പുണർതം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാർക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിടയുണ്ട്. ചിലപ്പോൾ വീടു വിട്ടു നിൽക്കേണ്ടി വരാം. പല കാര്യങ്ങളും ഇന്ന് മന്ദഗതിയിലാകും.
മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)
പല മാറ്റങ്ങളും തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. സന്തോഷവും മനസ്സമാധാനവും ഉണ്ടാകും. വ്യാപാരത്തിൽ നിന്നും വരുമാനം വർദ്ധിക്കും. ദീർഘനാളായി പ്രതീക്ഷിച്ചിരുന്നു എന്ന ഒരു സന്ദേശം എത്തിച്ചേരും.
undefined
ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)
ചില കാര്യങ്ങൾ ഇന്ന് തടസ്സം നേരിടും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. പുതിയ കരാറുകളിൽ ഒപ്പ് വയ്ക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.
മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)
പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. പങ്കുകച്ചവടം ലാഭകരമാകും. വരുമാനം വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.
കർക്കിടകം: (പുണർതം1/4, പൂയം, ആയില്യം)
സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിടയുണ്ട്. ചിലപ്പോൾ വീടു വിട്ടു നിൽക്കേണ്ടി വരാം. പല കാര്യങ്ങളും ഇന്ന് മന്ദഗതിയിലാകും. മനക്ളേശത്തിനും ഇടയുണ്ട്.
ചിങ്ങം: (മകം, പൂരം, ഉത്രം1/4)
സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം സന്തോഷകരമാണ്. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.
കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)
വരവിലും അധികമായി ചിലവുകൾ ഉണ്ടാകും. ചെറു യാത്രകൾ ആവശ്യമായി വരും. വാഹനത്തിന് കേടുപാടുകൾ ഉണ്ടാകാനിടയുണ്ട്. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.
തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)
ബന്ധുക്കളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. യാത്രകൾ ഗുണകരമായി തീരും.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഏറെ കാത്തിരുന്ന ഒരു സന്തോഷവാർത്ത എത്തിച്ചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ലേഖകന്മാർക്ക് ശോഭിക്കാൻ കഴിയും. പേരും പെരുമയും വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം)
സൽക്കാരങ്ങളിൽ പങ്കെടുക്കും. ചില ഭാഗ്യാനുഭവങ്ങളും ഇന്ന്പ്രതീക്ഷിക്കാം. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. ആരോഗ്യം തൃപ്തികരമാണ്.
മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. ചിലവുകൾ വർദ്ധിക്കും. പ്രതീക്ഷിക്കാത്ത ചില യാത്രകൾ അത്യാവശ്യമായി നടത്തേണ്ടിവരും.
കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
വരുമാനം വർദ്ധിക്കുന്ന ദിവസമാണ്. ആരോഗ്യം തൃപ്തികരമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. എതിരാളികളെ വശത്താക്കാൻ സാധിക്കും.
മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബിസിനസ് ലാഭകരമായി തീരും. ബന്ധുക്കളെ കൊണ്ടു പല സഹായങ്ങളും പ്രതീക്ഷിക്കാം. മകളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant