പുണർതം, പൂയ്യം, ആയില്യം എന്നീ നക്ഷത്രക്കാർക്ക് സ്വർണ്ണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും.
മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)
ഏറെ നാളുകൾക്ക് ശേഷം കുടുംബത്തിൽ ഒരു സന്തതി ജനിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇന്ന് കൂടുതൽ ബിസിനസ്സുകൾ പ്രതീക്ഷിക്കാം.
undefined
ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)
ദൈവാധീനം കൊണ്ട് ചില കാര്യങ്ങൾ സാധിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പങ്കാളികൾ തമ്മിൽ അകന്നു കഴിയേണ്ടിവരാം. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരും.
മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)
പുതിയ സംരംഭങ്ങൾക്ക് ഇന്ന് അനുകൂലമല്ല. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. കലഹങ്ങളും ഉണ്ടാകാതെ സൂക്ഷിക്കുക.
കര്ക്കിടകം: (പുണർതം1/4, പൂയ്യം, ആയില്യം)
പല മാർഗ്ഗങ്ങളിലൂടെ പണം കൈവശം വന്നു ചേരുന്ന ദിവസമാണിന്ന്. സ്വർണ്ണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമാണ്.
ചിങ്ങം: (മകം, പൂരം, ഉത്രം1/4)
ഈശ്വരാധീനം ഉള്ള ദിവസമാണ് ഇന്ന്. ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ബന്ധുക്കളുമായി ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)
വരുമാനം വർദ്ധിക്കും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സന്തോഷകരമായ വാർത്തകൾ മക്കളിൽ നിന്നും പ്രതീക്ഷിക്കാം. ബന്ധുക്കളെ സന്ദർശിക്കും.
തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)
കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്. പ്രശസ്ത നേടാനും സാധിക്കും. പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിചാരിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില ഭാഗ്യാനുഭവങ്ങളും ഇന്ന് ഉണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം)
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പല കാര്യങ്ങളും പരിശ്രമത്തിലൂടെ നേടിയെടുക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. പഠനത്തിൽ മികവ് തെളിയിക്കും.
മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
ഉപരിപഠനത്തിന് അവസരം ലഭിക്കും. വരുമാനം വർദ്ധിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടമുണ്ടാകും.
കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കില്ല. ആരോഗ്യം ശ്രദ്ധിക്കുക. അനാവശ്യ ചിലവുകൾ അധികമാകും.
മീനം: (പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant