Horoscope Today: ഫെബ്രുവരിയിലെ ആദ്യ ദിനം നിങ്ങൾക്ക് എങ്ങനെ? അറിയാം ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം

ഇന്ന് (1-2-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

Horoscope Today astrological prediction for 2025 February 01

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

അനാവശ്യമായ കാര്യങ്ങള്‍ക്കായി സമയം ചെലവിടാതിരിക്കുക. വീട്ടിലെ അന്തരീക്ഷം സുഖകരം ആകും.

Latest Videos

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) 

ദാമ്പത്യജീവിതം സന്തോഷകരം. ധാരാളം യാത്രകൾക്ക് അവസരം ലഭിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) 

വീട്ടിലെയും ജോലിസ്ഥലത്തെയും കാര്യങ്ങള്‍ ഒന്നിച്ച് കൊണ്ടുപോകാൻ കഴിയും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

ആത്മീയ ചടങ്ങുകളിൽ പങ്കാളിയാകും. വീട് നവീകരിക്കും. ക്ഷമയോടെ ജോലി ചെയ്യുന്നത് കൂടുതല്‍ ഫലം നല്‍കും. 

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

വീട്ടില്‍  അതിഥികളെത്താം. തൊഴില്‍ സ്ഥലത്ത് സമാധാനാന്തരീക്ഷം ഉണ്ടാകും. വിനോദത്തിനായും സമയം ചെലവിടുക. 

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. വരുമാനം വർദ്ധിക്കുന്നതാണ്. കലാരംഗത്ത് ശോഭിക്കും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ആദരവ് ലഭിക്കും. വീട്ടില്‍ വരുന്ന അതിഥിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

കുടുംബത്തോടൊപ്പം മതപരമായ പരിപാടികളിൽ പങ്കെടുക്കും. സന്തോഷകരമായ വാർത്തകള്‍ തേടിയെത്തും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

താൽപര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം കൈവരും. ബിസിനസില്‍ വെല്ലുവിളികള്‍ വരാം. 

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ഒരു സുഹൃത്തോ ബന്ധുവോ നിങ്ങളെ സാമ്പത്തികമായി സഹായിക്കും.  

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

എല്ലാ ജോലികളും എളുപ്പത്തിൽ ചെയ്തു തീര്‍ക്കും. സംഘടനകളില്‍ പ്രവര്‍ത്തിക്കാൻ അവസരം ലഭിക്കും. 

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)

ദൈവാദീനം കുറഞ്ഞ കാലമാണ്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം. 

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

click me!