കാർത്തിക, രോഹിണി, മകയിരം എന്നി നക്ഷത്രക്കാർക്ക് ഇന്ന് പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. നേരത്തെ നിശ്ചയിച്ചിരുന്ന ചില കാര്യങ്ങൾ വേണ്ടന്ന് വയ്ക്കേണ്ടി വരാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
മേടം: (അശ്വതി,ഭരണി, കാർത്തിക 1/4)
ഗുണദോഷസമ്മിശ്രമായ ഒരു ദിവസമാണിന്ന്. വീട്ടിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. യാത്രകൾ ഗുണകരമായിരിക്കും. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.
undefined
ഇടവം: (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. നേരത്തെ നിശ്ചയിച്ചിരുന്ന ചില കാര്യങ്ങൾ വേണ്ടെന്ന് വയ്ക്കേണ്ടി വരാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
മിഥുനം: (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഇന്ന് സന്തോഷകരമായ ദിവസമാണ്. ബിസിനസുകാർക്ക് കൂടുതൽ വരുമാനം പ്രതീക്ഷി ക്കാം. കമിതാക്കളുടെ വിവാഹകാര്യത്തിൽ അനുകൂലമായ നിലപാട് കാരണവന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും. കുടുംബ ജീവിതം ഊഷ്മളമാകും.
കർക്കിടകം: (പുണർതം1/4, പൂയം,ആയില്യം)
ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ശക്തമായ ചില എതിർപ്പുകൾ നേരിടേണ്ടി വരാം. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം.
ചിങ്ങം: (മകം,പൂരം, ഉത്രം1/4)
യാത്രകൾ ഗുണകരമായി തീരും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. അസുഖം ബാധിക്കാൻ സാധ്യതയുണ്ട്. ദൈവ ദിനം ഉള്ള ദിവസമാണ്.
കന്നി: (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന ദിവസമാണിന്ന്. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. യാത്രകൾക്ക് തടസ്സം നേരിടാം.
തുലാം: (ചിത്തിര1/2,ചോതി,വിശാഖം 3/4)
മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. പ്രവർത്തനരംഗത്ത് ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. നിയമപ്രശ്നങ്ങളിലെല്ലാം അനുകൂലമായ തീരുമാനം ഉണ്ടാകും.ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട)
കൂടുതൽ വരുമാനം ലഭിക്കുന്ന ദിവസമാണിന്ന്. വാക്കു തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. അതൊന്നു കഴിഞ്ഞില്ല ദമ്പതികൾക്ക് ഒന്നിച്ചു താമസിക്കാൻ അവസരം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.
ധനു: (മൂലം, പൂരാടം,ഉത്രാടം)
പുതിയ കാര്യങ്ങൾക്കൊന്നും ഇന്ന് നല്ല ദിവ സം അല്ല. അവിചാരിതമായ ചില തടസ്സങ്ങൾ ഉണ്ടാവാനും ഇടയുണ്ട് .മക്കളുടെ പഠന കാര്യ ങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.
മകരം: (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
പ്രവർത്തന മേഖലയിൽ ഭേദപ്പെട്ട പുരോഗതിയുണ്ടാകും. വിനയമുള്ള സമീപനം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കും .പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)
കാരണവന്മാരുടെ അനുഗ്രഹത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും. യുവാക്കളുടെ വിവാഹം നിശ്ചയിക്കും. ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം വരുത്തുക.
മീനം: (പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
അനവധി കാര്യങ്ങൾ നിശ്ചിത സമയത്തിനു ള്ളിൽ ചെയ്തുതീർക്കാൻ കഴിയും. കായിക മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കും. ഉത്സവങ്ങളിലും കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുക്കും. ഭൂമി ക്രയവിക്രയം ലാഭകരമാകും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant