Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

By Dr P B Rajesh  |  First Published Jun 29, 2022, 8:49 AM IST

ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് എല്ലാം ഒത്തു കൂടാൻ ഉള്ള അവസരം ഉണ്ടാകും.പ്രവർത്തനരംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. 


മേടം:(അശ്വതി,ഭരണി,കാർത്തിക 1/4)

പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കും.ആരോഗ്യം ശ്രദ്ധിക്കുക.അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളു ടെ സഹായം ലഭിക്കും. 

Latest Videos

undefined

ഇടവം:(കാർത്തിക3/4രോഹിണി,മകയിരം 1/2) 

ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം  വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. സാമ്പത്തികനില ഭദ്രമാണ്. 

മിഥുനം:(മകയിരം 1/2,തിരുവാതിര, പുണർതം3/4)  

ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് എല്ലാം ഒത്തു കൂടാൻ ഉള്ള അവസരം ഉണ്ടാകും.പ്രവർത്തനരംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. 

കർക്കിടകം:(പുണർതം1/4പൂയ്യം,ആയില്യം) 

ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധി ക്കുന്ന ദിവസമാണിന്ന്.പിതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നു കഴിക്കേണ്ടതായി വരും . യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. 

ചിങ്ങം:(മകം,പൂരം,ഉത്രം1/4)

ദൈവാധീനം ഭാഗ്യവും എല്ലാമുള്ള ദിവസമാണിന്ന്.സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും.കലഹങ്ങളും തർക്കങ്ങളും ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക 

കന്നി:(ഉത്രം3/4,അത്തം,ചിത്തിര 1/2)    

വരുമാനം പല രീതിയിൽ പണം കൈവശം വന്നുചേരുന്ന ദിവസമാണിന്ന് .നിയമപ്രശ്നങ്ങളിൽ അനു കൂലമായ തീരുമാനം ഉണ്ടാകും. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും.സ്വർണ്ണ ആഭരണങ്ങൾ സമ്മാനമായി ലഭിക്കാനും സാധ്യതയുണ്ട്. 

തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)  

ഈശ്വരാധീനം ഉള്ള ദിവസമാണ്  ഇന്ന്. ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ബന്ധുക്കളുമായി ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട് .ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. 

വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)  

വരുമാനം വർദ്ധിക്കും .വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം.അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കുക.പലകാര്യങ്ങളും മന്ദഗതിയിൽ ആവാനും ഇടയുണ്ട്. 

ധനു:(മൂലം, പൂരാടം,ഉത്രാടം) 

മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്. പ്രശസ്ത നേടാനും സാധിക്കും.പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും.ആരോഗ്യം തൃപ്തികരമാണ്. 

മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

വിചാരിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും സാമ്പത്തിക സ്ഥി തി മെച്ചപ്പെടും.പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും. 

കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4) 

പല കാര്യങ്ങൾക്കും തടസ്സം നേരിടുന്ന ദിവസ മാണ്.എന്നാൽ കഠിനശ്രമത്തിലൂടെ അവയൊ ക്കെ തരണം ചെയ്യാൻ സാധിക്കും. പ്രാർത്ഥന കൾ മുടങ്ങാതെ നടത്തുക.യാത്രകൾ വിജയ കരമാകും. 

മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും സ്വർണാഭരണങ്ങൾസമ്പാദിക്കാൻ സാധിക്കും നിയമകാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം .

തയ്യാറാക്കിയത്...

ഡോ. പി ബി രാജേഷ്
Astrologer and Gem Consultant

click me!