മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാകാനോ മുടങ്ങിക്കിടന്ന പണം കൈവരാനോ സാധ്യതയുണ്ട്. ഏറെ നാളായി തുടര്‍ന്നിരുന്ന ഒരു പ്രശ്നത്തിന് പരിഹാരം വരുന്നതോടെ സമാധാനം തോന്നാം. അറിയാം നിങ്ങളുടെ ഇന്ന്...
മേടം രാശിയില്‍ ജനിച്ചവര്‍...
ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അടുത്ത ബന്ധം സൂക്ഷിക്കുക. ഇത് ഗുണം നല്‍കും. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുക, ഇത് നന്മ നല്‍കും. വസ്തു തര്‍ക്കം മധ്യസ്ഥതയില്‍ പരിഹരിക്കപ്പെടാം. ഒരു കാര്യത്തിലും തിരക്കിട്ടുള്ള തീരുമാനങ്ങള്‍ വേണ്ട. ഇത് നിങ്ങളുടെ അഭിമാനത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കുക. വിശ്രമത്തിന് വേണ്ടി ഒരുപാട് സമയം നീക്കിവയ്ക്കാതിരിക്കുക. ബിസിനസില്‍ പരിശ്രമം നടത്തേണ്ടിവരാം. ജോലിഭാരം കൂടുതലാണെങ്കിലും കുടുംബത്തോടൊപ്പം അല്‍പം സമയം ചെലവിടുക. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം.
undefined
ഇടവം രാശിയില്‍ ജനിച്ചവര്‍...
ഏത് സാഹചര്യത്തിലും നിങ്ങള്‍ക്ക് ജോലി ചെയ്യാൻ സാധിക്കും. മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാക്കാനോ അതുവഴി മുടങ്ങിക്കിടന്ന പണം കവരാനോ അവസരമുണ്ടാകും. ബന്ധുക്കളുടെ സഹായത്തോടെയും ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മറ്റുള്ളവരുടെ കുറ്റപ്പെടുത്താതെ സ്വന്തം കഴിവിനെ ആശ്രയിക്കുക. ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പമുണ്ടാകാം. ബിസിനസില്‍ ചില പ്രശ്നങ്ങള്‍ നേരിടാം. വീട്ടില്‍ നല്ല അന്തരീക്ഷം. ക്ഷീണം അനുഭവപ്പെടാം.
മിഥുനം രാശിയിൽ ജനിച്ചവര്‍...
ഏതെങ്കിലും കാര്യങ്ങളില്‍ സംശയങ്ങള്‍ തോന്നിയാല്‍ അടുപ്പമുള്ളവരുമായി ചര്‍ച്ച ചെയ്യാം. പൊതുവെ അനുകൂലസമയം. സമയം ക്രമീകരിച്ച് മുന്നോട്ടുപോവുക. തിരക്കില്‍ മുഴുകുന്ന കാരണത്താല്‍ ബന്ധുക്കളെ അവഗണിക്കാതിരിക്കുക. ഫോണിലൂടയോ ഇന്‍റര്‍നെറ്റിലൂടെയോ കോണ്ടാക്ടുകള്‍ സൂക്ഷിക്കാം. കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാം. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ദാമ്പത്യം നല്ലരീതിയില്‍ മുന്നോട്ടുപോകാം.
കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ മനശാന്തി തോന്നാം. വസ്തുസംബന്ധമായി ചില പ്രശ്നങ്ങള്‍ നേരിടാം. നിങ്ങളുടെ കഴിവുപയോഗിച്ച് ഏത് പ്രശ്നത്തിനും പരിഹാരം തേടാം. സാമ്പത്തികകാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക. മറ്റുള്ളവരുടെ വാക്കുകള്‍ കണ്ണടച്ച് വിശ്വസിക്കുന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടിലേക്ക് നയിക്കാം. ആത്മീയ കാര്യങ്ങളിലെ താല്‍പര്യം നന്നായി വരാം.
ചിങ്ങം രാശിയില്‍ ജനിച്ചവര്‍...
രാഷ്ട്രീയ- സാമൂഹികകാര്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുകയും പേര് നല്‍കുകയും ചെയ്യാം. വീട്ടില്‍ വൃത്തിയാക്കല്‍ പോലുള്ള പണികളില്‍ മുഴുകാം.കുടുംബാംഗങ്ങളുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് സന്തോഷം നല്‍കാം. ഏതെങ്കിലും ജോലി ചെയ്യുന്നതിന് മുമ്പായി അതിനെ കുറിച്ച് വ്യക്തമായി മനസിലാക്കുക. സര്‍ക്കാര്‍ കാര്യങ്ങളില്‍ ധൃതി കൂട്ടി തീരുമാനങ്ങളെടുക്കാതിരിക്കുക. ജോലിയില്‍ ശ്രദ്ധ ചെലുത്തുക.
കന്നി രാശിയിൽ ജനിച്ചവര്‍...
പൊതുവെ അനുകൂലസമയം. ആത്മവിശ്വാസം പിന്തുണയാകും. ആഗ്രഹപ്രകാരം ജോലികള്‍ ചെയ്തുതീര്‍ക്കാൻ സാധിക്കും. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴി സന്തോഷം ലഭിക്കാം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക. ചിലരുടെ അനിഷ്ടം നിങ്ങളില്‍ വീഴാം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കും മുമ്പ് വീട്ടുകാരുമായി ആലോചിക്കുക. വസ്തുസംബന്ധമായ ഇടപാടില്‍ രേഖകള്‍ കൃത്യമായി പരിശോധിക്കുക. പങ്കാളിയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും എപ്പോഴും പിന്തുണയുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ ചെറിയ പ്രശ്നങ്ങളുണ്ടാകും.
തുലാം രാശിയിൽ ജനിച്ചവര്‍...
മുടങ്ങിക്കിടന്ന ജോലി ചിലരുടെ സഹായത്തോടെ ചെയ്തുതീര്‍ക്കാൻ സാധിക്കും. താല്‍പര്യവും കഴിവുമുള്ള കാര്യങ്ങളില്‍ മുഴുകും. ആത്മീയമായ ശാന്തി ലഭിക്കും. പൊതുവെ അനുകൂലസമയമല്ല. വീട്ടാവശ്യത്തിനുള്ള ഓണ്‍ലൈൻ ഷോപ്പിംഗ് വിചാരിച്ചതിലുമധികം പണം അപഹരിക്കും. ബിസിനസില്‍ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാൻ സാധിക്കും. ദാമ്പത്യം മധുരമായി മുന്നോട്ടുപോകും. ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യത.
വൃശ്ചികം രാശിയിൽ ജനിച്ചവര്‍...
അനുഭവപരിചയമുള്ളവര്‍ക്കൊപ്പം സമയം ചെലവിടുന്നത് ചിന്തകളെ നല്ലരീതിയില്‍ സ്വാധീനിക്കാം. പ്രതിസന്ധികളോട് പെട്ടെന്ന് പൊരുത്തപ്പെടാം. പ്രണയബന്ധങ്ങളില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ വരാം. അയല്‍ക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക.സമാധാനപൂര്‍വം സമയം ചെലവിടാം. ബിസിനസില്‍ കൂടുതല്‍ റിസ്കുകളെടുക്കാതിരിക്കുക. വീട്ടില്‍ കാര്യങ്ങള്‍ ചിട്ടയായി മുന്നോട്ടുപോകാം. ജോലിഭാരം മൂലം തളര്‍ച്ച നേരിടാം.
ധനു രാശിയിൽ ജനിച്ചവര്‍...
ചിന്തകളില്‍ പോസിറ്റിവിറ്റി വരാനായി ചിട്ടകളെ ക്രമീകരിക്കാം. ചെറുപ്പക്കാര്‍ക്ക് കരിയര്‍ സംബന്ധമായ വിജയം നേടാം. അശുഭവാര്‍ത്തകള്‍ ദുഖം നല്‍കാം. പണമിടപാടുകള്‍ ശ്രദ്ധിക്കുക. പ്രണയബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകാം. ആത്മീയമായി ശാന്തി ലഭിക്കുന്നയിടങ്ങളില്‍ സമയം ചെലവിടാം. ബിസിനസില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട് നഷ്ടം നേരിടാം. ഭാര്യാ-ഭര്‍തൃബന്ധം പൊരുത്തത്തോടെ മുന്നോട്ടുപോകാം. പെട്ടെന്നുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ സ്ട്രെസോ ഉത്കണ്ഠയോ ഉണ്ടാക്കാം.
മകരം രാശിയിൽ ജനിച്ചവര്‍...
ഏറെ നാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠ നീങ്ങാം. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ശ്രമിക്കാം. ജീവിതത്തോട് ശുഭാപ്തി വിശ്വാസത്തോടെ ഇടപെടുന്നത് മനസിന് നല്ലതായി വരാം. ആത്മവിശ്വാസവും കൂടാം. എവിടെ സംസാരിക്കുമ്പോഴും മോശം വാക്കുകള്‍ വരാതെ സൂക്ഷിക്കുക.ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ ബുദ്ധിപൂര്‍വം ചിന്തിച്ച് തീരുമാനിക്കുക. ദാമ്പത്യജീവിതം നന്നായി വരാം.
കുംഭം രാശിയിൽ ജനിച്ചവര്‍...
വീട് പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സമയം ചെലവിടാം. കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് അതെക്കുറിച്ച് നന്നായി ചിന്തിക്കുന്നത് തിരിച്ചടികള്‍ ഇല്ലാതാക്കാൻ സഹായിക്കും. പെരുമാറ്റം ശ്രദ്ധിക്കുക. കുട്ടികളുടെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരുടെ വീക്ഷകോണില്‍ നിന്ന് വേണം നിരീക്ഷിക്കാൻ. തര്‍ക്കങ്ങള്‍ വരാതെ നോക്കുക. ബിസിനസില്‍ കൂടുതല്‍ പരിശ്രമം വേണ്ടിവരാം.
മീനം രാശിയിൽ ജനിച്ചവര്‍...
കടം നല്‍കിയ പണം തിരികെ കിട്ടാം. സഹോദരങ്ങളുമായുള്ള ബന്ധം മധുരതരമായി പോകാം. മതപരമായതോ ആത്മീയമായതോ ആയ കാര്യങ്ങള്‍ മനശാന്തി നല്‍കാം. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യാം. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ നിങ്ങളുടെ വ്യക്തിത്വം ഇടിയാതെ സൂക്ഷിക്കുക.ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ വിവരങ്ങള്‍ നേടിയ ശേഷം കാര്യങ്ങള്‍ ചെയ്യുക. കുടുംബാംഗങ്ങളുമായി സമയം ചെലവിടുക. സ്വയം സുരക്ഷിതമാകാൻ കരുതലെടുക്കുക. പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളില്‍.