Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Aug 31, 2022, 7:00 AM IST

തടസം നേരിട്ടിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. വീട്ടിലെ ചില പ്രശ്നങ്ങള്‍ തീര്‍ക്കാൻ മുതിര്‍ന്നവര്‍ സഹായിക്കും. ലാഭം കിട്ടാൻ പുതിയ മാര്‍ഗങ്ങള്‍ തെളിഞ്ഞുവരാം. അറിയാം നിങ്ങളുടെ ഇന്ന്...


മേടം രാശിയില്‍ ജനിച്ചവര്‍...

നിങ്ങളുടെ പരിശ്രമം പ്രധാനപ്പെട്ടൊരു ജോലി പൂര്‍ത്തിയാക്കുന്നതിന് സഹായിക്കും. വിശ്വാസമുള്ള ഒരാളുടെ ഉപദേശം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം. മറ്റുള്ളവരുടെ ഉപദേശം കാര്യമായി എടുക്കുക. അവിചാരിതമായ ചെലവുകള്‍ വരാം. പുതിയ ജോലികള്‍ ഏറ്റെടുക്കും മുമ്പ് ആലോചിക്കുക. 

Latest Videos

undefined

ഇടവം രാശിയില്‍ ജനിച്ചവര്‍...

തടസം നേരിട്ടിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. അടുത്ത ബന്ധുക്കളുമായി വിനോദപരിപാടികളില്‍ ഏര്‍പ്പെടാം. മതപരമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കാം. എന്ത് ചെയ്യുമ്പോഴും അതിന്‍റെ ഗുണവും ദോഷവും അറിഞ്ഞിരിക്കുക. കുട്ടികളുടെ പ്രശ്നങ്ങള്‍ സമാധാനപൂര്‍വം പരിഹരിക്കുക. ബിസിനസ് നല്ലരീതിയില്‍ മുന്നോട്ട് പോകും.

മിഥുനം രാശിയിൽ ജനിച്ചവര്‍...

മതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നൊരാളെ കണ്ടുമുട്ടുന്നത് മനസിന് ആശ്വാസം നല്‍കും. ചിട്ടയായ ജീവിതരീതി കാര്യങ്ങള്‍ സമയത്തിന് തീര്‍ക്കുന്നതിന് ഉപകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ സംബന്ധിച്ച അഭിമുഖത്തിലോ പരീക്ഷയിലോ വിജയം നേടാം. സുഹൃത്തുക്കളുമായി സമയം വെറുതെ ചിലവിടരുത്. കുട്ടികള്‍ മുഖേന മനസിന് വിഷമം സംഭവിക്കാം.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

വിചാരിച്ചത് പോലെ ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. പിഴവുകള്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സഹായകമായിരിക്കും. അടുത്ത ബന്ധുക്കളുമായി തുടര്‍ന്നിരുന്ന തര്‍ക്കം പരിഹരിക്കുന്നതിന് സാധിക്കും. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കാതിരിക്കുക. നിങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ വരാം. സമയത്തിന് ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കാത്തത് മൂലം വിഷമമുണ്ടാകാം. ജോലിഭാരം കൂടാതെ നോക്കുക. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

മതസംഘടനയില്‍ ചേരാം. ഇത് മനശാന്തി നല്‍കാം.  സമൂഹത്തില്‍ നിന്ന് കൂടുതല്‍ ആദരവ് നേടാം. ചെറുപ്പക്കാര്‍ക്ക് പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടാം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക. അടുത്ത ബന്ധുക്കളുമായി തര്‍ക്കത്തിന് സാധ്യത. ശ്രദ്ധിച്ചാല്‍ ബന്ധങ്ങളില്‍ വിള്ളല്‍ വരാതെ കാക്കാം. 

കന്നി രാശിയിൽ ജനിച്ചവര്‍...

ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കുക. ഇത് വിജയം നല്‍കും. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നത് ഈ ഘട്ടത്തില്‍ വിനയാകാം. പ്രതിസന്ധികള്‍ സ്വന്തം കഴിവുപയോഗിച്ച് മറികടക്കും. ദേഷ്യവും സംസാരവും നിയന്ത്രിക്കുക. ജോലികളില്‍ ശ്രദ്ധ പുലര്‍ത്തുക. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാകാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

വീട്ടുകാര്യങ്ങള്‍ക്കും ഷോപ്പിംഗിനും വേണ്ടി കൂടുതല്‍ സമയം ചെലവിടാം. വീട്ടിലെ ചില പ്രശ്നങ്ങള്‍ തീര്‍ക്കാൻ മുതിര്‍ന്നവര്‍ സഹായിക്കും. മതപരവും ആത്മീയവുമായ കാര്യങ്ങള്‍ ചെയ്യുന്നത് വഴി സമാധാനം ലഭിക്കും. കുട്ടികള്‍ക്ക് ചില പ്രോജക്ടുകളില്‍ വിചാരിച്ചത് പോലെ ചെയ്യാൻ കഴിയാതെ വരാം. അനാവശ്യ കാര്യങ്ങള്‍ക്ക് സമയം ചെലവിടാതിരിക്കുക. ബിസിനസ് സാധാരണനിലയില്‍ തുടരും. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ഒരിടവേളയ്ക്ക് ശേഷം കുറച്ചധികം പേരുമായി ഇടപെടാനുള്ള അവസരം ലഭിക്കും. ധൃതിപ്പെട്ട് തീരുമാനങ്ങളെടുക്കാതിരിക്കുക. റിസ്കുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. അമിതമായ ആത്മവിശ്വാസം ചില ഘട്ടങ്ങളില്‍ തിരിച്ചടിയാകാം. ചെറുപ്പക്കാര്‍ക്ക് വിജയത്തിന് വേണ്ടി നിയമവിരുദ്ധമായി പോകാതിരിക്കുക. ബിസിനസില്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കാം. 

ധനു രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്താം. ജോലിഭാരമുണ്ടെങ്കിലും താല്‍പര്യമുള്ളചില കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താം. കുട്ടികള്‍ക്കൊപ്പവും സമയം ചെലവിടാം. അയല്‍ക്കാരുമായി തര്‍ക്കത്തിന് പോകാതിരിക്കുക. അടുത്തൊരു ബന്ധുവില്‍ നിന്ന് മോശം വാര്‍ത്ത കിട്ടാം. ഫീല്‍ഡ് ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുക. 

മകരം രാശിയിൽ ജനിച്ചവര്‍...

വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് അനുഗ്രഹസൂചനയായി സമ്മാനങ്ങള്‍ ലഭിക്കാം. അവരുടെ അനുഭവങ്ങള്‍ പഠിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമായി വരാം. പുതിയ ജോലികളില്‍ നിങ്ങള്‍ താല്‍പര്യം കാണിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മുഴുകും. വസ്തുവുമായി ബന്ധപ്പെട്ട് കടം വാങ്ങാതിരിക്കുക. ആരെങ്കിലുമായും പ്രത്യേകിച്ച് കാരണങ്ങളില്ലാതെ തര്‍ക്കമുണ്ടാകാം. ദേഷ്യം നിയന്ത്രിക്കുക. ജോലിസ്ഥലത്ത് അനാവശ്യമായ പ്രകടനങ്ങള്‍ നടത്താതിരിക്കുക.

കുംഭം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടും. ലാഭം കിട്ടാൻ പുതിയ മാര്‍ഗങ്ങള്‍ തെളിഞ്ഞുവരാം. രാഷ്ട്രീയബന്ധങ്ങള്‍ ശക്തിപ്പെടുത്താൻ ശ്രമിക്കാം. വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ എല്ലാവരും ഒരുമിച്ചിരിക്കുക. കാര്യങ്ങളെല്ലാം വൈകാതെ തന്നെ കലങ്ങിത്തെളിയും. നിങ്ങളുടെ പേരില്‍ അപവാദങ്ങള്‍ വരാം. അതില്‍ ശ്രദ്ധ നല്‍കാതിരിക്കുക. ബിസിനസില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാം. 

മീനം രാശിയിൽ ജനിച്ചവര്‍...

ചിട്ടകളില്‍ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങളിലേര്‍പ്പെടാം. സാമൂഹികകാര്യങ്ങളിലോ മതപരമായ കാര്യങ്ങളിലോ പങ്കാളിയാകാം. ആത്മവിശ്വാസവും ധൈര്യവും വര്‍ധിക്കാം. പ്രധാനപ്പെട്ട ജോലികള്‍ പെട്ടെന്ന് തീര്‍ക്കാൻ ശ്രമിക്കുക. വീട്ടിലെ ആരുടെയെങ്കിലും ആരോഗ്യനിലയില്‍ പ്രശ്നമുണ്ടാകാം. എങ്കിലും കുടുംബത്തില്‍ സമാധാനമുണ്ടാകാം. 

click me!