ഭൂമിസംബന്ധമായ അഭിപ്രായ വ്യത്യാസത്തിനോ തർക്കത്തിനോ സാദ്ധ്യതയുണ്ട്. നിലവിലുള്ള സംരംഭം താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വരാം. വിദ്യാർത്ഥികൾക്ക് പഠന ഭാരം വർദ്ധിക്കും. അലങ്കാര വസ്തുക്കൾക്കായി ധാരാളം പണം ചിലവഴിക്കും.
മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)
ഭൂമിസംബന്ധമായ അഭിപ്രായ വ്യത്യാസത്തിനോ തർക്കത്തിനോ സാദ്ധ്യതയുണ്ട്. നിലവി ലുള്ള സംരംഭം താൽക്കാലികമായി നിർത്തി വയ്‌ക്കേണ്ടി വരാം.വിദ്യാർത്ഥികൾക്ക് പഠന ഭാരം വർദ്ധിക്കും.അലങ്കാര വസ്തുക്കൾക്കായി ധാരാളം പണം ചിലവഴിക്കും.
undefined
എടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാഹിത്യകാരന്മാർക്ക് നല്ല കാലം. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. സന്താനങ്ങൾ മുഖേന മനഃസമാ ധാനക്കുറവ് അനുഭവപ്പെടും. പിതാവിൽ നിന്നും സഹായങ്ങൾ ലഭിക്കും.
മിഥുനം:- ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സന്താനങ്ങൾക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. ഈശ്വരാരാധനയ്ക്കായി കൂടുതൽ സമയം കണ്ടെത്തും. മുടങ്ങി കിടന്നിരുന്ന പല കാര്യ ങ്ങളും ഏറ്റെടുത്ത് നടത്തും. ഇഷ്ടമുള്ള കാലമായി അനുഭവപ്പെടും.
കർക്കിടകം:- (പുണർതം1/4,പൂയം,ആയില്യം)
സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴി യാതെ വരും. സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകൾ കൊണ്ട് മനസ് അസ്വസ്ഥമാകും.
ചിങ്ങം:- ( മകം,പൂരം,ഉത്രം1/4)
അലങ്കാര വസ്തുക്കൾക്കും ആഡംബരങ്ങൾക്കുമായി ധാരാളം പണം ചെലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം മനഃസംഘർഷങ്ങൾക്ക് കാരണമാകും. ആരോഗ്യം ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി വിനോദയാത്രയിൽ പങ്കെടുക്കും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര 1/2)
വിദേശ യാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങൾ മാറിക്കിട്ടും. മറ്റുള്ളവർക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് നടക്കും.
തുലാം:-( ചിത്തിര1/2, ചോതി, വിശാഖം 3/4)
പുണ്യക്ഷേത്രദർശനം സാദ്ധ്യമാകും. പുതിയ വീട്ടിലേക്കു താമസം മാറാൻ കഴിയും വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അനുകൂല സമയമാണ്. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.
വൃശ്ചികം:- (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തർക്കവിഷയങ്ങളിൽ നിന്നും അകന്നു നിൽക്കുക.ശത്രുക്കളിൽ നിന്നും ഉപദ്രവമുണ്ടാകും. പ്രമോഷന് ശ്രമിക്കുന്നവർക്ക് അനുകൂലമായ തീരുമാനമുണ്ടാകും. പൂർവിക സ്വത്തിൽ നിന്നും നേട്ടം പ്രതീക്ഷിക്കാം.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കർമ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അൽപം ആശ്വാസം ലഭിക്കും. വാഹനസംബന്ധമായി ചെലവുകൾ കൂടും. എല്ലാ കാര്യത്തിലും പ്രതീക്ഷിക്കുന്നതിലേറെ ചെലവുണ്ടാകും.
മകരം :-(ഉത്രാടം,തിരുവോണം,അവിട്ടം1/2)
ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് സമയം അനുകൂലമാണ്.സ്വർണാഭരണങ്ങൾ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കണം. ഗൃഹഭരണകാര്യങ്ങളിൽ അലസതകൾ അനുഭവപ്പെടും.
കുംഭം:-(അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
ആഘോഷങ്ങളിൽ പങ്കെടുക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമാണ്. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി ,രേവതി)
വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കലാരംഗത്ത് അവസരങ്ങൾ വർദ്ധിക്കും.യാത്ര ഗുണകരമായി തീരും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant