ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Mar 15, 2022, 6:20 AM IST

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും .സാമ്പത്തിക നില മെച്ചപ്പെടും. തർക്കവിഷയങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. 


മേടം (അശ്വതി,ഭരണി, കാർത്തിക 1/4) 

കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ആരോഗ്യം തൃപ്തികരമാണ്.മക്കൾക്കായുള്ള ചെലവുകൾ വർദ്ധിക്കും. ബന്ധുക്കളെ സഹായിക്കേണ്ടി വരാം. 

Latest Videos

undefined

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം വർദ്ധിക്കും. സഹോദ രസഹായം ലഭിക്കും. പങ്കാളികൾ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും .സാമ്പത്തിക നില മെച്ചപ്പെടും. തർക്കവിഷയങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. 

കർക്കിടകം (പുണർതം1/4പൂയ്യം,ആയില്യം)
 
ഭാഗ്യം ഉള്ള ദിവസമാണിന്ന്. എല്ലാകാര്യത്തിനും ഉത്സാഹം തോന്നും. പുതിയ സംരംഭങ്ങൾക്ക് അവസരം  ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4) 

അബദ്ധങ്ങൾ ചെയ്യാതിരിക്കാൻ ചെയ്യാൻ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരുടെ ശകാരം കേൾക്കാൻ ഇടയാകും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും  യാത്രകൾക്കും സാധ്യതയുണ്ട്. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും .വീട്ടിൽ ഐശ്വര്യം നിലനിൽക്കും. കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. 

 തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) 

പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. അപേക്ഷിച്ചിട്ടുളള വായ്പകൾ അനുവദിച്ചു കിട്ടും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഈശ്വരാധീനം ഉള്ള സമയമാണ്. 

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) 

ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തിക നില തൃപ്തികരമായി തുടരും.ലേഖകൻമാർക്കും .പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. പഠനകാര്യ ങ്ങളിൽ പുരോഗതിയുണ്ടാകും. 

ധനു(മൂലം, പൂരാടം, ഉത്രാടം 1/4) 

കുടുംബജീവിതം ഊഷ്മളമായി തുടരും. അവിചാരിതമായ ചില നേട്ടങ്ങൾ ഇന്ന് പ്രതീക്ഷിക്കാം.ആരോഗ്യം തൃപ്തികരമാണ്. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കും. 

മകരം(ഉത്രാടം 3/4, തിരുവോണം,അവിട്ടം 1/2) 

പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. അകന്നുകഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാ ൻ ഇടയുണ്ട്.കുടുംബത്തോടൊപ്പം തീർത്ഥ യാത്രയിൽ പങ്കെടുക്കും .ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4) 

ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും . ഉപരിപഠനത്തിന് അവസരം ലഭിക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും . ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) 

പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. മകന്റെ നേട്ടത്തിൽ സന്തോഷിക്കാൻ അവസരം ലഭിക്കും. മംഗളകർമ്മ ങ്ങളിൽ പങ്കെടുക്കും. സാമ്പത്തികനില മെച്ചപ്പെടും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!