ഇന്ന് ( 10- 2- 2025 ) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
ദൈവാധീനമുള്ള കാലമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ധനസ്ഥിതി ഭദ്രമാണ്. പല രീതിയിൽ നേട്ടങ്ങൾ ഉണ്ടാകും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
അസുഖങ്ങൾ പൂർണമായും ഭേദമാകും. മക്കളിൽ നിന്നും സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം.
മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4)
വീട് പുതുക്കി പണിയാൻ പറ്റിയ കാലമാണ്. ബിസിനസിൽ പുരോഗതി പ്രതീക്ഷിക്കാം.
കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം)
ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാനിടയുണ്ട്. പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും.
ചിങ്ങം:-( മകം, പൂരം, ഉത്രം 1/4)
അവിവാഹിതരുടെ വിവാഹ നിശ്ചയം ഉ ണ്ടാകും.വിദേശത്ത് നിന്നും സന്തോഷക രമായ ഒരു സന്ദേശം ലഭിക്കും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബത്തിൽ ഒരു സന്തതി ജനിക്കും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും . ഉപരി പഠനത്തിന് അവസരം ലഭിക്കും.
തുലാം:- (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പലകാര്യങ്ങളും മന്ദഗതിയിൽ ആകും. കർമരംഗത്ത് ഉയർച്ചയും പ്രശസ്തിയും നേടും.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രശസ്തി വർദ്ധിക്കും. സ്ഥാനക്കയറ്റം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ സംരംഭങ്ങൾ ആരംഭിക്കും. അ വിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഉല്ലാസ യാത്ര ചെയ്യും.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. സാമ്പത്തിക നില മെച്ചപ്പെടും. കോടതി കേസുകൾ അനുകൂലമായി തീരും.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
വായ്പ അനുവദിച്ചു കിട്ടും. ആത്മീയ കാര്യങ്ങളോട് താൽപര്യം കൂടും. വിദ്യാർത്ഥികൾക്ക് മോശമായ കാലം ആണ്.
മീനം:- (പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുക്കളെ സഹായിക്കും. സ്ഥാനക്കയറ്റം നേടും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)