Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

By Web Team  |  First Published Jan 17, 2022, 6:30 AM IST

കാർത്തിക, രോഹിണി, മകയിരം എന്നി നക്ഷത്രക്കാർക്ക് പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കും. നിനച്ചിരിക്കാത്ത പല കാര്യങ്ങളും സാധിക്കും.ജോലി സ്ഥലത്ത് ഉത്തരവാദിത്ത്വങ്ങൾ വർധിക്കുന്നതാണ്. യാത്രകൾ ഗുണകരമായി തീരും. 


മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)

ബിസിനസ് കാര്യങ്ങളിൽ ഇന്ന് പ്രത്യേകശ്രദ്ധ ആവശ്യമാണ്. ഒന്നു ഊതിയാൽ  പോകുന്ന തടസങ്ങൾ പലകാര്യത്തിലും ഉണ്ടാകും. പ്രധാന തീരുമാനങ്ങൾ എടുക്കാൻ പങ്കാളിയുടെ സഹായം കൂടി തേടുക. ആരോഗ്യം സൂക്ഷിക്കുക.

Latest Videos

undefined

ഇടവം: (കാർത്തിക3/4, രോഹിണി, മകയിരം 1/2) 

പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കും. നിനച്ചിരിക്കാത്ത പല കാര്യങ്ങളും സാധിക്കും. ജോലി സ്ഥലത്ത് ഉത്തരവാദിത്ത്വ ങ്ങൾ വർധിക്കുന്നതാണ്. യാത്രകൾ ഗുണകരമായി തീരും. 

മിഥുനം: ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. 

കർക്കിടകം: (പുണർതം1/4, പൂയ്യം,ആയില്യം) 

പല തടസ്സങ്ങളും നേരിടേണ്ടി വരാം. പ്രാർത്ഥനകളും വഴിപാടുകളും തുടർന്നും നടത്തുക. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. 

ചിങ്ങം: (മകം,പൂരം,ഉത്രം1/4)

കളഞ്ഞുപോയ ഒരു സാധനം തിരിച്ചുകിട്ടും. പങ്കുകച്ചവടം ലാഭകരം ആയിരിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാണ്. ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും. 

കന്നി: (ഉത്രം 3/4,അത്തം,ചിത്തിര 1/2)    

മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. ഉല്ലാസയാത്രയിൽ പങ്കെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. 

തുലാം:(ചിത്തിര 1/2,ചോതി, വിശാഖം 3/4)  

ഭാഗ്യം അനുകൂലമായ ദിവസമാണിന്ന്.കടം കൊടുത്ത പണം മടക്കി കിട്ടും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മനക്ലേശം വിട്ടുമാറും. 

വൃശ്ചികം: (വിശാഖം 1/4,അനിഴം,തൃക്കേട്ട)  

ഇന്ന് പുതിയ കാര്യങ്ങൾക്കൊന്നും നല്ല ദിവസമല്ല. പലതടസ്സങ്ങളും നേരിടാം കുടുംബത്തിൽ സമാധാനം നിലനിൽക്കും സാമ്പത്തിക നില തൃപ്തികരമാണ് .

ധനു: (മൂലം, പൂരാടം,ഉത്രാടം) 

പുതിയ പല ആശയങ്ങളും നടപ്പിലാക്കാൻ സാധിക്കും.എതിർപ്പുമായി നിന്നവരെ വശത്താക്കാൻ സാധിക്കും.കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്. ആരോഗ്യം തൃപ്തികരമാണ്. 

മകരം: (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

ദമ്പതികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാ കും.ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. 

കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4) 

പുതിയ സ്ഥാനലബ്ദിക്ക് സാധ്യതയുണ്ട്. വിചാരിച്ച പോലെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. മക്കളുടെ വിജയത്തിൽ അഭിമാ നിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. 

മീനം: (പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

വീട് മോടിപിടിപ്പിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് ആഗ്രഹിച്ച വാഹനം സ്വന്തമാക്കാനും കഴിയും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.

 

click me!