സാഹിത്യകാരന്മാർക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.വിദ്യാര്‍ത്ഥികള്‍ പരീക്ഷയിൽ മികച്ച വിജയം നേടും. എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കും.
മേടം:-(അശ്വതി, ഭരണി, കാർത്തിക 1/4)
സാഹിത്യകാരന്മാർക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും.വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.എല്ലാ കാര്യങ്ങളിലും ഉണർവും ഉന്മേഷവും അനുഭവ പ്പെടും. ദമ്പതികൾ തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കും.
ഇടവം:-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഏറെ നാളുകളായി പരിശ്രമിച്ചിരുന്ന സ്ഥലമാറ്റ ഉത്തരവ് കിട്ടും.സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും.അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീർക്കാൻ കഴിയും.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കും.പുതിയ സംരംഭം തുടങ്ങാൻ അനുകൂല സമയമാണ്. മംഗളകർമങ്ങളിൽ പങ്കെടുക്കും. സംസാരം മിതമായിരിക്കാൻ ശ്രദ്ധിക്കണം.
കർക്കടകം:-(പുണർതം 1/4, പൂയം, ആയില്യം)
ജീവിതപങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പലവഴിയിലൂടെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും. സഹോദരനുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയാകും.
ചിങ്ങം:-(മകം, പൂരം, ഉത്രം1/4 )
ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ബിസിനസ്സിൽ നിന്നും വലിയ സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർത്ഥകൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.സർക്കാരിൽ നിന്നും ചിലആനുകൂല്യങ്ങൾ ലഭിക്കും.
കന്നി:-(ഉത്രം 3/4, അത്തം, ചിത്തിര 1/2 )
മനസിന് സന്തോഷം തോന്നൂന്ന സന്ദേശങ്ങൾ എത്തിച്ചേരും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ചിലവുകൾ വർദ്ധിക്കും.
തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മേലധികാരിയിൽ നിന്നും ശകാരം കേൾക്കും. വിദേശത്തു ജോലി ലഭിക്കാനിടയുണ്ട്. ഉപരിപഠനത്തിന് അനുകൂല സമയം.
വൃശ്ചികം:-(വിശാഖം1/4 , അനിഴം, തൃക്കേട്ട )
സന്താനങ്ങളുടെ വിവാഹ കാര്യം തീരുമാനി ക്കും.കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവ ർക്ക് അംഗീകാരം പ്രതീക്ഷിക്കാം. ഉദ്യോഗാർ ത്ഥികൾക്ക് ജോലി ലഭിക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകും.ആരോഗ്യം തൃപ്തികരമാണ്.
മകരം:-(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങി ക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കു ന്നവർക്ക് ആഗ്രഹം സഫലമാകും. ബന്ധുക്ക ളുടെ സഹായം ലഭിക്കും.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഗൃഹനിർമ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവ ർ ശോഭിക്കും. കലാരംഗത്തു പ്രവർത്തിക്കു ന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.
മീനം(പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി)
വാഹനമോ ഭൂമിയോ സ്വന്തമാക്കാൻ അവസ രം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. സഹോദരങ്ങ ളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant