മകയിര്യം, തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാർക്ക് പഠിച്ച വിഷയവുമായി ബന്ധപ്പെട്ട തൊഴിലിൽ പ്രവേശിക്കാൻ സാധിക്കും. പുതിയ ബിസിനസുകൾ ആരംഭിക്കാനും സാധ്യതയുണ്ട്.
മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)
ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞു ഫിലിപ്പിക്കാൻ സാധിച്ചെന്നുവരില്ല. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാവാനും സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കം പിന്തുടരും. സഹപ്രവർത്തകരിൽ നിന്നും ചില ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കാം.
undefined
ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)
അപേക്ഷിച്ചിരുന്ന വായ്പകൾ അനുവദിച്ചു കിട്ടും. സാഹിത്യകാരന്മാർക്ക് ഗുണകരമായ ദിവസമാണിന്ന്. മത്സര പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും ഉന്നത വിജയം നേടും. പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ നടക്കും.
മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)
പഠിച്ച വിഷയവുമായി ബന്ധപ്പെട്ട തൊഴിലിൽ പ്രവേശിക്കാൻ സാധിക്കും. പുതിയ ബിസിനസുകൾ ആരംഭിക്കാനും സാധ്യതയുണ്ട്. അലർജി പോലുളള അസുഖങ്ങൾ ശല്യം ചെയ്യും. ദീർഘയാത്ര ചെയ്യേണ്ടതായി വരാം.
കർക്കിടകം: (പുണർതം1/4, പൂയ്യം, ആയില്യം)
ഇന്ന് എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു തീർക്കാൻ സാധിക്കും. ആത്മീയ കാര്യങ്ങൾക്കായി സമയം ചെലവഴിക്കും. വിദേശത്തുള്ള മകൻ അവധിയിൽ വരാൻ ഇടയുണ്ട്. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ചിങ്ങം: (മകം, പൂരം, ഉത്രം1/4)
പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കില്ല. നേരത്തെ നിശ്ചയിച്ചിരുന്ന പലതും മാറ്റി വെക്കേണ്ടി വരാം.അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക ഞെരുക്കവും ഉണ്ടാകാം.
കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)
പുതിയ പല അവസരങ്ങളും വന്നുചേരും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്. ബിസിനസുകൾ ലാഭകരമാകും. മൂത്ത സഹോദരനില്‍ നിന്നും സഹായം പ്രതീക്ഷിക്കാം.
തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)
ഒരു കാര്യത്തിന് പലപ്രാവശ്യം ശ്രമിക്കേണ്ടി വരും. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. മേലുദ്യോഗസ്ഥന്റെ ശകാരം കേൾക്കേണ്ടി വരാം. ആരോഗ്യം സൂക്ഷിക്കുക.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രധാനപ്പെട്ട പല തീരുമാനങ്ങളും ഇന്ന് എടുക്കാൻ സാധിക്കും. ചിലർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. വരുമാനം മെച്ചപ്പെടും. പേരും പെരുമയും വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം1/4)
പുതിയ വീടു വാങ്ങാനോ നിലവിലെ വീട് മോടിപിടിപ്പിക്കാനോ സാധ്യതയുണ്ട്. ചിലർക്ക് ഉല്ലാസയാത്രയിൽ പങ്കെടുക്കാനും യോഗം കാണുന്നു. സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.
മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പങ്കാളിയുടെ സഹായ പ്രതീക്ഷിക്കാം. പൂർവിക സ്വത്ത് സംബന്ധിച്ച് അനുകൂലമായ ചില തീരുമാനങ്ങൾ ഉണ്ടാകും. വീടുവിട്ട് കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനാകും.
കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
വിദ്യാർത്ഥികൾക്ക് സന്തോഷകരമായ ദിവസമാണിന്ന്. ബിസിനസ്സിൽ നിന്നുള്ള ആദായം വർദ്ധിക്കും. വിരോധികളുമായി സൗഹൃദം സ്ഥാപിക്കും. നിയമ കാര്യങ്ങളെല്ലാം അനുകൂല തീരുമാനം ഉണ്ടാകും.
മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ ചെലവുകളും യാത്രകളുമാണ് ഇന്നത്തെ പ്രത്യേകത. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യതയുണ്ട്. വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്കത് കണ്ടെത്താൻ കഴിയും. ദൈവാധീനം ഉള്ളതിനാൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല .
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant