജയം ലഭിക്കില്ല. ജോലിക്ക് സാധ്യത. പങ്കാളിയുടെ പിന്തുണ ആത്മവിശ്വാസവും ധൈര്യവും വര്‍ധിപ്പിക്കാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

വ്യക്തിബന്ധങ്ങള്‍ക്ക് മൂല്യം നല്‍കും.  വീട്ടുകാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടാകും. മുതിര്‍ന്ന ഒരാളെ കണ്ടുമുട്ടുന്നത് വഴി ഗുണം സംഭവിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട് നിരാശയ്ക്ക് സാധ്യത. വ്യക്തിപരമായ കാര്യങ്ങള്‍ മൂലം ബിസിനസില്‍ ശ്രദ്ധ കുറയാം. കുടുംബാന്തരീക്ഷം പൊതുവെ സന്തോഷകരം. ആരോഗ്യനിലയും നല്ലത്. 

കന്നി രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. കുട്ടികളുടെ പഠനകാര്യത്തിലും മറ്റും നല്ല ഫലം. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങള്‍ സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകും. നിങ്ങളുടെ ചില പ്രവര്‍ത്തികള്‍ വീട്ടില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാം. വാഹനവുമായി ബന്ധപ്പെട്ട ലോണ്‍ കാര്യങ്ങളില്‍ പുനരാലോചന നല്ലത്. 

തുലാം രാശിയിൽ ജനിച്ചവര്‍...

ജോലിയില്‍ തളങ്ങും. സ്ത്രീകള്‍ ഉന്മേഷത്തോടെ വീട്ടുകാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും ചെയ്യും. പ്രധാനപ്പെട്ട യാത്രയുണ്ടാകാം. വിചാരിച്ച കാര്യങ്ങള്‍ നടത്താൻ അല്‍പമൊന്ന് പരിശ്രമിക്കേണ്ടി വരാം. ചില നെഗറ്റീവ് കാര്യങ്ങള്‍ നിങ്ങളെ ബാധിക്കാം. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം നല്ലരീതിയില്‍ ശ്രദ്ധിക്കുക. ബിസിനസില്‍ നേരട്ടിരുന്ന ചില പ്രശ്നങ്ങളില്‍ ആശ്വാസം ലഭിക്കാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ എന്തെങ്കിലും പുതുതായി വാങ്ങാം. നിക്ഷേപവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യും. എത്ര ബുദ്ധിമുട്ടുള്ള ജോലിയും നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാൻ കഴിയും. അടുത്ത ബന്ധുവുമായി ബന്ധപ്പെട്ട മോശം വാര്‍ത്ത ദുഖം നല്‍കാം. കഴിവും പ്രാപ്തിയും വര്‍ധിക്കാം. ചെറുപ്പക്കാര്‍ക്ക് പഠനത്തിലും കരിയറിലും വിജയം.

ധനു രാശിയിൽ ജനിച്ചവര്‍...

വലിയൊരു ധര്‍മ്മസങ്കടത്തില്‍ നിന്ന് ആശ്വാസം ലഭിക്കാം. പുതിയ പദ്ധതികള്‍ ആവഷ്കരിക്കാം. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കാം. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഉപദേശം നല്‍കാൻ നില്‍ക്കേണ്ട. പെട്ടെന്ന് ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാം. ഈഗോ ശ്രദ്ധിക്കുക. ബന്ധുക്കളുമായുള്ള ബന്ധം നന്നായി കൊണ്ടുപോവുക. പ്രധാനപ്പെട്ടൊരു ഫോണ്‍ സംഭാഷണം ഉണ്ടാകാം. 

മകരം രാശിയിൽ ജനിച്ചവര്‍...

ദിവസത്തിന്‍റെ ആദ്യഭാഗത്തില്‍ തന്നെ ജോലികള്‍ ചെയ്തുതീര്‍ക്കുക. മുടങ്ങിക്കിടന്ന പണം ലഭിക്കാം. വീട് പുതുക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുണ്ടാകാം. ഉച്ചയ്ക്ക് ശേഷം സമയം അത്ര നല്ലതല്ല. ചില മോശം വാര്‍ത്തകള്‍ തേടിയെത്താം. വീട്ടല്‍ അധികമായ ഇടപെടലുകള്‍ മറ്റ് അംഗങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കുന്നത് മുഖേന മനശാന്തി ലഭിക്കാം. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കുക. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കാം. ജോലിയുമായി ബന്ധപ്പെട്ടോ, ബാങ്കുമായി ബന്ധപ്പെട്ടോ ചില കാര്യങ്ങള്‍ മനസിന് അസ്വസ്ഥതയുണ്ടാകാം. ക്ഷമ കൈവിടാതിരിക്കുക. ചെറുപ്പക്കാര്‍ ചില പ്രധാന കാര്യങ്ങള്‍ ചെയ്യാതെ വിട്ടുപോകും. 

മീനം രാശിയിൽ ജനിച്ചവര്‍...

സന്തോഷകരമായ ദിനം. സ്വയം പരിശോധിക്കുന്നത് മൂലം കൂടുതല്‍ വ്യക്തത കൈവരാം. പുതിയ ജോലി ലഭിക്കാം. സാമ്പത്തിക പ്രയാസം തുടരാം. അതിനാല്‍ അനാവശ്യമായ ചിലവുകള്‍ വേണ്ട. നിങ്ങളെ അടയാളപ്പെടുത്താൻ കാര്യമായി പരിശ്രമിക്കേണ്ടി വരാം. തിടുക്കത്തില്‍ ഒന്നും ചെയ്യേണ്ട. ഫീല്‍ഡ് ജോലിയിൽ കഴിവുപയോഗപ്പെടുത്തി മുന്നേറുക. ഭാര്യാ- ഭര്‍തൃബന്ധത്തിനിടെ ഈഗോ പ്രശ്നമാകാം. 

click me!