Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Jul 16, 2022, 4:00 AM IST

സാമ്പത്തിക കാര്യങ്ങള്‍ക്ക് അനുകൂല സമയമോ? കുടുംബാന്തരീക്ഷം എങ്ങനെ? പ്രതിസന്ധികളെ നേരിടാൻ സാധിക്കുമോ? അറിയാം നിങ്ങളുടെ ഇന്ന്...


മേടം രാശിയില്‍ ജനിച്ചവര്‍...

ഏറെ നാളായി തുടരുന്ന ഒരു പ്രശ്നത്തിന് പരിഹാരമാകുന്നത് മൂലം സമാധാനമുണ്ടാകാം. വലിയ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സമയം. ദിവസത്തിന്‍റെ രണ്ടാം പാതി കൂടുതല്‍ നല്ലത്. സാമ്പത്തിക ചെലവുകളുടെ കാര്യം ശ്രദ്ധിക്കുക. കോടതി കേസുകളില്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. തൊഴിലിടത്തില്‍ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയര്‍ത്താം. കുടുംബാന്തരീക്ഷം നല്ലത്. സീസണലായ ആരോഗ്യപ്രശ്നങ്ങളെ ശ്രദ്ധിക്കുക. 

Latest Videos

undefined

ഇടവം രാശിയില്‍ ജനിച്ചവര്‍...

അതിഥികള്‍ വരാം. സാമ്പത്തിക ചെലവുണ്ടാകാം. എന്നാലിത് കുടുംബത്തിന്‍റെ സന്തോഷത്തിന് ഉപകരിക്കും. ചെറുപ്പക്കാര്‍ ഭാവിയെ കുറിച്ച് കൂടുതല്‍ ഗൗരവത്തില്‍ ചിന്തിക്കാം. അത്യാവശ്യ കാര്യങ്ങള്‍ മറന്നുപോകാതെ ശ്രദ്ധിക്കുക. ബിസിനസില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിവരാം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുക്കാം. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

കഠിനപ്രയത്നമുണ്ടെങ്കില്‍ വേണ്ടത് നേടാം. മുതിര്‍ന്നവരുടെ അനുഗ്രഹം ഗുണം കൊണ്ടുവരാം. കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നല്‍കും. സാമ്പത്തിക ബുദ്ധിമുട്ടിന് സാധ്യത. ഒന്നിന് വേണ്ടിയും മുതല്‍മുടക്ക് നടത്തേണ്ട. വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. ജോലിയിലെ വിരസത കുടുംബത്തെ ബാധിക്കാതിരിക്കാൻ കരുതുക. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

കുടുംബത്തോടൊപ്പം നല്ല സമയം ലഭിക്കും. സന്തോഷവാര്‍ത്തകള്‍ തേടിയെത്താം. ചെയ്യുന്ന കാര്യങ്ങള്‍ക്ക് നേട്ടമുണ്ടാകാം. എന്ത് നേട്ടമുണ്ടായാലും എന്തോ കുറവുള്ളതായി തോന്നാം. വികാരങ്ങളെയും ദേഷ്യത്തെയും നിയന്ത്രിക്കുക. ജോലി ഗൗരവത്തോടെ ചെയ്തുതീര്‍ക്കും. കുടുംബാന്തരീക്ഷം നന്നായിരിക്കും. ക്ഷീണം, ശരീരവേദന എന്നിവയ്ക്ക് സാധ്യത.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

എന്തെങഅകിലും ചടങ്ങുകളില്‍ സംബന്ധിക്കാം. ബഹുമാനം നേടാം. കുട്ടികളുടെ പഠനം, വിവാഹം എന്നീ കാര്യങ്ങളില്‍ അനുകൂലമായ സമയം. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ മോശം അനുഭവങ്ങള്‍ വരാം. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കുടുംബാന്തരീക്ഷം പൊതുവേ നല്ലത്. ആരോഗ്യനിലയും തൃപ്തികരം. എന്നാല്‍ പഴയ ആരോഗ്യപ്രശ്നങ്ങള്‍ വീണ്ടും വരാതിരിക്കാൻ ശ്രദ്ധിക്കുക. 

കന്നി രാശിയിൽ ജനിച്ചവര്‍...

ഉന്മേഷമുള്ള ദിനം. കുട്ടികളെ ക്ഷമാപൂര്‍വം കൈകാര്യം ചെയ്യുന്നത് വഴി അവരുടെ ബഹുമാനം നേടാം. സാമ്പത്തിക ചെലവുകള്‍ വരാം, എന്നാല്‍ അവ കൈകാര്യം ചെയ്യാൻ സാധിക്കും. അറിയാതെ പറയുന്ന കാര്യങ്ങള്‍ മൂലം ബന്ധങ്ങളില്‍ വിള്ളല്‍ വരാം. ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ആലോചിച്ച് മതി. കുടുംബത്തില്‍ സ്നേഹപൂര്‍ണമായ അന്തരീക്ഷം. മലബന്ധം പോലുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ വരാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

എന്തും സമര്‍പ്പണത്തോടെ ചെയ്യുക, എങ്കില്‍ ഫലം വരും. സ്ത്രീകള്‍ക്ക് വ്യക്തിത്വം മെച്ചപ്പെടുത്താൻ അവസരം ലഭിക്കും. പ്രതീക്ഷിച്ചതും സ്വപ്നം കണ്ടതും സംഭവിക്കാം. അശ്രദ്ധ മൂലം പ്രധാനകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാൻ വിട്ടുപോകേണ്ട. മനസിന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും സംഭവം ഉണ്ടാകാം. മുതിര്‍ന്നവരുമായി നല്ല ബന്ധമുണ്ടാക്കുക. ഭാര്യ-ഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടായിരുന്ന ചില സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ പരിഹരിക്കപ്പെടാം. തലവേദന, പനി പോലുള്ള സീസണല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

പൊതുവേ അനുകൂലമായ അന്തരീക്ഷം. പുതിയത് ചിലത് പഠിക്കാൻ അവസരം. അത് ഭാവിക്കും ഗുണകരമാകാം. സന്തോഷവാര്‍ത്തകള്‍ തേടിയെത്താം. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്ക് സാധ്യത. സഹോദരങ്ങളുമായി സ്വരച്ചേര്‍ച്ചയില്ലായ്മ വരാം. വരവിനെക്കാള്‍ ചെലവ് കാണാം. മാര്‍ക്കറ്റിംഗ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുക. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

ധനു രാശിയിൽ ജനിച്ചവര്‍...

വസ്തുവുമായോ വാഹനവുമായോ ബന്ധപ്പെട്ട പ്രധാന ഇടപാട് നടക്കാം. പൊതുവേ സന്തോഷകരമായ സമയം. ചെറുപ്പക്കാരില്‍ വിജയം ആത്മവിശ്വാസം വര്‍ധിപ്പിക്കാം. എല്ലാവരെയും വിശ്വാസത്തിലെടുക്കേണ്ട കാര്യമില്ല. വൈകാരികത ദൗര്‍ബല്യമായി വരാം. തൊഴിലിടത്തില്‍ നേരിയ ബുദ്ധിമുട്ടുകള്‍. വിഷമങ്ങളില്‍ കുടുംബം കൂടെ നില്‍ക്കും. ബിപിയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടാകാം. 

മകരം രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ട എന്തെങ്കിലും വാര്‍ത്തകള്‍ തേടിയെത്താം. മാനസികമായി സന്തോഷം അനുഭവപ്പെടാം. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങള്‍ വരാം. അകാരണമായ ഭയം, അസ്വസ്ഥത എന്നിവ നേരിടാം. ഇതുമൂലം ജോലിസംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ കുറയുകയോ ഫലം കുറയുകയോ ചെയ്തേക്കാം. ദാമ്പത്യം സുഖകരം. വ്യായാമത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. 

കുംഭം രാശിയിൽ ജനിച്ചവര്‍...

സമയം പൊതുവേ അനുകൂലം. കടമ്പകള്‍ കടന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം നന്നായിരിക്കും. ബഡ്ജറ്റില്‍ ശ്രദ്ധ ചെലുത്തുക. വസ്തുവിനോ വാഹനത്തിനോ വേണ്ടി കടം വാങ്ങുന്നുണ്ടെങ്കില്‍ അത് ആലോചിച്ച് മതി. ഫീല്‍ഡ് വര്‍ക്ക് തടസപ്പെടാം. പുറത്ത് നിന്നുള്ള ഒരാളുടെ കാരണത്താല്‍ ഭാര്യാ-ഭര്‍തൃബന്ധത്തില്‍ ഉലച്ചില്‍ വരാം. ഡ്രൈവ് ചെയ്യുമ്പോഴുള്ള അശ്രദ്ധ അപകടം വരുത്താം. 

മീനം രാശിയിൽ ജനിച്ചവര്‍...

ബഹുമാനവും നല്ലപേരും നേടാം. നന്മയുള്ള മനുഷ്യരുമായുള്ള സമ്പര്‍ക്കം സന്തോഷം നല്‍കാം. ദൈനംദിന കാര്യങ്ങള്‍ക്ക് പുറമെ അധികകാര്യങ്ങള്‍ ചെയ്യാം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. പാര്‍ടണര്‍മാരുമായോ കൂടെ ജോലി ചെയ്യുന്നവരുമായോ ഉള്ള നല്ല ബന്ധം സമ്മര്‍ദ്ദം കുറയ്ക്കാം. പ്രതിസന്ധിഘട്ടത്തില്‍ കുടുംബത്തിലെ ആരെങ്കിലും കൂടെ പിന്തുണയായി നില്‍ക്കാം. ജലദോഷം, ചുമ, അലര്‍ജി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത.

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

click me!