Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Nov 13, 2022, 7:37 AM IST

വസ്തുസംബന്ധമായ ഇടപാടില്‍ താമസം നേരിടാം. സാമ്പത്തികനില മെച്ചപ്പെടാം. അറിയാം നിങ്ങളുടെ ഇന്ന്...


മേടം രാശിയില്‍ ജനിച്ചവര്‍...

കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ സാധിക്കും. നിങ്ങളുടെ പരിശ്രമത്താല്‍ ഗുണം വരും. കണ്‍വെൻഷൻ പോലുള്ള പരിപാടികളില്‍ പങ്കെടുക്കാം. അടുത്ത ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഇടപഴകുമ്പോള്‍ നെഗറ്റീവ് വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. അല്ലെങ്കില്‍ ബന്ധങ്ങള്‍ വഷളാകാം. അശ്രദ്ധയോ സമയം പാലിക്കാൻ സാധിക്കാതിരിക്കുന്നതോ പ്രധാനപ്പെട്ട ജോലികളെ ബാധിക്കാം. ബിസിനസ് പങ്കാളിയുമായുള്ള ബന്ധം നന്നായി കൊണ്ടുപോകണം. ദാമ്പത്യം നന്നായി പോകും. ഡയറ്റും ജീവിതരീതിയും ശ്രദ്ധിക്കുക. 

Latest Videos

undefined

ഇടവം രാശിയില്‍ ജനിച്ചവര്‍...

പ്രധാനപ്പെട്ട ഏതെങ്കിലും വിവരങ്ങള്‍ എത്തുന്നതില്‍ സന്തോഷം തോന്നാം. എന്തെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് തിരക്കിലാകാം. ജോലികളെല്ലാം തടസം കൂടാതെ ചെയ്തുതീര്‍ക്കാൻ സാധിക്കും. ബഡ്ജറ്റ് എപ്പോഴും ശ്രദ്ധിക്കുക. പണമിടപാടുകള്‍ ശ്രദ്ധിക്കുക. പോസിറ്റീവ് ആയ ആളുകളുടെ കൂടെ സമയം ചെലവിടുന്നത് നല്ലതായി വരാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

പോസിറ്റീവ് ആയ ആളുകളുടെ കൂടെ സമയം ചെലവിടുന്നത് വഴി ആത്മവിശ്വാസവും ആത്മബലവും തോന്നാം. ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ നേരിടുന്നുവെങ്കില്‍ അതും പരിഹരിക്കപ്പെടാം. മടി കൊണ്ട് ചില ജോലികള്‍ ചെയ്യാതെ പോകാം. ഇത് നഷ്ടങ്ങളുണ്ടാക്കും. സുഹൃത്തുക്കളുമൊത്ത് വെറുതെ അധികസമയം ചെലവിടേണ്ട. അശുഭവാര്‍ത്തകള്‍ മനസിനെ ബാധിക്കാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
 
ഓട്ടപ്പാച്ചിലുകള്‍ കൂടുതലാകാം. ജോലിയിലെ ഗുണകരമായ ഫലം തളര്‍ച്ച മൂലം നിങ്ങള്‍ക്ക് സന്തോഷം നല്‍കിയേക്കില്ല. അനുഭവപരിചയമുള്ളവര്‍ക്കൊപ്പം സമയം ചെലവിടുന്നത് ഗുണപാഠങ്ങള്‍ നല്‍കും. പഴയൊു തര്‍ക്കം വീണ്ടും പൊങ്ങിവരാം. ഭൂതകാലം വര്‍ത്തമാനകാലത്തെ കവര്‍ന്നെടുക്കാതെ ശ്രദ്ധിക്കണം. വസ്തുസംബന്ധമായ ഇടപാടില്‍ താമസം നേരിടാം. ഭാര്യാൃഭര്‍തൃബന്ധം മധുരതരമായി മുന്നോട്ടുപോകാം. തലവേദനയും തളര്‍ച്ചയും നേരിടാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

വീട് പുതുക്കുന്നതും അലങ്കരിക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടാം. പ്രണയബന്ധം മെച്ചപ്പെടുകയും അതില്‍ സന്തോഷം അനുഭവപ്പെടുകയും ചെയ്യാം. സര്‍ക്കാര്‍ സംബന്ധമായ ജോലികള്‍ മുടങ്ങിക്കിടന്നത് ഇന്ന് പൂര്‍ത്തീകരിക്കാം. നിങ്ങളുടെ ദേഷ്യം മറ്റുള്ളവര്‍ക്ക് പ്രയാസമായി വരാം. ചിലരുടെ മോശം പ്രവര്‍ത്തികളുടെ മേല്‍ നിങ്ങള്‍ക്ക് വിജയം സ്ഥാപിക്കേണ്ടി വരാം. വീട്ടില്‍ അശുഭകരമായ സാന്നിധ്യം ഉണ്ടാകാം. ബിസിനസിന് ഗുണകരമാകുന്ന തരത്തില്‍ പുതിയ ബന്ധങ്ങളുണ്ടാകാം.

കന്നി രാശിയിൽ ജനിച്ചവര്‍... 

സ്വപ്നങ്ങളെയും സങ്കല്‍പങ്ങളെയും  കുറിച്ച് കൃത്യമായി മനസിലാക്കി വയ്ക്കേണ്ടുന്ന സമയം. കാര്യങ്ങള്‍ കൃത്യമായി ചെയ്തുതീര്‍ക്കുകയും അതില്‍ നല്ല ഫലം നേടുകയും ചെയ്യാം. വസ്തുവില്‍ നിക്ഷേപം നടത്താം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് മോശമായി ഭവിക്കാം. വീട്ടിലെ മുതിര്‍ന്നവരെ ആദരിക്കുക. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. ഭക്ഷണത്തിലെ പ്രശ്നങ്ങള്‍ വയറിനെ ബാധിക്കാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

സാമ്പത്തികനില മെച്ചപ്പെടാം. പഴയ സുഹൃത്തുക്കളെ കാണാം. ക്ഷമയോടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരുടെ അനുഗ്രഹാശിസുകള്‍ നിങ്ങളിലുണ്ടാകും. നിങ്ങളുടെ പദ്ധതികള്‍ അധികമാരോടും ചര്‍ച്ച ചെയ്യാതിരിക്കുക. വീട്ടിലെ ആരുടെയെങ്കിലും മോശം പ്രവര്‍ത്തി നിങ്ങള്‍ക്ക് ദുഖമായി ഭവിക്കാം. ബിസിനസില്‍ എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

പരിശ്രമം കൂടുതലായിരിക്കും, എങ്കിലും ഫലം സന്തോഷം നല്‍കും. അനുഭവപരിചയമുള്ളവരോടൊപ്പം സമയം ചെലവിടുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാം. വീട്ടില്‍ ബന്ധുക്കളോ മറ്റ് പ്രിയപ്പെട്ടവരോ വരുന്നത് സന്തോഷം നല്‍കാം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കുക. ചില സുഹൃത്തുക്കള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാം. അധികമാരെയും വിശ്വസിക്കാതിരിക്കുക. 

ധനു രാശിയിൽ ജനിച്ചവര്‍...

പഠിക്കാനുള്ള വാസനയും അറിവ് നേടാനുള്ള താല്‍പര്യവും നിങ്ങളില്‍ കാണാം. പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വിജയം കരസ്ഥമാക്കുന്നതിനും മുന്നിലെത്തും. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവവും നിസാരകാര്യങ്ങളില്‍ പൊട്ടിത്തെറിക്കുന്ന പ്രകൃതവും ചുറ്റുപാടില്‍ നെഗറ്റീവിറ്റി നിറയ്ക്കാം. പണം അധികം ചെലവഴിക്കുന്നത് ഉറക്കം കെടുത്തും. ബിസിനസില്‍ സ്പെഷ്യലായ വിജയങ്ങള്‍ കൈവരാം. ഇത് ആത്മവിശ്വാസം കൂട്ടാം. ദാമ്പത്യബന്ധം മധുരതരമായി പോകാം. വിഷാദം പോലുള്ള അവസ്ഥകള്‍ നിങ്ങളെ തോല്‍പിക്കാതെ ശ്രദ്ധിക്കുക. 

മകരം രാശിയിൽ ജനിച്ചവര്‍...

മനസില്‍ നീണ്ടുനിന്നിരുന്ന ചില ആശയക്കുഴപ്പങ്ങള്‍ നീങ്ങാം. പണം ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന പദ്ധതികള്‍ വിജയം കാണാം. പ്രധാനപ്പെട്ട ഏതെങ്കിലും വിഷയങ്ങളില്‍ സഹോദരങ്ങളുമായി ചര്‍ച്ചയുണ്ടാകാം. സ്വന്തം കഴിവും പ്രാപ്തിയും മനസിലാക്കി അതിനെ നല്ല ദിശയിലേക്ക് വഴിതെളിക്കുക. മോശം മാര്‍ഗങ്ങളിലൂടെ പണം നഷ്ടമായേക്കാം. ഏതെങ്കിലും അശുഭവാര്‍ത്തകള്‍ മനസിനെ ബാധിക്കാം. പീല്‍ഡില്‍ ജോലികള്‍ കൃത്യമായി ചെയ്തുതീര്‍ക്കാൻ സാധിക്കും. 

കുംഭം രാശിയിൽ ജനിച്ചവര്‍...

പ്രത്യേകമായി പദ്ധതിയിടുന്ന ലക്ഷ്യങ്ങള്‍ നടക്കാം. ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ അനുഭവപരിചയമുള്ളവരോട് ഉപദേശം തേടുക. എപ്പോഴും സംശയം തോന്നുന്നത് മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കാം. അതിനാല്‍ ചിന്തകള്‍ അല്‍പം പോസിറ്റീവ് ആയി സൂക്ഷിക്കാം. ജോലിസംബന്ധമായ ദൃഢമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരാം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കുടുംബത്തെ ബാധിക്കാം. 

മീനം രാശിയിൽ ജനിച്ചവര്‍...

കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വഴി വീട്ടില്‍ സന്തോഷമുണ്ടാകാം. ചിട്ടകള്‍ മാറ്റിനോക്കുന്നത് പോസിറ്റീവ് ആയി വരാം. പണമിടപാടുമായി ബന്ധപ്പെട്ട് ധൃതി കാണിക്കരുത്. പെട്ടെന്ന് തോന്നുന്ന ചില ചിന്തകള്‍ ശരിയായി വരാം. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ പ്രകൃതം മറ്റുള്ളവര്‍ക്ക് ശല്യമായി വരാം. അതിനാല്‍ ദേഷ്യം നിയന്ത്രിക്കണം. ഫീല്‍ഡിലെ പരിശ്രമങ്ങള്‍ക്ക് ഫലം കാണാം. കുടുംബാന്തരീക്ഷം നന്നായി തുടരാം. 

click me!