Horoscope Today : ദിവസഫലം; കാർത്തിക നക്ഷത്രക്കാർക്ക് ഇന്ന് എങ്ങനെ ?

By Web Team  |  First Published Jan 21, 2022, 8:49 AM IST

അശ്വതി,ഭരണി,കാർത്തിക എന്നി നക്ഷത്രക്കാർക്ക് വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. സന്തോഷവും മനസ്സമാധാനവും ഉണ്ടാകും. ബിസിനസ്സിൽ നിന്നും ആദായം വർദ്ധിക്കും. ആഗ്രഹിച്ച നേട്ടങ്ങൾ കൈവരിക്കാൻ മക്കൾക്ക് സാധിക്കും.


മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)

വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. സന്തോഷവും മനസ്സമാധാനവും ഉണ്ടാകും. ബിസിനസ്സിൽ നിന്നും ആ ദായം വർദ്ധിക്കും. ആഗ്രഹിച്ച നേട്ടങ്ങൾ കൈവരിക്കാൻ മക്കൾക്ക് സാധിക്കും.

Latest Videos

undefined

ഇടവം: ( കാർത്തിക 3/4 , രോഹിണി, മകയിരം 1/2

സന്തോഷകരമായ ചില കാര്യങ്ങൾ ഇന്ന് നടക്കും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ട മുണ്ടാകും.പുതിയ കരാറുകളിൽ ഒപ്പു വെയ്ക്കാൻ സാധ്യതയുണ്ട് .സാമ്പത്തിക നില തൃപ്തികരമാണ് 

മിഥുനം: (മകയിരം1/2,തിരുവാതിര, പുണർതം 3/4)  

പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. വരുമാനം വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. സഹോദന്റെ സഹായം  പ്രയോജനപ്പെടും. 

കർക്കിടകം : (പുണർതം1/4,പൂയം,ആയില്യം)

ആഗ്രഹിച്ച സ്ഥലത്തു തന്നെ ഉപരിപഠനത്തിന് അവസരം ലഭിക്കും. നിലവിലെ  ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ചില അവസരങ്ങൾ ലഭിക്കും. സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിടയുണ്ട് .ചിലപ്പോൾ വീടു വിട്ടു നിൽക്കേണ്ടി വരാം . 

ചിങ്ങം: (മകം,പൂരം,ഉത്രം1/4) 

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം സന്തോഷകരമാണ്. ആരോഗ്യം നല്ലോണം ശ്രദ്ധിക്കുക. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. 

കന്നി: (ഉത്രം 3/4, അത്തം, ചിത്തിര 1/2)      

വരവിലും അധികമായി ചിലവുകൾ ഉണ്ടാകും. ചെറു യാത്രകൾ ആവശ്യമായി വരും. വാഹനത്തിന് കേടുപാടുകൾ ഉണ്ടാകാനിടയുണ്ട് .അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. 

തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)

ചെയ്യുന്ന പ്രവർത്തിക്ക് അനുസൃതമായി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടാൻ കഴിയും.  ചിലർക്ക് സ്ഥാനക്കയറ്റത്തിന് യോഗമുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. 

വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട)  

നിർത്തിവച്ചിരുന്ന തൊഴിലുകൾ പുനരാരംഭിക്കാൻ സാധിക്കും. കാത്തിരുന്ന ഒരു സന്തോഷവാർത്ത എത്തിച്ചേരും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. 

ധനു: (മൂലം, പൂരാടം, ഉത്രാടം) 

ഇന്നലെ ശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ കൂടി ഇന്ന്  തുനിഞ്ഞിറങ്ങിയാൽ നടക്കുന്നതാണ്. ചില ഭാഗ്യ അനുഭവങ്ങളും ഇന്ന്പ്രതീക്ഷിക്കാം.  പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. വരുമാനം മെച്ചപ്പെടും. 

മകരം:( ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2) 

പങ്കാളിയുടെ ഭാഗത്തുനിന്ന് തന്നെ ചില എതിർപ്പുകൾ നേരിടേണ്ടി വരും. പുതിയ സംരംഭങ്ങൾക്ക് ഇന്ന്  നന്നല്ല. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.സാമ്പത്തിക ഞെരുക്കം സാധ്യത. 

കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4) 

പുതിയ  സൗഹൃദങ്ങളും സഹകരണങ്ങളും പ്രതീക്ഷിക്കാം. കമിതാക്കൾക്ക് അനുകൂലമായ നിലപാടുകൾ  കാരണവന്മാരുടെ ഭാഗത്തു നിന്നുണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കും. 

മീനം:(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ചില ബന്ധുക്കളുമായി അഭിപ്രായഭിന്നത ഉണ്ടാവാനിടയുണ്ട് .മനക്ലേശം ഉണ്ടാകാനും സാധ്യത കാണുന്നു. ആവശ്യത്തിന് പണം തികയാതെ വരാം. അധ്വാനഭാരം വർധിക്കാനും സാധ്യതയുണ്ട്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Read more : മഞ്ഞൾ പ്രസാദത്തിന് എന്ത് കൊണ്ടാണ് ഇത്രയും അധികം പ്രധാന്യം?

click me!