കാർത്തിക, രോഹിണി, മകയിര്യം എന്നീ നക്ഷത്രക്കാർക്ക് ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കുന്ന ദിവസമാണിന്ന്.
മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)
ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് എല്ലാം ഒത്തു കൂടാൻ ഉള്ള അവസരം ഉണ്ടാകും. പ്രവർത്തനരംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.
undefined
ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)
ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കുന്ന ദിവസമാണിന്ന്. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നു കഴിക്കേണ്ടതായി വരും. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം.
മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)
ദൈവാധീനം ഭാഗ്യവും എല്ലാമുള്ള ദിവസമാണിന്ന്. സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. കലഹങ്ങളും തർക്കങ്ങളും ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക.
കർക്കിടകം: (പുണർതം1/4, പൂയ്യം, ആയില്യം)
പല രീതിയിൽ പണം കൈവശം വന്നുചേരുന്ന ദിവസമാണിന്ന്. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും. സ്വർണ്ണ ആഭരണങ്ങൾ സമ്മാനമായി ലഭിക്കാനും സാധ്യതയുണ്ട്.
ചിങ്ങം: (മകം, പൂരം, ഉത്രം1/4)
ഈശ്വരാധീനം ഉള്ള ദിവസമാണ് ഇന്ന്. ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ബന്ധുക്കളുമായി ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട്. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും.
കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)
വരുമാനം വർദ്ധിക്കും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം. അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കുക. പലകാര്യങ്ങളും മന്ദഗതിയിൽ ആവാനും ഇടയുണ്ട്.
തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)
മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്. പ്രശസ്ത നേടാനും സാധിക്കും. പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിചാരിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.
ധനു: (മൂലം, പൂരാടം, ഉത്രാടം)
പല കാര്യങ്ങൾക്കും തടസ്സം നേരിടുന്ന ദിവസമാണ്. എന്നാൽ കഠിനശ്രമത്തിലൂടെ അവയൊക്കെ തരണം ചെയ്യാൻ സാധിക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. യാത്രകൾ വിജയകരമാകും.
മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.
കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കില്ല. ആരോഗ്യം ശ്രദ്ധിക്കുക. അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. സാമ്പത്തികനില ഭദ്രമാണ്.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.