പുണർതം,പൂയം,ആയില്യം എന്നി നക്ഷത്രക്കാർക്ക് പ്രണയിതാവിന്റെ മനോഭാവത്തിൽ പെട്ടന്നുണ്ടാകുന്ന മാറ്റം നിങ്ങളെ വളരെയധികം അസ്വസ്ഥനാക്കും. ചിലർക്ക് ഔദ്യോഗിക മുന്നേറ്റം ഉണ്ടാകും. നിങ്ങളുടെ വീക്ഷണത്തെയും വ്യക്തിത്വത്തെയും മെച്ചപ്പടുത്തുവാൻ സാധിക്കും.
മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)
ശാരീരിക സ്വാസ്ഥ്യം നിലനിർത്തുന്ന കായിക പ്രവർത്തികൾ ചെയ്യും.പണവുമായി ബന്ധപ്പെട്ട് പങ്കാളിയുമായി വഴക്കുണ്ടാകാം. രക്ഷിതാക്കളുടെ ആരോഗ്യസ്ഥിതി ഉത്കണ്ഠയ്ക്കും ആകാംക്ഷയ്ക്കും കാരണമാകും. ജോലിയിൽ ഉണ്ടാകുന്ന മാറ്റം നേട്ടമാകും.
undefined
ഇടവം:-(കാർത്തിക3/4,രോഹിണി,മകയിരം 1/2)
പൊതുവേ ഗുണകരമായ ദിവസമാണിന്ന്. നിങ്ങളുടെ അവസ്ഥ പങ്കാളിയെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടുകൾ അ നുഭവപ്പെടും. മറ്റുളളവരുടെ മനസിനെ വ്രണപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കാതിരിക്കുക.പെട്ടന്നൊരു യാത്ര ആവശ്യമാകും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം 3/4)
തിരക്കാർന്ന സമയത്തിനിടെ പങ്കാളിയുടെ ആവശ്യങ്ങൾക്ക് കൂടി സമയം കണ്ടെത്തുക.
ആരോഗ്യത്തെ ബാധിക്കുന്ന ദുശ്ശീലങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധാരാളം പണം ചിലവഴിക്കേണ്ടിവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കർക്കിടകം:- (പുണർതം1/4,പൂയം,ആയില്യം)
പ്രണയിതാവിന്റെ മനോഭാവത്തിൽ പെട്ടന്നുണ്ടാകുന്ന മാറ്റം നിങ്ങളെ വളരെയധികം അസ്വസ്ഥനാക്കും. ചിലർക്ക് ഔദ്യോഗിക മുന്നേറ്റം ഉണ്ടാകും. നിങ്ങളുടെ വീക്ഷണത്തെയും വ്യക്തിത്വത്തെയും മെച്ചപ്പടുത്തുവാൻ സാധിക്കും. ഒരു വലിയ ചിലവു കാരണം പങ്കാളിയുമായി കലഹിച്ചേക്കാം.
ചിങ്ങം:-(മകം,പൂരം, ഉത്രം1/4)
നിങ്ങളുടെ നിലപാടും ആത്മവിശ്വാസവും സുഹൃത്തുക്കളെ സ്വാധീനിക്കും. കടം കൊടുത്തിരുന്ന പണം തിരിച്ചു തരും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
കന്നി:- (ഉത്രം3/4,അത്തം,ചിത്തിര1/2)
ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദിവസമാണിന്ന്. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ പങ്കാളിയുടെ അഭിപ്രായങ്ങളും കൂടി ആരായുക. നിങ്ങളുടെ മക്കളോട് വികാരപരമാ യ ഭീഷണികൾ ഉപയോഗിക്കുന്നത് ഒഴിവാക്കു ക. ശമ്പള വർദ്ധനവ് ഉത്സാഹം കൂട്ടും.
തുലാം:-(ചിത്തിര 1/2,ചോതി,വിശാഖം3/4)
നിങ്ങളുടെ എല്ലാ നിരാശകളും പരാതികളും പരിഹരിക്കുവാനുള്ള സമയമാണിത്. നിങ്ങളുടെ പങ്കാളി ഇന്ന് ചില നഷ്ടങ്ങൾ വരുത്തിയേക്കാം. രോഗങ്ങൾ ശല്യം ചെയ്യാൻ ഇടയുണ്ട്.
വൃശ്ചികം:-(വിശാഖം1/4,അനിഴം, തൃക്കേട്ട)
ജീവിതപങ്കാളിയുടെ ആരോഗ്യസ്ഥിതിക്ക് ശരിയായ പരിചരണവും ശ്രദ്ധയും ആവശ്യമാണ്.അറിയാവുന്ന ചില ആളുകൾ വഴി വരുമാനത്തിന്റെ പുതിയ സ്രോതസ്സ് തുറക്കും. ഈശ്വരാധീനം ഉള്ള സമയമാണ്.കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.
ധനു:-(മൂലം,പൂരാടം,ഉത്രാടം1/4)
ഇഷ്ടപ്പെടുന്നവരിൽ നിന്നും സമ്മാനങ്ങൾ വാങ്ങുന്നതിനോ അവർക്ക് തിരിച്ചു കൊ ടുക്കുന്നതിനോ ഇടയാകും. മംഗളകരമായ ദിവസമാണിന്ന്. പ്രണയത്തിനുള്ള സാധ്യത കാണുന്നു .
മകരം:-(ഉത്രാടം,തിരുവോണം,അവിട്ടം1/2)
ഇന്ന് പങ്കാളിയെ കൈകാര്യം ചെയ്യുവാൻ വളരെ പ്രയാസമാകും. ഒഴിവുസമയങ്ങളിൽ ചില ആത്മീയ പുസ്‌തകങ്ങൾ വായിക്കണം. പല പ്രശ്‌നങ്ങളിൽ നിന്നും മറികടക്കാൻ സാധിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്.
കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)
ഊർജ്ജസ്വലതയും ജിജ്ഞാസയും നിങ്ങളെ പിടിച്ചുയർത്തും.മറ്റുള്ളവർക്കുവേണ്ടി അമിതമായി ചിലവഴിക്കും. നിങ്ങളുടെ പ്രണയ ജീവിതം സന്തോഷവും സമാധാനവും നൽകും.സഹോദര സഹായം പ്രതീക്ഷിക്കാം.
മീനം:- (പൂരുട്ടാതി1/4,ഉതൃട്ടാതി,രേവതി)
സമീപകാല നേട്ടങ്ങളിൽ സുഹൃത്തുക്കളുടെ അഭിനന്ദനം ലഭിക്കും.ഒഴിവുസമയങ്ങളിൽ ആത്മീയ പുസ്‌തകങ്ങൾ വായിക്കണം. പല പ്രശ്‌നങ്ങളിൽ നിന്നും മറികടക്കാൻ കഴിയും. നല്ല ഭക്ഷണം, പ്രണയാത്മകമായ സമയവും നിങ്ങൾക്കായി ഇന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant
Read more മാണിക്യം ഇങ്ങനെ ധരിച്ചോളൂ; സർവൈശ്വര്യം ഫലം